You are Here : Home / USA News

വൈസ്‌മെന്‍ ക്ലബിന്റെ ചാരിറ്റി ഫണ്ട് കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയ്ക്കു കൈമാറി

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Thursday, August 02, 2018 12:05 hrs UTC

ന്യൂയോര്‍ക്ക്: വെസ്റ്റ്‌ചെസ്റ്റര്‍ വൈസ്‌മെന്‍ ക്ലബ് കിഡ്‌നി രോഗികളുടെ ചികിത്സയ്ക്കായി "വണ്‍ ഡേളര്‍ റെവല്യൂഷനിലൂടെ' സമാഹരിച്ച ആയിരത്തി ഇരുപത്തഞ്ച് ഡോളര്‍ ക്ലബ് സെക്രട്ടറി ജിം ജോര്‍ജ്, കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ റവ.ഫാ. ഡേവിസ് ചിറമേലിനു തൃശൂരില്‍ വച്ചു കൈമാറി. വൈസ്‌മെന്‍ ക്ലബ് കഴിഞ്ഞവര്‍ഷം ആരംഭിച്ച 'വണ്‍ ഡോളര്‍ റെവല്യൂഷന്‍' പദ്ധതിയില്‍ ഓരോ ക്ലബ് കുടുംബവും ആഴ്ചയില്‍ ഒരു ഡോളര്‍ വീതം സംഭരിക്കുകയും, അങ്ങനെ 52 ആഴ്ചകളിലായി സമാഹരിച്ച 1025 ഡോളര്‍ ആണ് ഫാ. ചിറമേലിനു കൈമാറിയത്. വണ്‍ ഡേളര്‍ റെവല്യൂഷന്‍' വരുംവര്‍ഷങ്ങളിലും വെസ്റ്റ്‌ചെസ്റ്റര്‍ വൈസ്‌മെന്‍ ക്ലബ് തുടരുമെന്നു പ്രസിഡന്റ് പ്രസിഡന്റ് ഷോളി കുമ്പിളുവേലി അറിയിച്ചു. വണ്‍ ഡേളര്‍ റെവല്യൂഷന്‍ ഏരിയ കോര്‍ഡിനേറ്റര്‍ രാജു പള്ളത്ത് ഉദ്ഘാടനം ചെയ്ത പദ്ധതി വന്‍ വിജയമായതില്‍ സന്തോഷമുണ്ടെന്നു ക്ലബ് മുന്‍ പ്രസിഡന്റ് ജോസഫ് കാഞ്ഞമല പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.