You are Here : Home / USA News

ഫിലഡല്‍ഫിയ എക്യൂമെനിക്കല്‍ ഫെലോഷിപ്പ് ഗെയിം ഡേ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Text Size  

Story Dated: Tuesday, July 31, 2018 11:17 hrs UTC

ജീമോന്‍ ജോര്‍ജ്ജ്, ഫിലഡല്‍ഫിയ

ഫിലാഡല്‍ഫിയ: എക്യൂമെനിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്‍ഡ്യന്‍ ചര്‍ച്ചസ് ഇന്‍ പെന്‍സില്‍വേനിയായുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 4 ശനിയാഴ്ച രാവിലെ 8 മണി മുതല്‍ വൈകുന്നേരം 6 മണി വരെ ജോര്‍ജ്ജ് വാഷിംഗ്ടണ്‍ ഹൈസ്‌ക്കൂളില്‍ 10175 Bustleton Ave Philadelphia PA 19116) വച്ച് വോളിബോള്‍-ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റ് നടത്തുന്നതാണ്. ഫിലഡല്‍ഫിയായിലും പരിസരപ്രദേശങ്ങളിലുമായിട്ടുള്ള ക്രൈസ്തവ ദേവാലയങ്ങളുടെ കൂട്ടായമയായ എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ നേതൃത്വത്തില്‍ പതിവുപോലെ എല്ലാ വര്‍ഷവും നടത്തി വരുന്ന വോളിബോള്‍-ബാസ്‌കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഓരോ വര്‍ഷവും കഴിയുന്തോറും പങ്കെടുക്കുന്ന ദേവാലയങ്ങളുടെ എണ്ണം കൂടി വരുന്നതായും അതിലും ഉപരിയായി കൂടുതല്‍ യുവതീയുവാക്കള്‍ ഈ കായിക വിനോദത്തില്‍ വന്നു ചേരുന്നതായും ഫാ.സജി മുക്കൂട്ട്(ചെയര്‍മാന്‍) പറയുകയുണ്ടായി. എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ പ്രവര്‍ത്തന മേഖലകള്‍ കൂടുതലായി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടും കൂടാതെ ഇതര ദേവാലയങ്ങളിലെ ജനങ്ങള്‍ പരസ്പരം പരിചയപ്പെടുവാനും ഭാവിയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുവാനും കൂടുതല്‍ ജനങ്ങളെ എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ പ്രവര്‍ത്തന മേഖലകളില്‍ എത്തിക്കുക എന്ന ഉദ്ദേശത്തോടു കൂടി ആരംഭിച്ച ഈ ടൂര്‍ണമെന്റ് ഇപ്പോള്‍ പ്രതീക്ഷിച്ചതിലും അധികമായി വളര്‍ന്നു എന്നുള്ള പ്രചുരപ്രാരം നേടികഴിഞ്ഞതായി എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ പത്രക്കുറിപ്പില്‍ പറയുകയുണ്ടായി. ഈ മത്സരങ്ങളിലെയും വിജയികള്‍ക്കായി ഒരുക്കിയിട്ടുള്ളത് എക്യൂമെനിക്കല്‍ ഫെലോഷിപ്പ് എവര്‍ റോളിംഗ് ട്രോഫിയും മറ്റു നിരവധി വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് ട്രോഫികളും ക്യാഷ് അവാര്‍ഡുകളും എന്ന് സംഘാടകര്‍ അറിയിക്കുകയുണ്ടായി. ആവേശതിരയിളക്കി കളിതട്ടില്‍ കാണികളുടെ കണ്ണഞ്ചിപ്പിക്കുന്ന മിന്നുന്ന വിസ്മയ പ്രകടനങ്ങള്‍ കാഴ്ചവെച്ചുകൊണ്ട് എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ ഈ വര്‍ഷത്തെ ഗെയിം ഡേ വളരെ ചിട്ടയോടും അടുക്കോടും കൃത്യനിഷ്ഠയോടും കൂടി നടത്തുവാനായി ഇതിനോടകം തന്നെ വിപുലമായ വിവിധ കമ്മറ്റികളുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഗ്ലാഡ്വിന്‍ മാത്യു(കോര്‍ഡിനേറ്റര്‍, ഗെയിം ഡേ) പറയുകയുണ്ടായി. മുന് വര്‍ഷങ്ങളെക്കാള്‍ കൂടുതല്‍ ടീമുകള്‍ പങ്കെടുക്കുന്നു എന്നുള്ളതും ഈ വര്‍ഷത്തെ ഗെയിം ഡേയുടെ മറ്റൊരു വലിയ പ്രത്യേകതയാണ്. വീറും വാശിയുമേറിയ ഈ കായിക മത്സര മാമാങ്കത്തെ വിജയിപ്പിക്കുന്നതായി എല്ലാ കായിക പ്രേമികളെയും സാദരം ക്ഷണിച്ചു കൊള്ളുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക Philadelphiaecumenical.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.