You are Here : Home / USA News

ടെക്സാസ് നഴ്സിംഗ് ഹോമില്‍ വെടിവെപ്പ് അഞ്ചു മരണം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Sunday, July 29, 2018 01:09 hrs UTC

റോബസ്ടൗണ്‍ : കോര്‍പസ് ക്രിസ്റ്റിക് സമീപമുള്ള റെറ്റമ മാന്നാര്‍ മേനാര്‍ നഴ്സിംഗ് ഹോമിലുണ്ടായ വെടിവെപ്പില്‍ അഞ്ചു പേര് മരിച്ചതായി റോബസ്ടൗണ്‍ പോലീസ് അറിയിച്ചു . മരിച്ചവരില്‍ അക്രമിയും ഉള്‍പെടുന്നു . ജൂലൈ 29 വെള്ളിയാഴ്ച രാതിയായിരുന്നു സംഭവം .വിവരം ലഭിച്ചയുടനെ എത്തിച്ചേര്‍ന്ന പോലീസ് ആദ്യം മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു . തുടര്‍ന്നു നടത്തിയ പരിശോധനയില്‍ അടുത്ത് തന്നെ രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെടുക്കുകയായിരുന്നു . 95 പേരാണ് നഴ്‌സിംഗ് ഹോമില്‍ ഉണ്ടായിരുന്നത് . നാല് പുരുഷന്മാരും (അക്രമിയുള്‍പ്പട) ഒരു സ്ത്രീയുമായിരുന്നു മരിച്ചതെങ്കിലും വിശദാംശങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല . വെടിവെപിന് പ്രേരിപ്പിച്ചതെന്താണെന്നു അന്വേഷിച്ചുവരുന്നതായും പോലീസ് അറിയിച്ചു. അക്രമി മരിച്ചവരുമായി ബന്ധപെട്ടവരാകാമെന്നു പോലീസ് പറഞ്ഞു . നഴ്‌സിംഗ് ഹോമും പരിസരവും കനത്ത പോലീസ് ബന്തവസ്സിലാണ് .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More