You are Here : Home / USA News

സ്റ്റാര്‍ ഗ്ലേസ് പബ്ലിക് ജൂറി അവാര്‍ഡ്‌സിന്‍റെ വെബ്‌സൈറ്റ് പ്രകാശനം

Text Size  

Story Dated: Friday, July 27, 2018 10:04 hrs EDT

സെബാസ്റ്റ്യന്‍ ആന്റണി

ഹ്യൂസ്റ്റണ്‍: സ്റ്റാര്‍ ഗ്ലേസ് പബ്ലിക് ജൂറി അവാര്‍ഡ്‌സിന്‍റെ വെബ്‌സൈറ്റ് പ്രകാശനം പ്രമുഖ സിനിമാതാരം ജഗദീഷ്, നല്ല നടിക്കുള്ള 2017ലെ ദേശീയ അവാര്‍ഡ് നേടിയ മലയാളം സിനിമാ താരം സുരഭി ലക്ഷ്മി, പ്രമുഖ പിന്നണി ഗായിക രഞ്ജിനി ജോസ്, വിനോദ് കോവൂര്‍, നീതു, അനീഷ് രവി, അനു ജോസ്, സുനില്‍ കുമാര്‍, ബ്ലൂഫീല്‍ഡ് പ്രൊജക്റ്റ് ഡയറക്ടര്‍ ജോണ്‍ പാങ്കീ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ നോര്‍ത്ത് ഹ്യൂസ്റ്റണിലെ നിരവധി കലാപ്രേമികളുടെ സദസ്സില്‍ നിര്‍വഹിച്ചു. ഒരു ജൂറീ പാനലിന്‍റെ തീരുമാനങ്ങളില്‍ ഒതുങ്ങുന്ന സാമ്പ്രദായിക പുരസ്കാര നിര്‍ണയങ്ങള്‍ക്ക് വ്യത്യസ്ഥമായി പരിപൂര്‍ണമായും സിനിമാസ്‌നേഹികള്‍ തന്നെ വോട്ട് ചെയ്ത് നല്ല സിനിമകളെയും കലാകാരന്മാരെയും തിരഞ്ഞെടുത്ത് ആദരീക്കുന്നതിനായി രൂപം കൊടുത്തിട്ടുള്ള സ്റ്റാര്‍ ഗ്ലേസ്സിന്‍റെ ഉദ്യമങ്ങള്‍ക്ക് പ്രാസംഗീകര്‍ ആശംസകള്‍ അര്‍പ്പിച്ചു. നോമിനേഷന്‍ ഉള്‍പ്പെടെ എല്ലാം സിനിമാ ആസ്വാദ്യകരുടെ താല്‍പ്പര്യത്തിനനുസരിച്ച് നൂറു ശതമാനം സുതാര്യമായ രീതിയില്‍ ആണ് വെബ്‌സൈറ്റ് തയ്യാറാക്കിയിട്ടുള്ളത്. റീജ്യണല്‍ തലത്തില്‍ തുടങ്ങി, രാജ്യാന്തരതലത്തിലും അന്താരാഷ്ട്ര തലത്തിലും ഉള്ള അവാര്‍ഡുകള്‍ ആണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

അന്താരാഷ്ട്രരംഗത്ത് എല്ലാ ഭാഷകളിലെയും രാജ്യങ്ങളിലെയും സിനിമകളെയും കലാകാരന്മാരേയും കലാകാരികളേയും സാങ്കേതീകവിദഗ്ദ്ധരേയും ഒരൊറ്റ കുടക്കീഴില്‍ കൊണ്ടുവന്ന് അന്താരാഷ്ട്രരംഗത്തെ സിനിമാസൃഷ്ടികളെക്കുറിച്ച് ആയാസരഹിതമായി അറിയുന്നതിനും റേറ്റ് ചെയ്യുന്നതിനും എല്ലാം ഉള്ള ആദ്യത്തെ ഒരു സംരംഭം കൂടിയാണ് ഇത്. റീജിയണല്‍ തലങ്ങളില്‍ അറിയപ്പെടാതെ പോകുന്ന കുറച്ചു നല്ല കലാസൃഷ്ടികളെയെങ്കിലും ആഗോള തലത്തില്‍ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് ഈ സംരംഭത്തിലൂടെ സാധിച്ചാല്‍ തങ്ങളുടെ ശ്രമങ്ങള്‍ പൂവണിയും എന്ന് സ്റ്റാര്‍ ഗ്ലേസ്സിനു വേണ്ടി ആധ്യക്ഷം വഹിച്ച ജിന്‍സണ്‍ സാനി കെ. ആഗ്രഹം പ്രകടിപ്പിച്ചു. സ്റ്റാര്‍ ഗ്ലേസ്സിന്‍റെ പ്രഥമ പുരസ്കാരങ്ങള്‍ 2017ലെ മലയാള സിനിമയിലെ മികച്ച സൃഷ്ടികള്‍ക്കും കലാകാരന്മാര്‍ക്കും ആയിരിക്കും. പ്രസ്തുത പുരസ്കാരങ്ങള്‍ നിര്‍ണയിക്കുന്നതിന് സ്റ്റാര്‍ ഗ്ലേസ് പബ്ലിക് ജൂറി അവാര്‍ഡ്‌സിന്‍റെ വെബ്‌സൈറ്റ് ആയ www.starglazeawards.comഇല്‍ വോട്ട് ചെയ്ത് ഭാഗഭാക്കാകണമെന്ന് എല്ലാസിനിമാ പ്രേമികളോടും സ്റ്റാര്‍ ഗ്ലേസ് ഡയറക്ടര്‍ അനൂപ് ജനാര്‍ദ്ദനന്‍ അഭ്യര്‍ഥിച്ചു. വരും വര്‍ഷങ്ങളില്‍ മറ്റു ഇന്ത്യന്‍ ഭാഷകള്‍ ഉള്‍പ്പെടെ രാജ്യാന്തര തലത്തിലെ എല്ലാ ഭാഷകളിലെയും നല്ല കലാസൃഷ്ടികളേയും കലാകാരന്മാരെയും സാങ്കേതീകവിദഗ്ദ്ധരേയും ആദരിക്കുന്നതായിരിക്കും എന്നും ശ്രീ അനൂപ് അറിയിച്ചു. സ്റ്റാര്‍ ഗ്ലെയിന്‍സിനു വേണ്ടി ചിത്രങ്ങള്‍ പകര്‍ത്തിയത് ശ്രീ ജലാല്‍ ഹസിസ് (വീഡിയോ 2015196320 ) ജോര്‍ജ് പോള്‍ (സ്റ്റീല്‍സ് 7134472926 ) WEB: www.starglazeawards.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More
More From Featured News
View More