You are Here : Home / USA News

റ്റാമ്പായില്‍ 251 മങ്കമാര്‍ ഓണാഘോഷത്തോടനുബന്ധിച്ച് ഓഗസ്റ്റ് 18-ന് തിരുവാതിര

Text Size  

Story Dated: Saturday, July 28, 2018 02:03 hrs UTC

റാമ്പാ: ലോകമെമ്പാടുമുള്ള മലയാളികളുടെ ഏറ്റവും വലിയ ആഘോഷമായ ഓണത്തെ വരവേല്‍ക്കാന്‍ റ്റാമ്പാ ബേ മലയാളികളും തയാറെടുക്കുന്നു. റ്റാമ്പായിലെമ്പാടും ഓഗസ്റ്റ് 18-നു നടക്കുന്ന അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷത്തിനുള്ള തയാറെടുപ്പിലാണ്. മലയാളി മങ്കമാര്‍ എം.എ.സി.എഫിന്റെ മെഗാ തിരുവാതിരയ്ക്കുള്ള പരിശീലനത്തിലാണ്, എവിടെയും തിരുവാതിരയ്ക്കുള്ള പരിശീലനം ചെറിയ ഗ്രൂപ്പുകളായി നടക്കുന്നു. രണ്ടായിരത്തിലധികം കാണികളെ പ്രതീക്ഷിക്കുന്ന ഓഗസ്റ്റ് 18-ലെ ഓണാഘോഷത്തിന് കറി ലീവ്‌സില്‍ നിന്നുള്ള ഓണസദ്യയാണ് ഒരുക്കിയിരിക്കുന്നത്. എണ്ണായിരത്തോളം രൂപയുടെ സമ്മാനങ്ങള്‍ നല്‍കുന്ന അന്താരാഷ്ട്ര വടംവലി മത്സരവും ഇതിനോടൊപ്പമാണ് രാവിലെ 9 മണി മുതല്‍ നടക്കുന്നത്. റ്റാമ്പാ ഹിന്ദു അമ്പലത്തോടു ചേര്‍ന്നുള്ള ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിലാണ് (ഐ.സി.സി ഹാള്‍) പരിപാടികള്‍ നടക്കുന്നത്. ഷീലാ ഷാജു ചെയര്‍പേഴ്‌സണായുള്ള സംഘാടക സമിതി ഓണാഘോഷത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

അനീന ലിജു, അഞ്ജനാ ഉണ്ണികൃഷ്ണന്‍, അമിതാ അശ്വത്, പാര്‍വ്വതി രവി, ആന്‍സി സെഡ്‌വിന്‍, ഡെന്‍ജു ജോര്‍ജ്, എഡ്വേര്‍ഡ് വര്‍ഗീസ് തുടങ്ങിയവരാണ് ഓണാഘോഷ കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. അമേരിക്കയിലെ ഏറ്റവും മികച്ച മലയാളി അസോസിയേഷനുള്ള ആദ്യ അവാര്‍ഡ് ലഭിച്ച മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ, തുടര്‍ന്നുള്ള വര്‍ഷങ്ങളിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാനുള്ള ശ്രമത്തിലാണ്. ചെണ്ടമേളം, തിരുവാതിര, മോഹിനിയാട്ടം, പുലികളി, നൂറുകണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ഘോഷയാത്ര, പരിചമുട്ട് കളി, വടംവലി എന്നിങ്ങനെ രാവിലെ 9 മുതല്‍ രാത്രി 9 വരെയുള്ള പരിപാടികളാണ് ഫ്‌ളോറിഡ മലയാളികളെ കാത്തിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.