You are Here : Home / USA News

ഫോമാ ന്യൂയോര്‍ക്ക് മെട്രോ റീജണ്‍ പ്രവര്‍ത്തനോദ്ഘാടനം ജൂലൈ 29, ഞായറാഴ്ച

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Friday, July 27, 2018 12:25 hrs UTC

ന്യൂയോര്‍ക്ക്: ഫോമാ ന്യൂയോര്‍ക്ക് മെട്രോ റീജന്‍ പ്രവര്‍ത്തനോദ്ഘാടനം ജൂലൈ 29-ാം തീയതി ഞായറാഴ്ച വൈകുന്നേരം 6 മണിക്ക്, ക്വീന്‍സിലുള്ള രാജധാനി റെസ്‌റ്റോറെന്റില്‍ വച്ച് നടത്തുന്നതാണെന്ന് റീജണല്‍ വൈസ് പ്രസിഡന്റ് കുഞ്ഞ് മാലിയില്‍ അറിയിച്ചു. യോഗത്തില്‍ ഫോമാ ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ തോമസ് ടി ഉമ്മന്‍, നാഷ്ണല്‍ കമ്മറ്റി അംഗങ്ങളായ ബഞ്ചമിന്‍ ജോര്‍ജ്, ചാക്കോ കോയിക്കലേത്ത്, ഫോമാ നേതാക്കളായ ഡോ.ജേക്കബ് തോമസ്, സഖറിയാ കരുവേലി, ഫിലിപ്പ് മഠത്തില്‍, തുടങ്ങിയവര്‍ സംസാരിക്കും. മെട്രോ റീജനിലെ എല്ലാ ഫോമാ അഭ്യുതയകാംക്ഷികളേയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി കുഞ്ഞ് മാലിയില്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.