You are Here : Home / USA News

മാസ്ക് അപ്‌സ്റ്റേറ്റ് ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, July 26, 2018 08:08 hrs EDT

സൗത്ത് കരോളിന: മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് കരോളിന (മാസ്ക്) അപ്‌സ്റ്റേറ്റ് ഈവര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ക്കുള്ള കമ്മിറ്റി രൂപീകരിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് സേതു നായരുടെ വസതിയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടേയും, വനിതാ കൂട്ടായ്മയുടേയും സംയുക്ത യോഗം ഓഗസ്റ്റ് 25-നു ഗ്രീന്‍വില്‍ വേദിക് സെന്ററില്‍ വിവിധ കലാപരിപാടികളോടും ഓണസദ്യയോടും കൂടി ആഘോഷിക്കുവാന്‍ തീരുമാനിച്ചു. കലാപരിപാടികളുടെ ഏകീകരണത്തിനു അനീഷ് രാജേന്ദ്രനും, സദ്യയുടെ ഒരുക്കങ്ങള്‍ക്ക് ജോണ്‍ (റെജി) മാത്യുവും നേതൃത്വം നല്‍കും. ഉപദേശകസമിതി അംഗങ്ങളായ വി.എസ്. ജോസഫ്, ജോസ് മൊടൂര്‍, സുതീഷ് തോമസ്, വൈസ് പ്രസിഡന്റ് ജേക്കബ് ഫിലിപ്പോസ്, ട്രഷറര്‍ ബാബു തോമസ്, മറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്കൊപ്പം മാസ്ക് അപ്‌സ്റ്റേറ്റ് വനിതാ കൂട്ടായ്മ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More