You are Here : Home / USA News

ഇന്‍ഡ്യാ ഡേ പരേഡില്‍ ട്രഷറര്‍ ഷിനു ജോസഫിന്റെ നേതൃത്വത്തില്‍ ഫോമയുടെ സജീവ പങ്കാളിത്വം

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Thursday, July 26, 2018 12:05 hrs UTC

ന്യൂയോര്‍ക്ക്: ഇന്‍ഡ്യയുടെ 72-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി, ആഗസ്റ്റ് 11-ാം തീയതി ക്വീന്‍സിലെ ഹില്‍സൈസ് അവന്യൂവില്‍ നടക്കുന്ന ഇന്‍ഡ്യാഡേ പരേഡില്‍, ഫോമാ എംപയര്‍-മെട്രോ റീജനുകളില്‍ നിന്നുമായി 150 പേര്‍ പങ്കെടുക്കുമെന്ന് ഫോമാ ട്രഷറര്‍ ഷിനു ജോസഫ് അറിയിച്ചു. എംപയര്‍ റീജന്‍ വൈസ് പ്രസിഡന്റ് ഗോപിനാഥ കുറുപ്പിന്റേയും, മെട്രോ റീജന്‍ വൈസ് പ്രസിഡന്റ് കുഞ്ഞു മാലിയുടെയും നേതൃത്വത്തില്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ അതിനായി നടന്നു വരുന്നു. കൂടാതെ രണ്ടു റീജനുകളിലേയും നാഷ്ണല്‍ കമ്മറ്റി അംഗങ്ങളായ ചാക്കോ കോയിക്കലേത്ത്, ബഞ്ചമിന്‍ ജോര്‍ജ്, സുരേഷ് നായര്‍, ഷോളി കുമ്പിളുവേലി, യൂത്ത് പ്രതിനിധി ആഷിഷ് ജോസഫ്, ഫോമ നേതാക്കളായ ജോണ്‍ സി. വര്‍ഗീസ്, പ്രദീപ് നായര്‍, ഡോ.ജേക്കബ് തോമസ്, സഖറിയ കരുവേലി, ഫിലിപ്പ് മഠത്തില്‍ എന്നിവരും ഇന്‍ഡ്യാഡേ പരേഡിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു. അതു പോലെ ആഗസ്റ്റ് 19-ാം തീയതി ഞായറാഴ്ച ന്യൂയോര്‍ക്ക് സിറ്റിയിലെ മാഡിസന്‍ അവന്യൂവില്‍, നടന്‍ കമലഹാസന്‍ ഗ്രാന്‍ഡ് മാര്‍ഷലായി പങ്കെടുക്കുന്ന വിപുലമായ ഇന്‍ഡ്യാ ഡേ പരേഡില്‍, ഫോമയുടെ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലും, ഫോമാ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ തോമസ് ടി ഉമ്മനും പങ്കെടുക്കുമെന്നും ഷിനു ജോസഫ് അറിയിച്ചു. ഇന്‍ഡ്യാ ഡേ പരേഡില്‍ പങ്കെടുത്ത് വിജയിപ്പിക്കുവാന്‍ ഫോമാ ട്രഷറര്‍ ഷിനു ജോസഫ് ട്രൈസ്റ്റേറ്റിലെ എല്ലാ ഫോമാ അംഗ സംഘടനകളോടും അഭ്യര്‍ത്ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.