You are Here : Home / USA News

ഡാലസില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആരംഭിച്ചു

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Tuesday, July 24, 2018 11:20 hrs UTC

കൊപ്പേല്‍ (ടെക്‌സാസ്) : കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഭക്തി നിര്‍ഭരമായ തുടക്കം. ജൂലൈ 29 വരെയാണ് തിരുനാള്‍. ജൂലൈ 20 വെള്ളിയാഴ്ച വൈകുന്നേരം ഫാ. ജോണ്‍കുട്ടി പുലിശ്ശേരി (ചിക്കാഗോ രൂപതാ ചാന്‍സലര്‍), ഫാ അലക്‌സ് വിരുതകുളങ്ങര (അസി. വികാരി) , ഫാ ജോണ്‍സണ്‍ വടക്കുംചേരി എന്നിവര്‍ ചേര്‍ന്ന് കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. ദിവസേന രാവിലെ ഒമ്പതുമുതല്‍ വൈകുന്നേരം ആറു വരെ വി. കുര്‍ബാന തുടര്‍ന്ന് നൊവേന , ലദീഞ്ഞ് വരെ ദിവ്യകാരുണ്യ ആരാധന എന്നിവ നടക്കും. രൂപതയില്‍ നിന്ന് ഈ വര്‍ഷം തിരുപട്ടം സ്വീകരിച്ച നവവൈദികരായ ഫാ. കെവിന്‍ മുണ്ടക്കല്‍ , ഫാ. രാജീവ് വലിയവീട്ടില്‍ ഉള്‍പ്പെടെ നിരവധി വൈദികര്‍ തിരുനാള്‍ ശുശ്രൂഷകളില്‍ പങ്കെടുക്കും. ജൂലൈ 29 നു ഞായറാഴ വൈകുന്നേരം 4:30 നു നടക്കുന്ന ആഘോഷമായ തിരുന്നാള്‍ കുര്‍ബാനയില്‍ റവ. ഫാ. റാഫേല്‍ അമ്പാടന്‍ മുഖ്യ കാര്‍മ്മികനായിരിക്കും.

 

തുടര്‍ന്ന് ആഘോഷമായ പ്രദക്ഷിണവും, പരി.കുര്‍ബാനയുടെ ആശീര്‍വാദവും നേര്‍ച്ചയും സ്‌നേഹ വിരുന്നും ഉണ്ടായിരിക്കും. ബിജു നാരായണന്‍ നയിക്കുന്ന ഗാനമേള ജൂലൈ 28 ശനി രാത്രി എട്ടിനും , ഇടവകാംഗളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രത്യേക സ്‌റ്റേജ് ഷോ 'റിഥംസ്' ജൂലൈ 27 വെള്ളി രാത്രി എട്ടിനും കലാപരിപാടികളുടെ ഭാഗമായി സെന്റ് അല്‍ഫോന്‍സാ ഹാളില്‍ അരങ്ങേറും. ഫാ. ജോണ്‍സ്റ്റി തച്ചാറ, ഫാ അലക്‌സ് വിരുതകുളങ്ങര, കൈക്കാരന്മാരായ ഫ്രാങ്കോ ഡേവിസ് , ഡെന്നി ജോസഫ് , ലിയോ ജോസഫ് , പോള്‍ ആലപ്പാട്ട്, സെക്രട്ടറി ജെജു ജോസഫ് തുടങ്ങിയവര്‍ തിരുനാളിനു നേതൃത്വം നല്‍കുന്നു. ഏവരേയും തിരുനാളിലേക്ക് സ്വാഗതം ചെയ്യുന്നതായി പാരീഷ് നേതൃത്വം അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.