You are Here : Home / USA News

ഫോമാ എമ്പയര്‍ റീജിയന്റെ 2018 2020 ലേക്കുള്ള പ്രവര്‍ത്തനോല്‍ഘടനം നടന്നു

Text Size  

Story Dated: Saturday, July 21, 2018 01:35 hrs UTC

ഫോമാ എമ്പയര്‍ റീജിയന്റെ പ്രവര്‍ത്തനോല്‍ഘാടനം രണ്ടായിരത്തി പതിനെട്ട് ജൂലൈ നാലാം തീയതി ബുധനാഴ്ച്ച വൈകിട്ട് റീജിയണല്‍ വൈസ് പ്രെഡിഡന്റ് ഗോപിനാഥ കുറുപ്പിന്റെ അധ്യക്ഷതയില്‍ മുംബൈ സ്‌പൈസ് റെസ്‌റ്റോറന്റില്‍ വച്ച് നടന്നു. ഫോമായുടെ ട്രെഷറര്‍ ഷിനു ജോസഫ് നാഷണല്‍ കമ്മറ്റി അംഗങ്ങളായ ഷോളി കുമ്പിളിവേലില്‍, സുരേഷ് നായര്‍ മുന്‍ ആര്‍ വിപി പ്രദീപ് നായര്‍ ഫോമാ യൂത്ത് റെപ്രസന്ററ്റീവ് അഷീഷ് ജോസഫ്, എമ്പയര്‍ റീജിയണിലെ അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങി പ്രമുഖരായ നേതാക്കള്‍ പങ്കെടുത്തു, എമ്പയര്‍ റീജിയന്റെ അടുത്ത രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തുവാന്‍ റീജിയണല്‍ വൈസ് പ്രസിഡന്റിനോടൊപ്പം നിന്ന് പ്രവര്‍ത്തിക്കുവാന്‍ കഴിവുറ്റ ഭാരവാഹികളേയും തിരഞ്ഞെടുത്തു. ഷോബി ഐസക് സെക്രട്ടറി , അഭിലാഷ് ജോര്‍ജ് ട്രഷറര്‍, ഫണ്ട് റൈസിംഗ് ചെയര്‍ ജോഫ്രിന്‍ ജോസ് , ചെയര്‍മാന്‍ ജോണ്‍ സി വര്‍ഗീസ് (സലിം ) എന്നിവരെ ഏക കണ്ടേനെ തിരഞ്ഞെടുത്തു. ഓഗസ്റ്റ് മാസം പതിനൊന്നാംതീയതി ക്വീന്‍സിലും, പത്തൊന്‍പതാം തിയതി മന്‍ഹാട്ടനിലും നടക്കുന്ന ഇന്ത്യ ഇന്‍ഡിപെന്‍ഡന്‍സ് ഡേ പരേഡിലും പങ്കെടുക്കുവാനും അതിന്റെ വിജയത്തിലേക്കായി മുന്‍ ആര്‍വിപി പ്രതീപ് നായരേ ചെയര്‍മാനായും, നിഷാദ് കോ ചെയര്‍ ആയും ഒരു വിപുലമായ കമ്മറ്റിയേയും തിരഞ്ഞെടുത്തു.

എമ്പയര്‍ റീജിയന്റെ മികച്ച പ്രവര്‍ത്തനത്തിന് യോഗത്തില്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ഷിനു ജോസഫ്, ഷോളി കുമ്പിളിവേലില്‍, സുരേഷ് നായര്‍, പ്രതീപ് നായര്‍, തോമസ് മാത്യു (അനിയന്‍), ഷോബി ഐസക്, ബിജു ഉമ്മന്‍, ജെ. മാത്യൂസ്, അഭിലാഷ് ജോര്‍ജ്, ഷാജു കളത്തില്‍, ജോഫ്രിന്‍ ജോസ്, എവി വര്‍ഗീസ്,തോമസ് കോശി, ജോണ്‍ സി വര്‍്ഗീസ് (സലിം) മാത്യു മാണി, ജോസ് മലയില്‍, ജികെ നായര്‍, മാത്യു പി തോമസ്, സണ്ണി പൗലോസ്, അഷീഷ് ജോസഫ് എന്നീ പ്രമുഖ വ്യക്തികള്‍ സംസാരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.