You are Here : Home / USA News

ചിക്ക് ഫില്ലില്‍ ജനിച്ച കുഞ്ഞിന് ജീവിതകാലം മുഴുവന്‍ സൗജന്യ ഭക്ഷണവും, ജോലിയും

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, July 21, 2018 01:33 hrs UTC

സാന്‍ അന്റോണിയൊ: ഭാര്യയും ഭര്‍ത്താവും സാനന്റോണിയൊ യൂണിവേഴ്‌സിറ്റി ആശുപത്രിയെ ലക്ഷ്യമാക്കിയാണ് അതിവേഗം വീട്ടില്‍ നിന്നും പുറപ്പെട്ടത്. മുപ്പത്തിയെട്ട് ആഴ്ച ഗര്‍ഭിണിയായ ഫെലൊന്‍ ഗ്രിഫിന് അടുത്തുള്ള റസ്റ്റ് റൂമില്‍ പോകണമെന്ന ആവശ്യം ഭര്‍ത്താവ് റോബര്‍ട്ടിനെ അറിയിച്ചു. അടുത്ത് കണ്ട് ചിക്ക് ഫില്ലില്‍ ഇരുവരും കാറില്‍ നിന്നും ഇറങ്ങി റസ്റ്റ് റൂമില്‍ പ്രവേശിച്ച ഉടനെ ഗ്രാഫിന് പ്രസവ വേദന തുടങ്ങുകയും ഒരു പെണ്‍ കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ചിക്ക്ഫില്‍ ജീവനക്കാര്‍ പൂര്‍ണ്ണ സഹകരണമാണ് നല്‍കിയതെന്ന് ഇരുവരും പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ചിക്ക്ഫില്‍ ഒരു ദിവസത്തേക്ക് അടച്ചിട്ടു. ചിക്ക്ഫില്‍ കമ്പനി അധികൃതര്‍ കുഞ്ഞിന് ജീവിതകാലം മുഴുവന്‍ സൗജന്യ ഭക്ഷണവും, പതിനാറ് വയസ്സ് തികയുമ്പോള്‍ ജോലിയും വാഗ്ദാനം ചെയ്തു. കുഞ്ഞും മാതാവും സുഖമായിരിക്കുന്നതായും എല്ലാവര്‍ക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായും റോബര്‍ട്ട് അറിയിച്ചു. ഭാഗ്യവതിയായി പെണ്‍കുഞ്ഞിന് മാതാപിതാക്കള്‍ ഗ്രേയ്‌സിലിന്‍ എന്നാണ് പേരിട്ടിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.