You are Here : Home / USA News

സീറോ മലബാര്‍ ഇടവകയില്‍ ആദ്യ കുര്‍ബാന, സ്‌ഥൈര്യലേപന ശുശ്രൂഷകള്‍

Text Size  

ജോസ്‌ കണിയാലി

kaniyaly@sbcglobal.net

Story Dated: Saturday, July 21, 2018 01:30 hrs UTC

ന്യൂയോര്‍ക്ക്: സെന്റ്‌മേരീസ് സീറോ മലബാര്‍ ഇടവകയിലെ ഈ വര്‍ഷത്തെ ആദ്യ കു ര്‍ബാന, സ്‌ഥൈര്യലേപന ശുശ്രൂഷകള്‍ വിശ്വാസ സമൂഹത്തിന് അഭിമാനത്തിന്റെ നിമി ഷങ്ങളായി. ജന്മനാട്ടില്‍ നിന്നും കെടാവിളക്കായി കൊണ്ടുവന്ന വിശ്വാസ പാരമ്പര്യം ഇ വിടെയും പ്രോജ്വലിക്കുന്നതിന്റെ തെളിവായി 26 കുട്ടികളാണ് ആദ്യ കുര്‍ബാനയും സ്് ഥൈര്യലേപനവും കൈക്കൊണ്ടത്. വികാരി ഫാ. ജോണ്‍ മേലേപ്പറും ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഫാ. ജോണി തോമസ് സി.എം.ഐ, ഫാ. ജോസ് മേലേട്ടുകൊച്ചിയില്‍, ഫാ. ഫ്രാന്‍സിസ് ന മ്പ്യാപറമ്പില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ഫാ. സിയയാണ് വചന സന്ദേശം ന ല്‍കിയത്. സി.സി.ഡി കോഓര്‍ഡിനേറ്റര്‍ ബെറ്റി മേനാട്ടൂര്‍, അധ്യാപകരായ ലാലി അലക്‌സ്, ലെ യ്‌സി മാനുവേല്‍, ലിസി കൊച്ചുപുരയ്ക്കല്‍, സെസില്‍ കാക്കനാട്ട് എന്നിവരാണ് കുട്ടി കളെ കൂദാശാ സ്വീകരത്തിന് അണിയിച്ചൊരുക്കിയത്. രജിസ്ട്രാര്‍ ബോബന്‍ ജോസ്, ട്രസ്റ്റിമാരായ ജയിംസ് തോമസ്, ബിജു പുതുശേരി, വി ന്‍സന്റ് വാതപ്പിളളില്‍, ജേക്കബ് മടുക്കോലി എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More