You are Here : Home / USA News

ഫൊക്കാനയുടെ ജൂനിയർ കലാതിലകം പട്ടം അക്സ മറിയം വർഗീസിന്

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Thursday, July 19, 2018 10:55 hrs UTC

ന്യുയോര്‍ക്ക്: ഫൊക്കാന കൺവെൻഷനിൽ ജൂനിയർ കലാതിലകം പട്ടം നേടിയ അക്സ മറിയം വർഗീസ് അമേരിക്കയില്‍ വളരുന്ന മലയാളി കുട്ടികള്‍ക്ക് മാതൃകയാണെന്ന് പ്രസിഡന്റ് തമ്പി ചാക്കോ അഭിപ്രായപ്പെട്ടു. ഫൊക്കാനയുടെ ജൂനിയർ കലാതിലകം പട്ടം സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രസിഡന്റ് തമ്പി ചാക്കോ. ജൂനിയർ കലാതിലകം പട്ടതിനൊപ്പംതന്നെ മിസ് ഫൊക്കാന മല്‍സരത്തില്‍ ബെസ്ററ് ഫാഷൻ ഐകോൺ എന്ന പദവികുടി കാരസ്ഥാമാക്കി ഏവരുടെയും മനംകവർന്നു ഈ കൊച്ചുമിടുക്കി. കുട്ടികാലം മുതല്‍ ശാസ്ത്രീയ നൃത്തം അഭ്യസിക്കുന്ന അക്സ നിരവധി സമ്മാനങ്ങളും പുരസ്‌ക്കാരങ്ങളും വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഒരേ നിലവാരം പുലര്‍ത്തുന്ന മത്സരാത്ഥികള്‍ അണിനിരന്ന മത്സരത്തില്‍ നിന്നും നല്ല പോയ്ന്റുകളുടെയാണ് അക്സ മറിയം കലാതിലകം പട്ടം ആയി തിരഞ്ഞെടുക്കപ്പെട്ടത്. അദ്ധ്യയനത്തിലും, സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും മികവു പുലര്‍ത്തുന്ന അക്സ യോങ്കേഴ്സിലുള്ള വർഗീസ് കെ ഫിലിപ്പ് -ബ്ലെസ്സി വർഗീസ് ദമ്പതികളുടെ മകളാണ്, സഹോദരൻ അഷർ കല്ലൂർ വർഗീസ് . നാട്യമുദ്ര സ്കൂൾ ഓഫ് ഡാൻസിലെ ലിസാ ജോസഫിന്റെ ശിക്ഷണത്തിൽ നൃത്തം അഭ്യസിക്കുന്നുണ്ട്. ജെക്ക്സ് അക്കാഡമിയിൽ നിന്നും പബ്ലിക് സ്‌പീക്കിങ്ങിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്. പഠനത്തിലും വോളിബോളിലും മികവ് പുലർത്തുന്ന അക്സ യുടെ ആഗ്രഹം കലയും പഠനവും ഒരുമിച്ചു കൊണ്ടുപോകാനാണ്. യോങ്കേഴ്‌സ് സെന്റ് തോമസ് ഓർത്തഡോസ് പള്ളി ഇടവക അംഗം മാണ് അക്സ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.