You are Here : Home / USA News

ഫാമിലി കോൺഫറൻസ്: റാഫിൾ നറുക്കെടുപ്പ് ജൂലൈ 20 ന്

Text Size  

Story Dated: Tuesday, July 17, 2018 11:46 hrs UTC

രാജന്‍ വാഴപ്പള്ളിൽ

ന്യൂയോർക്ക്∙ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി–യൂത്ത് കോൺഫറൻസിന്റെ ധനശേഖരണാർത്ഥം നടത്തുന്ന റാഫിളിന്റെ നറുക്കെടുപ്പിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ഫിനാൻസ്/ സുവനീർ കമ്മിറ്റി ചെയർ എബി കുര്യാക്കോസ് അറിയിച്ചു. നറുക്കെടുപ്പ് ജൂലൈ 20 ന് 4 മണിക്ക് കോൺഫറൻസ് വേദിയിൽ നടക്കും. നറുക്കെടുപ്പ് നടത്തുന്നത് ചെറി ലെയ്ൻ സെന്റ് ഗ്രീഗോറിയോസ് ഇടവകാംഗം ജോൺ തോമസ് സിപിഎയുടെ ഉടമസ്ഥതയിലുള്ള പിസിടച്ച് സർവീസ് എന്ന ഏജൻസിയുടെ മേൽനോട്ടത്തിലാണ്. ആകെ ആറു സമ്മാനങ്ങളാണ് റാഫിളിനായി നിശ്ചയിച്ചിരിക്കുന്നത്. ഒന്നാം സമ്മാനം മെഴ്സിഡസ് ബെൻസ് SUV 250. ഇതു സ്പോൺസർ ചെയ്തിരിക്കുന്നത് ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നുമുള്ള ഗ്രാന്റ് സ്പോൺസർമാരാണ്. രണ്ടാം സമ്മാനം രണ്ടുപേർക്കായി ലഭിക്കും. 40 ഗ്രാം സ്വർണ്ണം വീതമാണ് ലഭിക്കുന്നത്. സ്പോൺസർ ചെയ്തിരിക്കുന്നത് തോമസ് കോശി, വത്സാ കോശി ദമ്പതികളാണ്. മൂന്നാം സമ്മാനമായ ഐഫോൺ എക്സ് മൂന്ന് പേർക്കായി ലഭിക്കും. സ്പോൺസർ ചെയ്തിരിക്കുന്നത് ജോർജ് പി. തോമസ്, സൂസൻ തോമസ് ദമ്പതികളാണ്.

റാഫിൾ, സുവനീർ കമ്മിറ്റി അംഗങ്ങൾ 18 ന് വൈകിട്ട് ഏഴു മണിക്ക് നടക്കുന്ന ഘോഷയാത്രയിൽ ഒരു പ്രത്യേക ഗ്രൂപ്പായി പങ്കെടുക്കുന്നു. അവരോടൊപ്പം റാഫിളിന്റെ ഒന്നാം സമ്മാനമായ ബെൻസ് GLA 250 കാറിന്റെ മോഡലും ഉണ്ടാകും. ഘോഷ യാത്രയിൽ പങ്കെടുക്കുന്ന ഫിനാൻസ് കമ്മിറ്റി അംഗങ്ങൾ ചുവന്ന സാരിയോ, ചുരിദാറോ ധരിക്കണം. പുരുഷന്മാർ കറുത്ത പാന്റ്, വെള്ള ഷർട്ട്, ചുന്ന ടൈയും ധരിക്കണം. ഒന്നാം സമ്മാനം നൽകാനായി സഹായിച്ച എല്ലാ ഗ്രാന്റ് സ്പോൺസർമാരും ഈ ഗ്രൂപ്പിനോടൊപ്പം സഹകരിച്ച് ഘോഷയാത്രയിൽ പങ്കെടുക്കുവാനായി അഭ്യർഥിക്കുന്നു. പങ്കെടുക്കുവാനായി ആഗ്രഹിക്കുന്ന സ്പോൺസർമാർ എബി കുര്യാക്കോസുമായി ബന്ധപ്പെടേണ്ടതാണ്. ഒന്നാം സമ്മാനത്തിനർഹരാകുന്നവർക്ക് ഡീലറിൽ നിന്നും കാർ സ്വന്തമാക്കുകയോ കാറിനു പകരം പണം സ്വീകരിക്കുകയോ ചെയ്യാം. 21 ന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്കു ശേഷം സമ്മാനദാനം ഭദ്രാസന മെത്രാപ്പൊലീത്താ സഖറിയ മാർ നിക്കോളോപോസ് മെത്രാപ്പൊലീത്താ നിർവ്വഹിക്കും. റാഫിളിൽ പങ്കാളികളായിട്ടുള്ള എല്ലാവരും അവരവരുടെ ടിക്കറ്റുകൾ കയ്യിൽ കരുതേണ്ടതാണ്. വിജയികൾ തിരിച്ചറിയൽ കാർഡോ, ഡ്രൈവിംഗ് ലൈസൻസോ ടിക്കറ്റോടൊപ്പും ഹാജരാക്കേണ്ടതാണ്. റാഫിൾ ടിക്കറ്റിന്റെ മറുപുറത്ത് പ്രിന്റ് ചെയ്തിട്ടുള്ളതനുസരിച്ച് കോൺഫറൻസിൽ പങ്കെടുക്കാത്ത വ്യക്തികൾ വിജയിച്ചാൽ 30 ദിവസത്തിനകം സമ്മാനങ്ങൾ കരസ്ഥമാക്കേണ്ടതാണ്. സുവനീറിന്റെ വിതരണം നറുക്കെടുപ്പിനുശേഷം നടത്തുന്ന താണ്. റാഫിളിലും, സുവനീറിലും പങ്കാളികളായവർക്കുള്ള നന്ദിയും സ്നേഹവും എബി കുര്യാക്കോസും, ചീഫ് എഡിറ്റർ ഡോ. റോബിൻ മാത്യൂവും ചേർന്ന് അറിയിച്ചു. കോൺഫറൻസ് ഹാളിന്റെ പുറത്ത് റാഫിളിന്റെ ഒരു ബൂത്ത് പ്രവർ‌ത്തിക്കും എല്ലാ ഇടവകാംഗങ്ങളുടെയും സഹകരണം ഉണ്ടാകണ മെന്ന് ഫിനാൻസ് കമ്മിറ്റി അഭ്യർഥിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.