You are Here : Home / USA News

ഡോ.സക്കറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത ഡാളസ് സെന്റ് ജോര്‍ജ് ദേവാലയം സന്ദര്‍ശിക്കുന്നു

Text Size  

Story Dated: Monday, July 16, 2018 11:36 hrs UTC

ഷാജി രാമപുരം

ഡാളസ്: മലങ്കര ഓര്‍ത്തഡോക്‌സ് സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ.സക്കറിയാസ് മാര്‍ അപ്രേം ജൂലൈ 21, 22(ശനി, ഞായര്‍) തീയതികളില്‍ ഡാളസ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഇടവക സന്ദര്‍ശനാര്‍ത്ഥം എത്തിച്ചേരുന്നു. ശനിയാഴ്ച വൈകീട്ട് എത്തിച്ചേരുന്ന ഡോ.മാര്‍ അപ്രേം മെത്രാപ്പോലീത്തായെ ഇടവക ജനങ്ങള്‍ പള്ളിയിലേക്ക് സ്വീകരിക്കുന്നതും തുടര്‍ന്ന് ദേവാലയത്തില്‍ നടക്കുന്ന ഓര്‍ത്തഡോക്‌സ് വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ അഭിവന്ദ്യ മെത്രാപ്പോലീത്താ സന്ദര്‍ശിക്കുന്നതുമാണ്. വൈകീട്ട് 6.30ന് സന്ധ്യ നമസ്‌കാരവും അഭിവന്ദ്യ തിരുമേനിയുടെ ആത്മീയ പ്രഭാഷണവും ഉണ്ടായിരിക്കും. ഞായറാഴ്ച രാവിലെ 8.30 നു പ്രഭാത നമസ്‌കാരവും തുടര്‍ന്നു വിശുദ്ധ കുര്‍ബാനയും വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ സമാപനവും നടക്കും. ഇദം പ്രഥമമായി ദേവാലയത്തില്‍ എത്തുന്ന തിരുമേനിയുടെ സന്ദര്‍ശനം അനുഗ്രഹമായി തീരുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും ഏവരെയും ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ.തമ്പാന്‍ വര്‍ഗീസ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More