You are Here : Home / USA News

ഫാമിലി കോണ്‍ഫറന്‍സിനുവേണ്ടി കലഹാരി റിസോര്‍ട്ട് ഒരുങ്ങി

Text Size  

Story Dated: Saturday, July 14, 2018 08:31 hrs EDT

രാജന്‍ വാഴപ്പള്ളില്‍

ന്യുയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി യൂത്ത് കോണ്‍ഫറന്‍സിനുവേണ്ടി പെന്‍സില്‍വേനിയായിലെ കലഹാരി റിസോര്‍ട്ടസ് ഒരുങ്ങി. കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവര്‍ക്ക് ആത്മീയ ഉണര്‍വ്വിനും വിനോദത്തിനും വേണ്ട എല്ലാ വിഭാഗങ്ങളും ഒരുമിച്ച് അണിയിച്ചൊരുക്കിയിരിക്കുന്ന ഇവിടെ അമേരിക്കയിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ വാട്ടര്‍ പാര്‍ക്കാണ് ഉള്ളത്. ഫാമിലി കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവര്‍ക്ക് റിസോര്‍ട്ടില്‍ ഫീസ് ഇളവോടെ ഇതൊക്കെ ആസ്വദിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രകൃതി രമണീയമായ പോക്കണോസ് മലനിരകള്‍ക്ക് സമീപമാണ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. അമേരിക്കയിലെ തന്നെ ആഡംബര താമസത്തിന് ഏറ്റവും കൂടുതല്‍ റേറ്റിങ്ങ് ലഭിച്ചിട്ടുള്ള അപൂര്‍വ്വം റിസോര്‍ട്ടുകളിലൊന്നാണ് കലഹാരി. 2,20,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള വാട്ടര്‍ പാര്‍ക്കാണ് റിസോര്‍ട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഇവിടെ താമസിക്കുന്ന ആരുടെയും മനംകവരുന്ന രീതിയില്‍ നിരവധി റൈഡുകള്‍ സഹിതമാണ് ഇതു സജ്ജീകരിച്ചിരിക്കുന്നത്. കുട്ടികളുടെയും മുതിര്‍ന്നവരുടേയും വിനോദ വേളകളെ ആനന്ദകരമാക്കുന്ന നിരവധി വാട്ടര്‍ ഷോകള്‍ കലഹാരിയിലെ വാട്ടര്‍പാര്‍ക്കില്‍ ഒരുക്കിയിരിക്കുന്നു. റിട്രാക്ടബിള്‍ റുഫോടുകൂടിയ വാട്ടര്‍പാര്‍ക്കില്‍ ബോഡി ബോര്‍ഡിങ്ങ്, സര്‍ഫിങ്ങ് ഇന്‍ഡോര്‍ / ഔട്ട് ഡോര്‍ ഹോട്ട് ടബ്, വേവ് പൂള്‍ തുടങ്ങി ഒരു കുടുംബത്തില്‍ ആസ്വദിക്കാവുന്നതെല്ലാമുണ്ട്. 977 മുറികള്‍ ഉള്ള വന്‍ ഹോട്ടല്‍ സമുച്ചയ മടങ്ങിയ കലഹാരിയില്‍ നിരവധി റസ്റ്ററന്റുകള്‍, സ്പാകള്‍, സലൂണുകള്‍, കണ്‍വന്‍ഷന്‍ സെന്ററുകള്‍ എന്നിവക്കുണ്ട് ആധുനിക സുരക്ഷാ സൗകര്യങ്ങള്‍ ഉള്ള ഇവിടെ സമയം ചെലവഴിക്കാന്‍ നിരവധി വിനോദപരിപാടികള്‍ക്ക് അവസരമുണ്ട്. ഗോറില്ല ഗ്രോവ് ട്രീ ടോപ്പ് അഡ് വഞ്ചര്‍ അത്തരത്തിലൊന്നാണ്. വെര്‍ച്വല്‍ റിയാലിറ്റി ഗെയിമുകളാണ് മറ്റൊരു സവിശേഷത. മരാക്കഷ് മാര്‍ക്കറ്റ് എന്ന ഷോപ്പിങ് അനുഭവമാണ് ഒരു പുതുമ. kalhari പിസാ പബ്, വാട്ടര്‍ പാര്‍ക്ക് ഡൈനിങ്, കഫേ മിറാസ്, ജാവ മഞ്ചാരോ, ദി ലാസ്റ്റ് ബൈറ്റ് ഫെലിക്‌സ് ബാര്‍, ഐവറി കോസ്റ്റ് റസ്റ്ററെന്റ് ഗ്രേറ്റ് കരോ മാര്‍ക്കറ്റ് പ്ലേസ് ബുഫേ, സോര്‍ട്ടിനോസ് ഇറ്റാലിയന്‍ കിച്ചന്‍, ബ്രാന്‍ഡ് ബര്‍ഗ്, ഡബിള്‍ കട്ട് ഗ്രില്‍ തുടങ്ങിയ റസ്റ്ററന്റുകള്‍ ഓരോ താമസക്കാരനും നല്‍കുന്നത് രുചിയുടെ വ്യത്യസ്ത രസക്കൂട്ടുകള്‍. ജൂലൈ 18 മുതല്‍ 21 വരെ കലഹാരിയുടെ കണ്‍വന്‍ഷന്‍ സെന്ററിലാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. അംഗങ്ങളുടെ പ്രത്യേക അഭ്യര്‍ഥന മാനിച്ച് കോണ്‍ഫറന്‍സില്‍ രുചികരമായ ഇന്ത്യന്‍ ഭക്ഷണത്തിനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ന്യൂയോര്‍ക്കില്‍ നിന്നും രണ്ടു മണിക്കൂറില്‍ താഴെ സമയം കൊണ്ട് കലഹാരിയിലെത്താം. 98 മൈല്‍ ദൂരമുണ്ട് ഇവിടേക്ക്. ഫിലഡല്‍ഫിയായില്‍ നിന്നും കണ്‍വന്‍ഷന്‍ സെന്ററിലെത്താനും ഇത്രയും സമയം മതി. ന്യൂജഴ്‌സിയില്‍ നിന്നും വളരെ അടുത്താണ് മറ്റ് ഏരിയാകളില്‍ ഉള്ളവര്‍ക്ക് 4 മുതല്‍ 5 മണിക്കൂര്‍ യാത്രയുണ്ട്. കുറെ മുറികള്‍ കൂടിയുള്ളതിനാല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് റജിസ്റ്റര്‍ ചെയ്യാന്‍ ഇനിയും അവസരമുണ്ടെന്നും ഈ അവസരം ഇടവക ജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും കമ്മിറ്റി അറിയിച്ചു. കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന എല്ലാ ഭദ്രാസന അംഗങ്ങളെയും കലഹാരി എക്‌സിക്യൂട്ടീവ് മാനേജ്‌മെന്റ് അംഗങ്ങളായ ജനറല്‍ ഡോണ്‍ പ്ലാറ്റോ, ഡയറക്ടര്‍മാരായ മൈക്കിള്‍ ലെവിന്‍, റേച്ചല്‍ ട്രാവേഴ്‌സ്, ഷാനന്‍ സ്‌കോട്ട്‌സ് എന്നിവര്‍ സ്വാഗതം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് : കോണ്‍ഫറന്‍സ് കോ ഓര്‍ഡിനേറ്റര്‍ റവ. ഡോ. വര്‍ഗീസ് എം. ഡാനിയേല്‍ : 203 508 2690 ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍ : 973 943 6164 ട്രഷറാര്‍ മാത്യു വര്‍ഗീസ് : 631 891 8184

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More