You are Here : Home / USA News

അപ്പന്‍ നേതാവ്; മകള്‍ ജേതാവ്

Text Size  

ഫ്രാൻസിസ് തടത്തിൽ

fethadathil@gmail.com

Story Dated: Friday, July 13, 2018 12:36 hrs UTC

ന്യൂജേഴ്സി : അപ്പയുടെ വിജയത്തിന് ഇരട്ടി മധുരമായി മകളുടെ വിജയഗാഥ. ഫൊക്കാനയുടെ വാശിയേറിയ തെരെഞ്ഞെടുപ്പില്‍ ട്രഷറര്‍ ആയി വിജയിച്ച സജിമോന്‍ ആന്റണിയുടെ വിജയത്തിനാണ് അദ്ദേഹത്തിന്റെ മകള്‍ ഇവ ആന്റണി ഫൊക്കാനയുടെ നാഷണല്‍ ടാലന്റ് ഷോയില്‍ ജൂണിയര്‍ വിഭാഗം ഡാന്‍സ് മത്സരത്തില്‍ ഒന്നാം സമ്മാനം നേടി വിജയ തിളക്കം കൂട്ടിയത്. ഭരതനാട്യം അവതരിപ്പിച്ചാണ് ഇവ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. പഠനത്തിലും മിടുക്കിയായ ഇവ ന്യൂജേഴ്‌സിയിലെ ലിവിങ്ങ്സ്റ്റണ്‍ ഹൈസ്‌ക്കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി. പല വിഷയങ്ങളിലും ഓണേഴ്സ്. സജിമോന്‍ ആന്റണി പ്രസിഡന്റ് ആയി ജയിച്ച മാധവന്‍ ബി. നായര്‍ പാനലില്‌ന്റെ തിരഞ്ഞെടുപ്പ് കോര്‍ഡിനേറ്റര്‍ ആയിരുന്നു. തിരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും ചിട്ടയോടെ പ്രചാരണ പ്രവര്‍ത്തങ്ങള്‍ നടത്തുന്നതിനും സജിമോന്‍ കാട്ടിയ മികവാണ് മാധവന്‍ നായര്‍ ടീം വന്‍പിച്ചവിജയം നേടിയതിനു പിന്നില്‍. ടീം തിളക്കമാര്‍ന്ന വിജയം നേടിയെങ്കിലും അത്ര ആഹ്ലാദത്തിലല്ല സജിമോന്‍. ടീമിലെ എക്‌സിക്യൂട്ടീവ് സ്ഥങ്ങളിലേക്കു മത്സരിച്ച മൂന്ന് പ്രധാനികള്‍ പരാജയപ്പെട്ടതില്‍ തന്റെ വിജയത്തെ വന്‍ വിജയമായിക്കാണാന്‍ കഴിയാത്ത ദുഖത്തിലാണ് അദ്ദേഹം. അതില്‍ ഒരാള്‍ തോറ്റതാകട്ടെ ഒറ്റ വോട്ടിനും. ചിലപ്പോള്‍ ചില പരാജയങ്ങള്‍ നല്‍കുന്ന ദുഃഖം വിജയത്തിന്റെ മാറ്റു കുറക്കുന്നു.- സജിമോന്‍പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More