You are Here : Home / USA News

ബേബി എല്ലോറയുടെ 'മരുഭൂമിയിലെ പ്രണയം' നോവല്‍ പ്രകാശനം ചെയ്തു

Text Size  

Story Dated: Thursday, July 12, 2018 08:49 hrs UTC

സാഹിത്യ പ്രവര്‍ത്തക കോ-ഓപ്പറേറ്റീവ് സൊസൈറ്റി(SPCS) പ്രസിദ്ധീകരിച്ച ശ്രീ.ബേബി എല്ലോറയുടെ ഏറ്റവും പുതിയ നോവല്‍ 'മരുഭൂമിയിലെ പ്രണയം' ന്യൂയോര്‍ക്കില്‍ റോക്ക്‌ലാന്‍ഡ് കൗണ്ടിയിലുള്ള Sitar Palace Restaurant ല്‍ ജൂണ്‍ 30നു നടന്ന നെടങ്ങാടപ്പള്ളി സംഗമം കുടുംബ സമ്മേളനത്തില്‍ വെച്ച് റിട്ട. പ്രൊഫ.ജോര്‍ജ് ജോസഫ് സംഗമത്തിന്റെ 2019 ലെ പ്രസിഡന്റ് റസ്സല്‍ സാമുവലിനു ഒരു കോപ്പി നല്‍കി പ്രകാശനം ചെയ്തു. നെടുങ്ങാപ്പള്ളി സംഗമത്തിന്റെ 2018 പ്രസിഡന്റ് ഫിലിപ്പ് ജോണ്‍(രവി), സെക്രട്ടറി തോമസ് വര്‍ഗീസ്(സണ്ണി), ട്രഷറര്‍ ബാബു പൂപ്പള്ളി, ജോണ്‍ വര്‍ക്കി എന്നിവര്‍ അനുമോദന പ്രസംഗം നടത്തി.

നെടുങ്ങാടപ്പള്ളി നിവാസിയായ ബേബി എല്ലോറയുടെ പുതിയ നോവലാണ് മരുഭൂമിയിലെ പ്രണയം. മരുഭൂമി എന്നത് ഒരവസ്ഥയാണ്. ഒറ്റപ്പെടുന്നവന്റെ അവസ്ഥ. രക്ഷപ്പെടാനാകാതെ, രക്ഷപ്പെടുത്താനാളില്ലാതെ എന്തു ചെയ്യണമെന്നറിയാതെ പെട്ടു പോകുന്ന ഒരവസ്ഥ. ഒരു മാര്‍ഗങ്ങളുമില്ലാതെയാകുമ്പോള്‍ ആ അവസ്ഥയെ സന്തോഷത്തോടെ സ്വീകരിക്കാന്‍, ഇഷ്ടപ്പെടുവാന്‍ തയ്യാറെടുക്കുന്ന ഒരു സ്ത്രീയുടെ കഥ നമ്മളേയും നൊമ്പരപ്പെടുത്തുന്നു എന്ന് ഈ നോവല്‍ വായിക്കുന്ന ആര്‍ക്കും മനസ്സിലാകും.

ബേബി എല്ലോറയുടെ 'തൃപ്പടിദാനം' എന്ന ആദ്യ നോവലിന്റെ കോപ്പിയും എല്ലാവര്‍ക്കും വിതരണം ചെയ്തു.

ബാബു പൂപ്പള്ളി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.