You are Here : Home / USA News

വെസ്റ്റ്ചെസ്റ്റർ അമ്പലത്തിൽ സ്വാമി ഗുരുരെഗ്‌നം ഞ്ജനതപസിക്കും ,സ്വാമി ജനനന്മ ഞ്ജനതപസിക്കും സ്വികരണം നൽകി.

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Thursday, July 12, 2018 08:46 hrs UTC

വെസ്റ്റ്ചെസ്റ്റർ അമ്പലത്തിൽ എത്തിയ സ്വാമി ഗുരുരെഗ്‌നം ഞ്ജനതപസിയെയും,സ്വാമി ജനനന്മ ഞ്ജനതപസിയെയും ക്ഷേത്രം പ്രസിഡന്റ് പാർഥസാരഥി പിള്ള, ഗണേഷ് നായർ, രാജൻ നായർ എന്നിവരുടെ നേതൃത്വത്തിൽ സ്വികരണം നൽകി. ഗുരുരെഗ്‌നം സ്വാമിജിയെ ചന്ദ്രൻ താഴയിൽ , ജനനന്മ സ്വാമിജിയെ രാധകൃഷ്ണൻ പോർചെസ്റ്ററും പൊന്നാട നൽകി ആദരിച്ചു. ബാബു നായർ, ജോഷി നാരായണൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ആധുനിക യുഗത്തിൽ താമസിക്കണ മനുഷ്യർക്ക് ആന്മവിനെ പൂജിക്കേണ്ടത് ആവിശ്യമാണ് എന്ന് സ്വാമി ഗുരുരെഗ്‌നം ഞ്ജനതപസി അഭിപ്രായപ്പെട്ടു . ആന്മിയത എന്നത് എല്ലാ മനുഷ്യരും പരിപാലിക്കേണ്ട ഒന്നാണ് .ആന്മിയത പരിപാലിപ്പിക്കാൻ ക്ഷേത്രങ്ങൾ, ദേവാലയങ്ങൾ, വേദപഠനശാലകൾ തുടങ്ങിയവ നമ്മെ സഞ്ജമാക്കുന്നു. അതിലൂടെ ഇന്നത്തെ തലമുറ അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങൾ മാറ്റി നല്ല ഒരു തലമുറയെ വാർത്തെടുക്കാൻ നമ്മുക്ക് സാധിക്കും.ആന്മയതയിലൂടെ മാത്രമേ അതിനെ നിയത്രികൻ സദ്യമാകു. വരും തലമുറയ്ക്ക് അന്യം നിന്ന് പോകാതിരിക്കാൻ, സനാധന ധർമ്മം അടുത്ത തലമുറക്ക് കൈ മാറാൻ നാം ഓരോരുത്തരും ബാധ്യസ്ഥാരാണ്. അങ്ങനെ ആരാധനാലയങ്ങൾ എന്നും മനുഷ്യ ജീവിതത്തിന്റെ ഭാഗം തന്നെആക്കി മാറ്റണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ധര്‍മ്മം അനശ്വരമാണ്. ധര്മാമാകുന്ന മാര്‍ഗത്തിലൂടെ മോക്ഷമാകുന്ന ലക്ഷ്യത്തിലേക്കുള്ള ഒരു തീര്‍ത്ത യാത്രയാണ് ജീവിതം . ജീവിത യാത്ര എന്നൊക്കെ പറയുന്നതിന്റെ അടിസ്ഥാനം അതൊക്കെയാണ്‌. ധര്‍മത്തിന് കോട്ടം വരാതെയുള്ള ഒരു ജീവിത രീതിക്ക് ആരാധനാലയങ്ങൾ നമ്മെ പ്രാപ്തരാക്കുന്നു. എല്ലാ പുഴകളും ഒഴുകി സമുദ്രത്തില്‍ ചെന്ന് ചേരുന്നതുപോലെ എല്ലാ ആരാധനാലയങ്ങൾ നമ്മെ ഈശ്വരനിലേക്കു നയിക്കുന്നു. ക്ഷേത്രങ്ങൾ ആണ് സര്‍വധര്‍മ സമഭാവനയുടെ അടിസ്ഥാനം. സത്യം ഏകമാണെന്നും ആ സത്യം തന്നെയാണ് സകല ചാരാചരങ്ങളായിരികുന്നതെന്നും നമ്മെ പഠിപ്പിക്കുന്നത് എന്നും സ്വാമി ഗുരുരെഗ്‌നം ഞ്ജനതപസി അഭിപ്രായപ്പെട്ടു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.