You are Here : Home / USA News

ന്യൂജഴ്സിയിൽ സന്ദർശനത്തിനെത്തിയ ഇന്ത്യക്കാരൻ മടങ്ങിയത് ഒരു മില്യൻ ഡോളറുമായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, July 12, 2018 09:38 hrs EDT

ന്യൂജഴ്സി∙ പ്രദീപ് കുമാർ ന്യൂജഴ്സിയിൽ സന്ദർശനത്തിനെത്തിയത് കുടുംബാംഗങ്ങളെ കണ്ടു സൗഹൃദം പുതുക്കുന്നതിനാണ്. ഒരു മില്യന്‍ ഡോളറിന്റെ ലോട്ടറി അടിക്കുമെന്നു സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.

ബെർഗൻകൗണ്ടി ബെർഗൻഫീൽഡ് വാഷിങ്ടൻ അവന്യുവിലുള്ള സെവൻ ഇലവനിൽ സാധനങ്ങൾ വാങ്ങുവാൻ കയറിയപ്പോൾ ഒരു ലോട്ടറി ടിക്കറ്റ് എടുത്തു. സെവൻ ഇലവൻ കടയുടമ പ്രദീപ് കുമാറിന്റെ മുന്നിൽ വച്ചു തന്നെ ടിക്കറ്റ് നമ്പർ ഉരച്ചു നോക്കി. ഈ ദിവസത്തെ ഭാഗ്യവാൻ ആരാണെന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ടിക്കറ്റ് പരിശോധിച്ചത്. നമ്പറിനു മുകളിൽ പൊതിഞ്ഞിരുന്നതു തുടച്ചു മാറ്റിയപ്പോൾ തെളിഞ്ഞു വന്നത് 100000 മില്യൻ ഡോളറിന്റെ സമ്മാനം. ജാക്ക്പോട്ട് പ്രൈസ് കിട്ടിയതറിഞ്ഞു കുമാറിനു തന്റെ സന്തോഷം അടക്കാനായില്ല.

സമ്മാന ടിക്കറ്റുമായി ട്രെന്റനിലുള്ള ലോട്ടറി ആസ്ഥാനത്തെത്തി സമ്മാന നമ്പർ പരിശോധിച്ചു ഉറപ്പു വരുത്തി. പണം ലഭിക്കുന്നതിനാവശ്യമായ രേഖകൾ പൂർത്തിയാക്കുന്നതിനു ചില ദിവസങ്ങൾ കൂടി വേണം എന്തായാലും സമ്മാന തുക ഉപയോഗിച്ചു ഒരു പുതിയ വീടുവാങ്ങണമെന്നാണ് കുമാർ ആഗ്രഹിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More