You are Here : Home / USA News

ഗോപിനാഥ കുറുപ്പ് ഫോമ എംപയർ റീജൻ വൈസ് പ്രസിഡന്റായി സ്ഥാനമേറ്റു

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Tuesday, July 10, 2018 09:37 hrs UTC

ന്യുയോർക്ക്∙ ഫോമാ എംപയർ റീജന്റ് 2018–20 വർഷത്തെ വൈസ് പ്രസിഡന്റായി ഗോപിനാഥ കുറുപ്പ് സ്ഥാനമേറ്റു. നിലവിൽ വൈസ് പ്രസിഡന്റായിരുന്ന പ്രദീപ് നായർ അധ്ക്ഷയത വഹിച്ചു. പ്രദീപ് നായരുടെ നേതൃത്വത്തിൽ 2016– 2018 കാലയളവിൽ എംപയർ റീജണിൽ ഫോമക്ക് വലിയ മുന്നേറ്റമാണ് ഉണ്ടായതെന്ന് വിവിധ അസോസിയേഷൻ ഭാരവാഹികൾ അഭിപ്രായപ്പെട്ടു. പുതിയ ആർവിപി ഗോപിനാഥ കുറിപ്പിന് ഫോമയെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുവാൻ സാധിക്കട്ടെ എന്നും യോഗത്തിൽ ആശംസിച്ചു. ഫോമ ട്രഷറർ ഷിനു ജോസഫ്, നാഷണൽ കമ്മറ്റി അംഗങ്ങളായ ഷോളി കുമ്പിളുവേലി, ആഷിഷ് ജോസഫ്, ഷോബി ഐസക്, മാത്യു തോമസ്, യോങ്കേഴ്സ് അനിയൻ, നിഷാദ് ജോയി, ബെൻ കൊച്ചീക്കാരൻ, ജോഫ്രിൻ ജോസ്, മാത്യു മാണി, എൻ. കെ. സോമൻ, വിജയ് കുറുപ്പ്, സഞ്ചു കുറുപ്പ്, ജി. കെ. നായർ, ഗോപാലകൃഷ്ണ പണിക്കർ, യദു, എബ്രഹാം തോമസ്, സണ്ണി പൗലോസ്, സുരേഷ് ബാബു, രാജു സ്കറിയ തുടങ്ങിയവർ വിവിധ അംഗ സംഘടനകളെ പ്രതിനിധീകരിച്ചു സംസാരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More