You are Here : Home / USA News

ഫോമാ സെക്രട്ടറി ജോസ് എബ്രഹാമിന് സ്വീകരണം നല്‍കി

Text Size  

Story Dated: Monday, July 09, 2018 11:14 hrs UTC

ലാസ് വേഗസ്: കേരള അസോസിയേഷന്‍ ഓഫ് ലാസ് വേഗസ്, ഫോമാ സെക്രട്ടറി ജോസ് എബ്രഹാമിന് ഹൃദ്യമായ സ്വീകരണം നല്‍കി. അഭിപ്രായ ശേഖരണം, രൂപീകരണം, ക്രോഡീകരണം, പ്രവര്‍ത്തനം ഇവയുടെ സംഗമത്തില്‍ കൂടിയേ ഒരു സെക്രട്ടറിക്ക് നല്ല രീതിയില്‍ ഫോമായെ മുന്നോട്ടു നയിക്കുവാന്‍ കഴികയുള്ളൂ. ഫോമായുടെ നാമം ഇനി ഓരോ അമേരിക്കന്‍ മലയാളിയുടെയും മനസ്സില്‍ എന്നുമുണ്ടാവുന്ന തലത്തിലേക്ക് എത്തിക്കുവാനുള്ള തീവ്രപരിശ്രമത്തിനു തുടക്കം കുറിക്കുന്നതിന്റെ ഭാഗമായിട്ടാണ് സെക്രട്ടറി സ്ഥാനമേറ്റ് കഴിഞ്ഞും ഫോമായിലെ ഓരോരോ അസോസിയേഷനുകളും സന്ദര്‍ശിക്കുവാന്‍ അദ്ദേഹം സമയം കണ്ടെത്തുന്നത്. നല്ല കഴിവും പ്രാപ്തിയുമുള്ള ഒരു ടീമിന്റെ കൂടെയുള്ള പ്രയാണം ഇനിയുമുള്ള രണ്ടു വര്‍ഷക്കാലം ഫോമായുടെ സുവര്‍ണകാലമായിരിക്കും എന്ന് ജോസ് എബ്രഹാം ഉറപ്പുനല്‍കി. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍, വോട്ടുചെയ്തവരെ മനപൂര്‍വ്വം മറക്കുന്ന പ്രവണത സാധാരണ നമ്മള്‍ കണ്ടുവരാറുണ്ട്. എന്നാല്‍ സെക്രട്ടറി ജോസ് എബ്രഹാം ആ വ്യക്തികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് എന്ന് പന്തളം ബിജു തോമസ് തന്റെ അധ്യക്ഷപ്രസംഗത്തില്‍ എടുത്തുപറഞ്ഞു. അസോസിയഷന്‍ പ്രസിഡന്റ് പന്തളം ബിജു തോമസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രെട്ടറി ജോണ്‍ ചെറിയാന്‍ സ്വാഗതവും, പി ആര്‍ ഓ ശ്രീജ രജനീഷ്, കള്‍ച്ചറല്‍ സെക്രെട്ടറി ജിനി ഗിരീഷ് എന്നിവര്‍ ആശംസപ്രസംഗവും ജോയിന്റ് സെക്രെട്ടറി ഷീബ കുരീക്കാട്ടില്‍ നന്ദിയും അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.