You are Here : Home / USA News

വൈസ്‌മെന്‍ ക്ലബ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Monday, July 09, 2018 11:11 hrs UTC

ന്യൂയോര്‍ക്ക് : വെസ്റ്റ് ചെസ്റ്റര്‍ വൈസ്‌മെന്‍ ക്ലബിന്റെ പുതിയ പ്രസിഡന്റ് ഷോളി കുമ്പിളുവേലിയുടെയും മറ്റു ഭാരവാഹികളുടെയും സ്ഥാനാരോഹണം ജൂലൈ 15 ന് 6 ന് വൈറ്റ് പ്ലെയിന്‍സിലുള്ള റോയല്‍ പാലസ് റസ്‌റ്റോറന്റില്‍ വച്ച് നടക്കും. പ്രസിഡന്റ് ജോസഫ് കാഞ്ഞമലയുടെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ റീജണല്‍ സെക്രട്ടറി കോരസന്‍ വര്‍ഗീസ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. വൈസ് പ്രസിഡന്റ് ഷാജി സഖറിയാ, ജനറല്‍ സെക്രട്ടറി ജിം ജോര്‍ജ്, ജോ. സെക്രട്ടറി കെ. കെ. ജോണ്‍സന്‍, ട്രഷറര്‍ മാണി ജോര്‍ജ്, ജോ. ട്രഷറര്‍ ബെന്നി മുട്ടപ്പള്ളില്‍, വൈസ് മെനറ്റ്‌സ് പ്രസിഡന്റ് ഷാറ്റി എഡ്വിന്‍, സെക്രട്ടറി ഡോണാ ഷിനു, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ, ജോസ് ഞാറകുന്നേല്‍, ജോഷി തെള്ളിയാങ്കല്‍, ജോസ് മലയില്‍, ജോസഫ് മാത്യു (ബിപിന്‍), ടോണി പാലക്കല്‍, സണ്ണി മാത്യു, ഷൈജു കളത്തില്‍ എന്നിവരും സത്യപ്രതിജ്ഞ ചെയ്യും. ചടങ്ങുകളുടെ ഭാഗമായി മുഹമ്മദ് തഹ്‌സീനും, അനിത കൃഷ്ണനും അവതരിപ്പിക്കുന്ന ഗാനമേള, ലിസാ ജോസഫ് നേതൃത്വം നല്‍കുന്ന നാട്യമുദ്ര ഡാന്‍സ് അക്കാദമിയിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന നൃത്തം എന്നിവയും ഉണ്ടായിരിക്കും. ഏവര്‍ക്കും സ്വാഗതം. വിവരങ്ങള്‍ക്ക് : ജോസഫ് കാഞ്ഞമല : 917 596 2119, എഡ്വിന്‍ കാത്തി: 914 358 5404.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.