You are Here : Home / USA News

നിർവ്യാജ ഭക്തി ഭഗവദ് ഗീതയിലൂടെ' - സ്വാമി ഉദിത് ചൈതന്യ നയിക്കുന്ന സത്‌സംഗ്

Text Size  

Story Dated: Saturday, July 07, 2018 03:49 hrs UTC

ഫ്ളോറിഡ∙ ഹിന്ദു സൊസൈറ്റി ഓഫ് സെൻട്രൽ ഫ്ളോറിഡ ഒരുക്കുന്ന , സ്വാമി ഉദിത് ചൈതന്യ നയിക്കുന്ന സത്‌സംഗ് 'നിർവ്യാജ ഭക്തി ഭഗവദ് ഗീതയിലൂടെ' , ജൂലൈ 11, 12 തീയതികളിൽ വൈകിട്ട് 6:30 മുതൽ 8:30 വരെ. 16–ാം നൂറ്റാണ്ടിൽ എഴുത്തച്ഛൻ കേരളത്തിൽ ഭക്തിപ്രസ്ഥാനത്തിനു തുടക്കമിട്ടത് അന്നത്തെ പ്രക്ഷോഭങ്ങൾക്ക് തിരശീലയിടാനായിരുന്നു. ഇന്നത്തെ കാലഘട്ടം വിനോദങ്ങൾക്കും ആർഭാടങ്ങൾക്കും പിന്നെ പ്രക്ഷോഭങ്ങൾക്കുമൊക്കെ ചുക്കാൻ പിടിക്കുന്ന കാലഘട്ടമെന്നു തോന്നുന്നു. ഇവയൊക്കെ തരണം ചെയ്ത്, ഭക്തിക്ക് മനുഷ്യമനസ്സിനു ധാർമ്മികബോധം നൽകാനാവുമെന്നു ഇപ്പോൾ നമുക്ക് അറിയിച്ചു തരുന്നത്. അതറിഞ്ഞിട്ടുള്ള മഹദ് വ്യക്തികളിലൂടെയാണ്. ‌

കലികാല യുഗത്തിന്റെ വിഷമതകൾ തരണം ചെയ്യാൻ നാരായണ നാമം ജപിക്കണമെന്നാണ് നമുക്ക് മുൻപുണ്ടായിരുന്ന ഋഷികൾ പറഞ്ഞു തന്നത്. മാത്രമല്ല കലികാല ദുരിതങ്ങൾ തരണം ചെയ്യാനുള്ള തോണി ഭഗവദ് ഗീതയാണെന്നുള്ളതും മഹത്തുക്കൾ ഹൈന്ദവ സംസ്കാരത്തിനു പറഞ്ഞു തന്നിട്ടുണ്ട്. സദ്ജനങ്ങളുടെ കൂടെയിരുന്ന് അതറിയാനാണ് ഇന്നു ഹൈന്ദവ കൂട്ടായ്മകൾ സത്‌സംഗങ്ങൾ സംഘടിപ്പിക്കുന്നത്. സ്വാമി ഉദിത് ചൈതന്യ നയിക്കുന്ന സത്‌സംഗ് ''നിർവ്യാജ ഭക്തി ഭഗവദ് ഗീതയിലൂടെ' ഭക്തിയുടെ ഒരു സമ്പൂർണ്ണ സമർപ്പണമാകുമെന്നതിൽ സംശയമില്ല. ഈ സത്‌സംഗിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നതായി ഹിന്ദു സൊസൈറ്റി ഓഫ് സെൻട്രൽ ഫ്ളോറിഡയുടെ ഭാരവാഹികൾ അറിയിക്കുന്നു.

സ്ഥലം: Hindu Society of Central Florida. കൂടുതൽ വിവരങ്ങൾക്കായി താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്- 2012475910,9045017298, 4074466408, 9082409846

By: ദർശന മനയത്ത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.