You are Here : Home / USA News

മാർത്തോമ്മ ഫാമിലി കോൺഫറൻസ് പ്രൗഢഗംഭീര തുടക്കം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, July 07, 2018 03:46 hrs UTC

ഹൂസ്റ്റൺ ∙ നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ കുടുംബ സംഗമം ആയ 32–ാം മാർത്തോമ്മ ഫാമിലി കോൺഫറൻസിന് ഹൂസ്റ്റൺ രാജ്യാന്തര വിമാനത്താവളത്തിനു സമീപമുള്ള ഹോട്ടൽ ഹിൽട്ടണിൽ പ്രൗഢഗംഭീരമായ തുടക്കം കുറിച്ചു.

നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാധിപൻ ബിഷപ്പ് ഡോ. ഐസക് മാർ ഫിലക്സിനോസിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം മാർത്തോമ്മ സഭയുടെ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. മനുഷ്യത്വത്തിന്റെ പൂർണ്ണത ദൈവ വചനത്തിലൂടെ വെളിപ്പെടുന്ന ക്രിസ്തുവിന്റെ തിരുശരീരമാകുന്ന സഭയിലൂടെയാണ്. അസാധ്യമായതിനെ സാധ്യമാക്കുന്ന ദൈവാത്മാവിന്റെ കൃപയിൽ ലോകത്തിന്റെ സമഗ്ര രൂപാന്തരം സാധ്യമാകണമെന്നു മാർത്തോമ്മ മെത്രാപ്പോലീത്ത ഉത്ബോധിപ്പിച്ചു.

ചടങ്ങിൽ തിരുവനന്തപുരം – കൊല്ലം ഭദ്രാസനാധിപൻ ബിഷപ് ജോസഫ് മാർ ബർണബാസ്, ചെങ്ങന്നൂർ – മാവേലിക്കര ഭദ്രാസനാധിപൻ ബിഷപ് തോമസ് മാർ തിമൊഥിയോസ്, സ്റ്റാഫോർഡ് സിറ്റി കൗൺസിൽ അംഗം കെൻ മാത്യു, ഭദ്രാസന സെക്രട്ടറി റവ. മനോജ് ഇടിക്കുള, ട്രഷറർ ഫിലിപ്പ് തോമസ്, മുഖ്യ പ്രാസംഗികൻ റവ. സാം ടി. കോശി, കോൺഫറൻസ് ജനറൽ കൺവീനർ റവ. എബ്രഹാം വർഗീസ്, സെക്രട്ടറി ജോൺ കെ. ഫിലിപ്പ്, ട്രഷറാർ സജു കോര, അക്കൗണ്ടന്റ് എബി ജോർജ് എന്നിവർ പങ്കെടുത്തു.

തൃത്വദൈവത്തിന്റെ കൂട്ടായ്മ സഭയുടെ ശുശ്രൂഷാരംഗങ്ങളിൽ അനുവർത്തിക്കാൻ ദൈവിക കുടുംബങ്ങളുടെ ഒത്തുചേരലുകൾ മുഖാന്തിരം ആകണമെന്ന് ബിഷപ് ഡോ. മാർ ഫിലക്സിനോസ് അഭിപ്രായപ്പെട്ടു. വ്യാഴാഴ്ച വൈകിട്ട് ആരംഭിച്ച കോൺഫറൻസ് ഞായറാഴ്ച ഉച്ചയോടു കൂടി സമാപിക്കും. ഭദ്രാസനത്തിന്റെ വിവിധ ഇടവകകളിൽ നിന്നുള്ള ആയിരത്തിൽപ്പരം സഭാഗംങ്ങളും പട്ടക്കാരും പങ്കെടുക്കുന്ന സമ്മേളനം പുതിയ ഒരു അധ്യായം ആയിരിക്കുമെന്നു സംഘാടകർ അഭിപ്രായപ്പെട്ടു.

By: ഷാജി രാമപുരം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.