You are Here : Home / USA News

ഫോമ ട്രഷറർ ഷിനു ജോസഫിന്റെ അനുമോദനയോഗം എംഎൽഎമാരുടെ സാന്നിധ്യത്താൽ ശ്രദ്ധേയമായി

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Saturday, July 07, 2018 03:29 hrs UTC

ന്യൂയോർക്ക് ∙ കടുത്ത മത്സരത്തിലൂടെ ഫോമയുടെ ട്രഷറർ ആയി തിരഞ്ഞെടുക്കപ്പെട്ട ഷിനു ജോസഫിനെ അനുമോദിക്കുവാൻ ഫോമാ എംപയർ റീജന്റെ നേതൃത്വത്തിൽ ജൂലൈ 4 ബുധനാഴ്ച യോങ്കേഴ്സിലുള്ള മുംബൈ സ്പൈസസ് റസ്റ്ററന്റിൽ കൂടിയ യോഗം എംഎൽഎമാരായ മോൻസ് ജോസഫിന്റേയും രാജു ഏബ്രഹാമിന്റേയും ഷിക്കാഗോ രൂപതാ ചാൻസിലർ റവ. ഫാ. ജോണിക്കുട്ടി പുലിശ്ശേരി എന്നിവരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. കൂടാതെ ന്യൂജഴ്സി, ന്യൂയോർക്ക്, കണക്ടിക്കട്ട് തുടങ്ങിയ സ്റ്റേറ്റുകളിലെ വിവിധ സംഘടനാ നേതാക്കളും യോഗത്തിൽ സംബന്ധിച്ചു.

1994 മുതൽ തനിക്ക് ഷിനുവിനെ പരിചയം ഉണ്ടെന്ന് മോൻസ് ജോസഫ് പറഞ്ഞു. 1996 ൽ കടുത്തുരുത്തിയിൽ നിന്ന് ആദ്യമായി എംഎൽഎ ആയി മത്സരിച്ചപ്പോൾ ഷിനുവിന്റെ നേതൃത്വത്തിൽ കെഎസ്‍സി പ്രവർത്തകർ കോതമംഗലത്തു നിന്നു വന്നു തനിക്കുവേണ്ടി പ്രവർത്തിച്ചത് മോൻസ് യോഗത്തിൽ പങ്കുവച്ചു. ഷിനുവിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ എല്ലാവിധ പിന്തുണയും നൽകുന്നതായി മോൻസ് ജോസഫ് പറഞ്ഞു.

ഷിനുവിന് എല്ലാവിധ ആശംസകളും അറിയിച്ച റാന്നി എംഎൽഎ രാജു ഏബ്രഹാം, അമേരിക്കൻ മുഖ്യധാരാ രാഷ്ട്രീയത്തിൽ അമേരിക്കൻ മലയാളികളുടെ ശക്തമായ സാന്നിധ്യം ഉണ്ടാകണമെന്നും അതിനു ഫോമാ മുൻകൈ എടുക്കണമെന്നും അഭ്യർഥിച്ചു.പുതിയ റീജനൽ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഗോപിനാഥ കുറുപ്പ് , നാഷണൽ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട ഷോളി കുമ്പിളുവേലി, സുരേഷ് നായർ, ആഷിഷ് ജോസഫ് എന്നിവരേയും യോഗം അനുമോദിച്ചു.

ഗോപിനാഥ കുറുപ്പ് അധ്യക്ഷൻ വഹിച്ച യോഗത്തിൽ സിറോ മലബാർ ഷിക്കാഗോ രൂപതാ ചാൻ‍സലർ റവ. ഫാ. ജോണിക്കുട്ടി പുലിശ്ശേരി അനുഗ്രഹ പ്രഭാഷണം നടത്തി. ഒലിവ് ബിൽഡേഴ്സ് ചെയർമാൻ പി. വി. മാത്യു, ഫോമാ മുൻ ജനറൽ സെക്രട്ടറിമാരായ ജിബി തോമസ്, അനിയൻ ജോർജ്, മിഡ് അറ്റ്ലാന്റിക് ആർവിപി ബോബി തോമസ്, മുൻ നാഷനൽ കമ്മിറ്റി അംഗം സിറിയക് കുര്യൻ, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്, ബൈജു (കാൻജ്) ഹരികുമാർ രാജൻ (കേരള സമാജം), മാത്യു മാണി (മാർക്ക്), ജോസഫ് കാഞ്ഞമല (വൈസ്മെൻ ക്ലബ്), ആന്റോ വർക്കി(വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ) ജോസ് മലയിൽ(ഐസിഡബ്ല്യുഎ), ജോർജ് ഗീവർഗീസ് (ന്യൂഇംഗ്ലണ്ട് റീജൻ), സണ്ണി പൗലോസ് (മാർക്ക്), ആഷിഷ് ജോസഫ് (യോങ്കേഴ്സ് മലയാളി അസോസിയേഷൻ) രാജു സ്കറിയാ, ഇന്ത്യൻ കാത്തലിക് അസോസിയേഷൻ പ്രസിഡന്റ് ജോഫ്രിൻ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു. ഷോളി കുമ്പിളുവേലി സ്വാഗതം ആശംസിച്ചു. മുൻ റീജനൽ വൈസ് പ്രസിഡന്റ് പ്രദീപ് നായർ എംസിയായി ചടങ്ങുകൾ നിയന്ത്രിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.