You are Here : Home / USA News

മര്‍ത്തോമ്മാ ഭദ്രാസന അസംബ്ലിക്ക് ഹൂസ്റ്റണില്‍ തുടക്കമായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, July 05, 2018 11:30 hrs UTC

ഹൂസ്റ്റണ്‍: നോര്‍ത്ത് അമേരിക്കാ യൂറോപ്പ് മര്‍ത്തോമ്മാ ഭദ്രാസന ദ്വിദിന അസംബ്ലിക് ജൂലൈ 4 ന് വൈകിട്ട് ഹൂസ്റ്റണ്‍ നോര്‍ത്ത് ഹില്‍ട്ടന്‍ ഹോട്ടലില്‍ തുടക്കം കുറിച്ചു. റവ. എം. പി. യോഹന്നാന്റെ പ്രാര്‍ഥനയോടെ യോഗാ നടപടികള്‍ ആരംഭിച്ചു. സഫ്രഗന്‍ മെത്രാപൊലിത്ത ഗീവര്‍ഗീസ് അത്താനേഷ്യസിന്റെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി അംഗങ്ങള്‍ മൗനം ആചരിച്ചു. ആരാധനയ്ക്ക് റവ. വിജു വര്‍ഗീസ്, റവ. ലാറി വര്‍ഗീസ്, ഡോ. ജെ. മാത്യു, തോമസ് മാത്യു (ജീമോന്‍), ലിന്‍ കീരികാട്ടില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഭദ്രാസന സെക്രട്ടറി റവ. മനോജ് ഇടിക്കുള സ്വാഗതം പറഞ്ഞു. റവ. ഡോ. ഏബ്രഹാം മാത്യു ധ്യാന പ്രസംഗം നടത്തി. ജോസഫ് മര്‍ത്തോമ്മാ മെത്രാപൊലിത്ത, ഭദ്രാസന എപ്പിസ്‌കോപ്പാ ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ്, തിരുവനന്തപുരം കൊല്ലം ഭദ്രാസനാധിപന്‍ ജോസഫ് ബര്‍ണബാസ് എപ്പിസ്‌കോപ്പാ തുടങ്ങിയവര്‍ പ്രസംഗിച്ചു. നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും ചോദ്യോത്തരങ്ങളും ജൂലൈ അഞ്ചിനാണ്. ഹൂസ്റ്റണ്‍ പ്രോപര്‍ട്ടിയെ കുറിച്ചും അറ്റ്‌ലാന്റാ പ്രോപര്‍ട്ടിയെകുറിച്ചും പാട്രിക് മിഷന്റെ രണ്ടാംഘട്ട വികസനത്തെകുറിച്ചും വ്യക്തമായ തീരുമാനങ്ങള്‍ അസംബ്ലി കൈകൊള്ളുമെന്നാണ് കരുതുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.