You are Here : Home / USA News

സമസ്ഥ മേഖലകളിലും ചാരിറ്റി :ഫൊക്കാന പ്രവാസി മലയാളികള്‍ക്ക് അഭിമാനം

Text Size  

Story Dated: Wednesday, July 04, 2018 12:27 hrs UTC

ജോയ് ഇട്ടന്‍

അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ ട്രസംഘടന ഫൊക്കാനയുടെ പതിനെട്ടാമത് അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന്‍ ഫിലഡല്‍ഫിയായില്‍ നടക്കുവാന്‍ ഏതാനും ദിവസങ്ങള്‍ ബാക്കി നില്‍ക്കേ ഫൊക്കാനയുടെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍ അവയെല്ലാം ആത്യന്തികമായി വിജയമായിരുന്നു ,അവ സമൂഹത്തിന്റെ നന്മയ്ക്കു തകുന്ന തരത്തില്‍ ഉള്ളതായിരുന്നു എന്ന കാര്യത്തില്‍ അര്‍ത്ഥശങ്കയ്ക്കിടയില്ല. ആ പ്രവര്‍ത്തനങ്ങള്‍ എല്ലാം ഫൊക്കാനയ്ക്ക് നെറുകയില്‍ തിലകക്കുറി ആയിരുന്നു. രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനം അശരണര്‍ക്കു വീട് , വിവാഹ ധനസഹായം , കുട്ടികള്‍ക്ക് പഠന സഹായം അനാഥാലയങ്ങള്‍ക്കു സാമ്പത്തികസഹായം , കുട്ടമ്പുഴ പോലുള്ള ആദിവാസി സ്ഥലത്തു സമഗ്ര മെഡിക്കല്‍ ക്യാമ്പ് , സ്ഥിരം ക്ലിനിക് , സംസ്ഥ മേഖലകളില്‍ ഫൊക്കാനയുടെ ചാരി റ്റി പ്രവാസി മലയാളിക്ക് അഭിമാനം ഉളവാക്കത്തക്ക തരത്തിലാണ് ഫൊക്കാന നടപ്പില്‍ വരുത്തിയത്. ഫൊക്കാന 201618 നാഷണല്‍ കമ്മറ്റിയുടെ അജണ്ടകളില്‍ ഒന്നാമതായി പരിഗണിച്ച വിഷയമായിരുന്നു ഫൊക്കാനാ സ്‌നേഹവീട് പദ്ധതി. വിടില്ലാത്ത അശരണരായവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്ന പ്രോജക്ട്. ഓരോ ജില്ലയില്‍ ഒരു വീട് എന്നതായിരുന്നു പദ്ധതി.

 

എന്നാല്‍ എറണാകുളം ജില്ലയില്‍ തന്നെ മൂന്നോളം വീടുകളും കേരളത്തിലെ മറ്റു ജില്ലകളിലായി മൂന്നു വീടുകളും നിര്‍മ്മിച്ചു നല്‍കുവാന്‍ ഫൊക്കാനായ്ക്ക് സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യം ഉണ്ട്. അതിന് നേതൃത്വം നല്‍കുവാന്‍ ചാരിറ്റി കമ്മറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്.നിര്‍മ്മിച്ചു നല്‍കിയ വീടുകളെല്ലാം ആധുനിക സൗകര്യങ്ങളോട് കൂടിയ വീടുകള്‍ നിര്‍മ്മിച്ചു നല്‍കുവാന്‍ ഫൊക്കാനയ്ക്ക് സാധിച്ചു. ഇത് കൂടാതെ ആദിവാസി മേഖലകളില്‍ കുട്ടികളുടെ വിദ്യാഭ്യാസ സഹായത്തിന്റെ ഭാഗമായി കമ്പ്യൂട്ടര്‍ യൂണിറ്റ് നല്‍കി.കൂടാതെ കുട്ടമ്പുഴയില്‍ ആദിവാസി ഊരുകളെ ബന്ധിപ്പിച്ച് സമഗ്ര മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത് മാത്രമല്ല, അവിടെ ഒരു സ്ഥിരം ക്ലിനിക്ക് സംവിധാനവും തയ്യാറാക്കി നല്‍കുവാന്‍ ഫൊക്കാനയ്ക്ക് സാധിച്ചു. ഇങ്ങനെ വലുതും ചെറുതുമായ ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ ഫൊക്കാനാ തിളങ്ങിയ രണ്ട് വര്‍ഷമാണ് കടന്ന പോകുന്നത്. എങ്കിലും ഞങ്ങള്‍ക്ക് ചാരിതാര്‍ത്ഥ്യമുണ്ട്. ഓരോ കമ്മിറ്റി വരുമ്പോഴും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വളരെ ചിട്ടയോടു കൂടി നടത്തുകയും സാമ്പത്തിക പരാധീനതകള്‍ ഉണ്ടെങ്കിലും ഏറ്റെടുക്കുന്ന പദ്ധതികള്‍ എല്ലാം ഭംഗിയായി ഏറ്റെടുത്ത് നടത്തുവാന്‍ ഫൊക്കാന നേതൃത്വം കാണിക്കുന്ന താല്പര്യത്തെ എത്ര അഭിനന്ദിച്ചാലും മതി വരില്ല. ഫൊക്കാന അമേരിക്കന്‍ മലയാളികളുടേയും കേരളത്തിലെ പ്രയാസം അനുഭവിരുന്നവരുടേയും ജീവല്‍ പ്രശ്‌നങ്ങളില്‍ പങ്കാളിയാകുമ്പോള്‍ ഈ സംഘടനയ്ക്ക് കേരളത്തിലെ ജന ങ്ങളുടേയും, ഭരണകര്‍ത്താക്കളുടേയും ഭാഗത്തു നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നത്. അതിന് ഏറ്റവും മികച്ച രണ്ട് ഉദാഹരണങ്ങള്‍ ആണ് ഫൊക്കാനാ ടൂറിസം പ്രോജക്ടും, കേരളാ പ്രവാസി െ്രെടബ്യൂണലിന്റെ ആരംഭത്തിനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചതും. ഈ രണ്ട് പ്രവര്‍ത്തനങ്ങളെ കുറിച്ച് കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ അമേരിക്കന്‍ സന്ദര്‍ശന സമയത്ത് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുകയും, അതിന്റെ അടിസ്ഥാനത്തില്‍ പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്യും.

 

ഫൊക്കാനാ അന്തര്‍ദേശീയ കണ്‍വന്‍ഷനായി എത്തുന്ന മുഖ്യമന്ത്രിയുമായി ഫൊക്കാനാ നേതാക്കള്‍ ചര്‍ച്ച നടത്തും. കഴിഞ്ഞ മുപ്പത്തിയാറ് വര്‍ഷത്തെഫൊക്കാനയുടെ ചരിത്രം ചാരിറ്റിയുടേയും, മറ്റ് ജനോപകാരപ്രവര്‍ത്തനങ്ങളുടേയും ചരിത്രമാണെന്ന് ഫൊക്കാനാ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. അമേരിക്കന്‍ മലയാളികളുടെ സാംസ്‌കാരിക സംഘാടനത്തിന്റെ മുപ്പത്തിയാറ് വര്‍ഷങ്ങള്‍ ആണ് ഫൊക്കാനയുടേയും ചരിത്രം അടയാളപ്പെടുത്തുന്നത്. പല വിധ പ്രതിസന്ധികള്‍ ഉണ്ടായ അവസരങ്ങളില്‍ പോലും ഫൊക്കാനയുടെ ജനോപകാരപ്രദങ്ങളായ ഒരു പദ്ധതികള്‍ക്കും മുടക്കം വരുത്തിയിട്ടില്ല. അത് അമേരിക്കന്‍ മലയാളികളും കേരളത്തിലെ ജനങ്ങളും ഫൊക്കാനയില്‍ അര്‍പ്പിച്ച വിശ്വാസമാണ്. അത് ഭംഗം വരാതെ കാത്തു സൂക്ഷിക്കുക എന്നതാണ് ഞങ്ങളുടെ കടമ. ആ ഉറപ്പാണ് ഫൊക്കാനയുടെ ഓരോ കണ്‍വന്‍ഷനുകളും ലോക മലയാളികള്‍ക്ക് നല്‍കുന്ന സന്ദേശം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.