You are Here : Home / USA News

രാജു എബ്രഹാം എംഎല്‍എ യ്ക്കു സ്വീകരണം നല്‍കി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, July 04, 2018 12:20 hrs UTC

ഹൂസ്റ്റണ്‍: അമേരിക്കന്‍ സന്ദര്‍ശത്തിനെത്തിച്ചേര്‍ന്ന റാന്നി എംഎല്‍എയും അസ്സോസിയേഷന്‍ രക്ഷാധികാരിയുമായ രാജു എബ്രഹാമിന് ഹൂസ്റ്റണ്‍ റാന്നി അസ്സോസിയേഷന്റെ (HRA) ആഭിമുഖ്യത്തില്‍ ഉജ്വല സ്വീകരണം നല്‍കി.ജൂണ്‍ 30 നു ശനിയാഴ്ച വൈകുന്നേരം 7:00 നു കേരള തനിമ റസ്റ്റോറന്റില്‍ വച്ചായിരുന്നു സ്വീകരണ സമ്മേളനം. മാധ്യമ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനും അസോസിയേഷന്‍ പ്രസിഡണ്ടുമായ തോമസ് മാത്യു (ജീമോന്‍ റാന്നി)സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. റാന്നി നിവാസികളുടെ മാത്രമല്ല അമേരിക്കന്‍ മലയാളികളുടെ മനസ്സില്‍ സ്ഥിര പ്രതിഷ്ട നേടിയ എം ല്‍ എ യാണ് രാജു അബ്രഹാമെന്ന് ജീമോന്‍ പറഞ്ഞു.റാണി മണ്ടലത്തിന്റെ വികസനത്തിനുവേണ്ടി സദാസമയവും പ്രവര്‍ത്തനനിരതനാണ് അദ്ദേഹമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു തുടര്‍ന്ന് എംഎല്‍എയെ പൊന്നാട അണിയിച്ചു സ്വീകരിച്ചു. ജോയിന്റ് സെക്രട്ടറി ബിനു സക്കറിയാ കളരിക്കമുറിയില്‍ സ്വാഗതം ആശംസിച്ചു. 1996 മുതല്‍ റാന്നിയെ നിയോജകമണ്ഡലത്തെ കേരള നിയമസഭയില്‍ പ്രതിനിധീകരിക്കുന്ന എംഎല്‍എ യുമായി ഒരു തുറന്ന സംവാദം സംഘടിപ്പിച്ചത് സമ്മേളനത്തെ വേറിട്ടതാക്കി.

 

റാന്നി മണ്ഡലത്തിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും റാന്നിയുടെ വികസനത്തിന് എംഎല്‍എ എന്ന നിലയില്‍ ചെയ്യുന്ന കാര്യങ്ങളും അദ്ദേഹം വ്യക്തമാക്കി. റാന്നിയിലെ റോഡുകള്‍, ജലസേചന പദ്ധതികള്‍, ആശുപത്രികള്‍, പാലങ്ങള്‍ തുടങ്ങിയവയെപ്പറ്റി പങ്കെടുത്തവര്‍ ചോദ്യങ്ങളായി ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ഉചിതമായ മുറുപടിനല്‍കുകയും നാളിതു വരെ പ്രഖ്യാപിക്കപ്പെട്ട പദ്ധതികളും കേരള സര്‍ക്കാരിന്റെ പരിഗണനയില്‍ ഇരിക്കുന്ന പദ്ധതികളും മറ്റു വികസന പരിപാടികളെ കുറിച്ച് സവിസ്തരം പ്രദിപാദിക്കുകയും ചെയ്തു ചെറുവള്ളി എസ്റ്റേറ്റിലെ നിര്‍ദിഷ്ട ശബരിമല വിമാനത്താവളവുമായി ഉണ്ടായിട്ടുള്ള തടസങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കപ്പെടുമെന്നും വിമാനത്താവളം വന്നാല്‍ ഏറ്റവുമധികം പ്രയോജനം ലഭിക്കുന്നത് റാന്നി മണ്ഡലത്തിലായിരിക്കുമെന്നും എംഎല്‍എ പറഞ്ഞു. റവ.ഡോ. എബ്രഹാം ചാക്കോ, ഉപരക്ഷാധികാരികളായ ജോയി മണ്ണില്‍, ബാബു കൂടത്തിനാലില്‍, വൈസ് പ്രസിഡന്റ് ബിജു സക്കറിയ, സി.ജി.ഡാനിയേല്‍, രജി കുര്യന്‍, റോയ് തീയാടിക്കല്‍, ബാബു മുല്ലശ്ശേരില്‍,ജോര്‍ജ് എബ്രഹാം, എബ്രഹാം ജോസഫ്,വിനോദ് ചെറിയാന്‍, മെബിന്‍ പാണ്ടിയത്, പ്രമോദ് തേനാലില്‍,സുനോജ്, ടോം, ബാലു, രാജു.കെ.നൈനാന്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.