You are Here : Home / USA News

സിഎസ്ഐ മലയാളം കോൺഗ്രിഗേഷൻ ഓഫ് ഗ്രേറ്റർ ന്യൂയോർക്ക് ചർച്ചിന് കിരീടം

Text Size  

Story Dated: Tuesday, July 03, 2018 04:06 hrs EDT

ന്യൂയോർക്ക്∙ തുടർച്ചയായി മൂന്നാം വർഷത്തെ മലയാളി എക്യൂമെനിക്കൽ ക്രിക്കറ്റ് ചാംപ്യൻഷിപ് (MECCC) വിജയകരമായി നടന്നു.ന്യൂയോർക്ക് ട്രൈസ്റ്റേറ്റ് ഏരിയയിൽ നിന്നുള്ള 8 മലയാളി ചർച്ച് ക്രിക്കറ്റ് ടീമുകൾ പങ്കെടുത്ത ഈ ടൂർണമെന്റ് ന്യൂയോർക്ക് ക്വീൻസിൽ ഉള്ള കണ്ണിങ്ഹാം പാർക്കിൽ, ജൂൺ 30നു നടന്നു.

ക്രിക്കറ്റ് കളി ആസ്വദിക്കുന്നതിനോടൊപ്പം ചികിത്സാ സഹായം തേടുന്ന ഒരുപറ്റം കുട്ടികൾക്കു വേണ്ടി കൈത്താങ്ങായി സാന്ത്വനം നൽകാനും ഈ ക്രിക്കറ്റ് പരമ്പര മാതൃകയാവുകയാണ് . അമേരിക്കയിൽ ന്യൂയോർക്കിൽ ഒരു പറ്റം മലയാളി ചെറുപ്പക്കാർ Cricket for a Cause എന്ന ആശയത്തിൽ രൂപം കൊടുത്ത ഈ ക്രിക്കറ്റ് ടൂർണമെന്റിന്റെ പ്രധാന ഉദ്ദേശ്യം ചാരിറ്റിയാണ്

പലവിധ അസുഖങ്ങളാൽ കഷ്ടത അനുഭവിക്കുന്ന കുട്ടികൾക്കും അവരുടെ കുടുംബത്തിനും ആശ്രയം നൽകുന്ന Ronald McDonald House of Long Island, A Non-profit organization (Located in the Cohen Children’s Medical Center of New York campus) - ന്, ടൂർണമെന്റിൽ നിന്നും ലഭിച്ച തുക സംഭാവനയായി നൽകി

ആവേശകരമായ മത്സര പരമ്പരകളുടെ ഒടുവിൽ, സെന്റ്.ജോൺസ് മാർത്തോമാ ചർച്ചിനെ പരാജയപ്പെടുത്തി, സിഎസ്ഐ മലയാളം കോൺഗ്രിഗേഷൻ ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് ചർച്ച് വിജയകിരീടം ചൂടി. ടൂർണമെന്റിൽ ആദ്യാവസാനം വരെ ഓൾറൗണ്ടർ പ്രകടനം കാഴ്ചവച്ച ആൽബിൻ ആന്റോ (CSI മലയാളം കോൺഗ്രിഗേഷൻ ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് ചർച്ച് Player),man of the match, most number of sixes, best batsman and best bowler എന്നീ ട്രോഫികൾക്കു അർഹനായി

മലയാള സിനിമാ നടനും ടെലിവിഷൻ അവതാരകനുമായ മിഥുൻ വിജയികൾക്ക് ട്രോഫിയും മെഡലുകളും സമ്മാനിച്ചു. റണ്ണേഴ്‌സ് അപ്പ് ട്രോഫിയും മെഡലുകളും ഫാ.ജോസ് തറക്കൽ (St. Stephen Knanaya Church, Hempstead) സമ്മാനിച്ചു. സമ്മാനദാനചടങ്ങുകളുടെ ഭാഗമാകാൻ സാധിച്ചതിലുള്ള സന്തോഷവും, അണിയറ പ്രവർത്തകർക്കുള്ള അഭിനന്ദനങ്ങളും, തുടർന്നുള്ള സഹകരണവും ഫാ. ജോസ് തറക്കലും മിഥുനും പ്രത്യേകം അറിയിച്ചു. മിഥുനെയും ഫാ.ജോസ് തറക്കലിനെയും സാന്നിധ്യത്തിൽ MECCC കമ്മിറ്റി മെംബേർസ്, McDonald House of Long Island ഉള്ള തുകയുടെ ചെക്ക് അവരുടെ റപ്രസന്റേറ്റീവിനു കൈമാറി.

ഒരു ചർച്ച് എക്യൂമെനിക്കൽ കൂട്ടായ്‌മ്മക്കും കൂടി ഈ പരമ്പര സാക്ഷ്യം വഹിക്കും എന്നാണ് ഈ ടൂർണമെന്റിന് നേതൃത്വം നൽകിയ ജിൻസ് ജോസഫ് അറിയിച്ചത് . ജിൻസിനോടൊപ്പം ഈ പരമ്പര പ്രാവർത്തികമാക്കാൻ അണിയറയിൽ പ്രവർത്തിച്ചത്

രജി ജോർജ്,മനു ജോർജ്, ജോഷ് ജോസഫ്, ജോപിസ് അലക്സ്, റോജിസ് ഫിലിപ്പ്, ഗോകുൽ രാജ്, മെജോ മാത്യു, ജെറി ജോർജ് എന്നീ ചെറുപ്പക്കാരാണ്. ഈ പരമ്പരയുടെ നടത്തിപ്പിന് ആവശ്യമായ ചെലവുകൾ സ്പോൺസർ ചെയ്തത് JAYTOM Realty, Primerica, TLJ Events, Optimum Rehab, RIYA Travels, US cricketers Univesal movies, CB Vijaya Photography and Lucid Sevens Productions എന്നിവരാണ്. ഇവരോടൊപ്പം പേർസണൽ സ്പോൺസേർസ് ആയ സബിൻ ജേക്കബും, ബാലഗോപാലും പങ്കാളികൾ ആയി. ഇവരോടൊപ്പം ടൂർണമെന്റിൽ പങ്കെടുത്ത എല്ലാ ടീമുകളോടുമുള്ള പ്രത്യേക നന്ദിയും കടപ്പാടും ഈ അവസരത്തിൽ MECCC കമ്മിറ്റി അറിയിക്കുന്നതായി സംഘാടകർ അറിയിച്ചു. വരും വർഷങ്ങളിൽ ഈ ക്രിക്കറ്റ് പരമ്പരക്ക് കൂടുതൽ പ്രോത്സാഹനവും സഹകരണവും ലഭിക്കുമെന്നാണ് പ്രത്യാശയെന്നും സംഘാടകർ അറിയിച്ചു.

By: റോജിസ് ഫിലിപ്പ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More
More From Featured News
View More