You are Here : Home / USA News

ജോണ്‍ കല്ലോലിക്കല്‍ ഫൊക്കാന ആര്‍.വി.പി, ആയി മത്‌സരിക്കുന്നു

Text Size  

Story Dated: Saturday, June 30, 2018 12:39 hrs UTC

ജോസ്മോന്‍ തത്തംകുളം

റ്റാമ്പാ: മൂന്ന് ദശാംബ്ദത്തിലധികമായി സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ജോണ്‍ കല്ലോലിക്കല്‍ ഫ്‌ളോറിഡയില്‍ നിന്നും ഫൊക്കാന ആര്‍.വി.പി.ആയി മത്സരിക്കുന്നു. കോളേജ് പഠനകാലത്ത് കോളേജ് യൂണിയന്‍ ചെയര്‍മാന്‍, കെ.എസ്.യു. താലൂക്ക് പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചശേഷം ജോണ്‍ കല്ലോലിക്കല്‍ ഉദ്യോഗാര്‍ത്ഥം ഡല്‍ഹിയിലേക്കും കുടിയേറി. അവിടെ ജോലി ചെയ്തിരുന്ന 15 വര്‍ഷം വിവിധ മലയാളി സാമൂഹിക സാംസ്‌കാരിക സംഘടനകളുമായി ഇടപഴകുവാന്‍ സാധിച്ചു. നിലവില്‍ മലയാളി അസോസിയേഷന്‍ ഓഫ് റ്റാമ്പായുടെ(MAT) സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ജോണ്‍ കഴിഞ്ഞ വര്‍ഷം മലയാളി അസോസിയേഷന്‍ ഓഫ് റ്റാമ്പാ നടത്തിയ ഗിന്നസ്സ് വേള്‍ഡ് റിക്കോര്‍ഡ് ഓണസദ്യയുടെ ഫുഡ് ഡിപ്പാര്‍ട്ടുമെന്റ് ചെയര്‍മാന്‍ ആയിരുന്നു. താന്‍ ആര്‍വിപി ആയി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഫൊക്കാന ഫ്‌ളോറിഡ റീജിയണെ കൂടുതല്‍ ഉയര്‍ച്ചയിലേക്കു നയിക്കുമെന്നും നാളിതു വരെ പരിപാലിച്ചു വരുന്ന പൊതുരംഗത്തെ മാന്യതയും സത്യസന്ധതയും ആത്മാര്‍ത്ഥതയും തുടര്‍ന്നും ഉണ്ടായിരിക്കുമെന്ന് ജോണ്‍ ഉറപ്പു നല്‍കുന്നു.

 

പിന്നിട്ട പാതയിലെ പ്രവര്‍ത്തന ക്ഷമതയും സത്യസന്ധതയുമാണ് തന്നെ മുമ്പോട്ടു നയിക്കുന്നതെന്നും, വാക്കിനെക്കാള്‍ പ്രവര്‍ത്തിയിലാണു താന്‍ വിശ്വസിക്കുന്നതെന്നും ഏറ്റെടുത്ത ദൗത്യം വിജയപ്പിക്കുന്നതിനു എത്ര കഠിനപ്രയത്‌നം നടത്താനും താന്‍ തയ്യാറാണെന്നും ജോണ്‍ വ്യക്തമാക്കി. താന്‍ തിരഞ്ഞെടുക്കപ്പെടുന്ന പക്ഷം സംഘടനയോടു നൂറു ശതമാനം കൂറുപുലര്‍ത്തുകയും എല്ലാവരേയും സമത്വഭാവനയോടെ കാണുകയും സത്യസന്ധമായി പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് ജോണ്‍ വാക്കുതരുന്നു. എല്ലാ പ്രതിനിധികളും വോട്ടു നല്‍കി തന്നെ വിജയിപ്പിക്കണമെന്ന് ജോണ്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.