You are Here : Home / USA News

സര്‍ഗ്ഗ സന്ധ്യ 2018' ന്യൂജേഴ്‌സിയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, June 29, 2018 10:56 hrs UTC

സെബാസ്റ്റ്യന്‍ ആൻ്റണി

 

ന്യൂജേഴ്സി: ഈ വര്‍ഷത്തെ ഏറ്റവും മികച്ച പുതുമയാര്‍ന്ന സ്റ്റേജ് ഷോ എന്ന് പ്രേക്ഷകര്‍ ഒരേസ്വരത്തില്‍ വിധി എഴുതിയ സര്‍ഗ്ഗ സന്ധ്യ 2018 താരനിശ സോമര്‍സെറ്റ്­ സെന്റ്.തോമസ്­ സീറോ മലബാര്‍ കാത്തോലിക് ഫൊറോനാ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ വരുന്ന ശനിയാഴ്ച ( ജൂണ് 30-ന് ) വൈകീട്ട് 4.30 ന് ന്യൂ ജേഴ്‌സിയിലെ സോമര്‍സെറ്റ് ഫ്രാങ്ക്‌ളിന്‍ ടൗണ്ഷിപ് ഹൈസ്‌കൂളില്‍ വച്ച് അരങ്ങേറുന്നു. ഹൂസ്റ്റണില്‍ അരങ്ങുതകര്‍ത്ത ഷോ മറ്റു മൂന്നു വേദികള്‍ കൂടി പിന്നിട്ടപ്പോള്‍ അവതരണത്തിന്റെ പുതുമയിലും,ആസ്വാദകരുടെ മനം തൊട്ടറിഞ്ഞ പ്രകടനത്തിലും അമേരിക്കന്‍ മലയാളികളുടെ മനം കവര്‍ന്ന ഷോ ആയി മാറി സര്‍ഗ്ഗ സന്ധ്യ 2018 താരനിശ്ശ. Feed Back Video: https://www.youtube.com/watch?v=BWCdbhqYeIg സമയത്തിന്റെ തിരയൊഴുക്കില്‍ ജീവിതം മറക്കുന്ന അമേരിക്കന്‍മലയാളികള്‍ക്കു എല്ലാം മറന്നൊന്നു ചിരിക്കാന്‍ കോമഡിയും, നൃത്തവും സംഗീത മഴയില്‍ തത്സമയ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ പെയ്തിറങ്ങുന്ന ''സര്‍ഗ്ഗ സന്ധ്യ 2018'' ല്‍ മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായികയായി അഭിനയിച്ചു ലോക റെക്കാര്‍ഡ് നേടിയ മുന്‍ ചലച്ചിത്ര ദേശീയ അവാര്‍ഡ് ജേതാവ് പ്രശസ്ത നടി ഷീലയും, ഹാസ്യതാരം ജഗദീഷും ഒരുമിക്കുമ്പോള്‍ അവര്‍ക്കൊപ്പം മലയാളത്തിലെ പ്രമുഖ ചലച്ചത്ര ടെലിവിഷന്‍ താരങ്ങളും, സംഗീത ലോകത്തെ പ്രശസ്ത ഗായിക ഗായകരും ഒപ്പം മിമിക്രി താരങ്ങളും ഈ ദൃശ്യ വിസ്മയത്തന് ­ ഒരേവേദിയില്‍ ഒരുമിക്കുന്നു.

 

പ്രമുഖ താരങ്ങള്‍ക്കൊപ്പം കേരള സാഹിത്യ നാടക അക്കാദമി പുരസ്‌കാര ജേതാവ്, പ്രമുഖ ചലച്ചിത്ര സീരിയല്‍ താരവും, കഴിഞ്ഞ കൊല്ലത്തെ ദേശീയ ചലച്ചിത്ര അവാര്ഡ് ജേതാവ് കൂടിയായ സുരഭി ലക്ഷ്മി, എം.ഐ.റ്റി മൂസാ, സമകാലീക വിഷയങ്ങളെ ഹാസ്യന്മാകമായി അവതരിപ്പിക്കുന്ന ''മറിമായം'' എന്നീ സൂപ്പര്‍ ഹിറ്റ് പരിപാടിയിലെ പ്രധാന താരം വിനോദ് കോവൂര്‍, പ്രമുഖ നായിക നീതു, ദക്ഷിണേന്ത്യയിലെ പ്രമുഖ ഗായികയും ചലച്ചിത്ര താരവുമായ രഞ്ചിനി ജോസ്, പ്രമുഖ ഗായകന്‍ സുനില്‍ കുമാര്‍, കഴിഞ്ഞ അഞ്ചു വര്‍ഷമായി കൈരളി ടെലിവിഷനിലൂടെ പ്രക്ഷേപണം ചെയ്ത 1200-ലേറെ എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ കാര്യം നിസ്സാരം എന്ന സൂപ്പര്‍ ഹിറ്റ് പ്രോഗ്രാമിന്റെ എല്ലാമെല്ലാമായ അനീഷ് രവി, അനു ജോസ് എന്നിവരും ഈ ദൃശ്യവിസ്­മയത്തിന്­ ഒരേവേദിയില്‍ ഒരുമിക്കുന്നു. പ്രവാസി മലയാളികള്‍ക്ക് എന്നും ഓര്‍മ്മിക്കാന്‍ കഴിയുന്ന ഒട്ടനവധി കലാസന്ധ്യകള്‍ സമ്മാനിച്ച ത്രിവേണി മൂവീസാണ് ''സര്‍ഗ്ഗ സന്ധ്യ 2018'' താരനിശയുടെ അണിയറശില്‍പികള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More