You are Here : Home / USA News

ഹൂസ്റ്റൺ കോട്ടയം ക്ലബ് പിക്ക്നിക്ക് അവിസ്മരണീയമായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, June 28, 2018 04:49 hrs UTC

ഹൂസ്റ്റൺ ∙ ഹൂസ്റ്റണിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന കോട്ടയം നിവാസികളുടെ കൂട്ടായ്മയായ കോട്ടയം ക്ലബ്. 2018 –ലെ പിക്നിക്കിൽ പങ്കെടുത്തവർക്ക് അവിസ്മരണിയ അനുഭവമായി. ജൂൺ 24 ഞായർ വൈകിട്ട് മാനവേൽ സിറ്റിയിലെ പ്രകൃതിരമണീയത നിറഞ്ഞ ബിസേൽ ഫാം ഹൗസിൽ എസ്. കെ. ചെറിയാൻ, തോമസ് കെ. വർഗീസ് എന്നിവരുടെ പ്രാർഥനയോടെ ആരംഭിച്ചു. ക്ലബിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ച പ്രസിഡന്റ് ജോസ് ജോൺ തെങ്ങുപ്ലാക്കൽ ഉദ്ഘാടനത്തിനായി ഡോ. സി. വി. മാത്യുവിനെ ക്ഷണിക്കുകയും, ഏവരേയും സ്വാഗതം ചെയ്യുകയും ചെയ്തു.

എല്ലാവർക്കും ഒത്തുചേരുന്നതിന് ഒരു വേദിയൊരുക്കിയ ക്ലബിന്റെ ഭാരവാഹിക ളെ ഡോ. സി. വി. മാത്യു അഭിനന്ദിച്ചു. നിരവധി കലാകായിക പരിപാടികൾ, വിനോദ പരിപാടികൾ എന്നിവ പിക്ക്നിക്കിനെ വേറിട്ടൊരു അനുഭവമാക്കി. രുചികരമായ നാടൻ ഭക്ഷണവും പിക്ക്നിക്കിന്റെ പ്രത്യേകതയായിരുന്നു.

ബാബു ചാക്കോ, മധു ചേരിക്കൽ, ചാക്കോ ജോസഫ്, മാത്യു ചന്നാപാറ, തോമസ് ആന്റണി, കുര്യൻ ചന്നാപാറ, ഷിബു കെ. മാണി തുടങ്ങിയവർ പിക്കിനിക്കിന്റെ വിജയകരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ക്ലബ് സെക്രട്ടറി സുകു ഫിലിപ്പ് കൃതജ്ഞത അറിയിച്ചു.

ദീർഘനാളുകൾക്കശേഷം പരിചയം പുതുക്കുന്നതിനും പൂർവ്വകാല സ്മരണകൾ പങ്കിടുന്നതിനും ആ‌നുകാലിക വിഷയങ്ങളെ കുറിച്ചു ചർച്ച നടത്തുന്നതിനും കോട്ടയം ക്ലബിന്റെ പിക്ക്നിക്ക് വഴിയൊരുക്കിയതായി പങ്കെടുത്തുവർ അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.