You are Here : Home / USA News

ഒലിവ് ബിൽഡേഴ്‌സ് ചെയർമാൻ ഡോ: പി.വി മത്തായി (തമ്പി) അമേരിക്ക സന്ദർശനത്തിൽ

Text Size  

Story Dated: Thursday, June 28, 2018 09:50 hrs EDT

മൂന്നര പതിറ്റാണ്ടായി ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ് രംഗത്തും , ഭവനനിർമ്മാണരംഗത്തും തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഒലിവ് ബിൽഡേഴ്‌സ് ചെയർമാനും, മാനേജിങ് ഡയറക്ടറുമായ ഡോ: പി.വി മത്തായി (തമ്പിച്ചായൻ) ഹ്രസ്വസന്ദർശനത്തിനായി അമേരിക്കയിലെത്തി. മുഖ്യമായും ഫോമാ , ഫൊക്കാന കൺവെൻഷനിൽ പങ്കെടുക്കുന്ന അദ്ദേഹം അമേരിക്കയിലെ നൂറുകണക്കിന് സംതൃപ്തരായ ഒലിവ് ബിൽഡേഴ്‌സ് ഉപഭോക്താക്കളെ നേരിൽ കാണാനും , പുതുതായി ഇഷ്ടഭവനങ്ങൾ വാങ്ങാൻ താത്പര്യമുള്ളവരുമായി കൂടിക്കാഴ്ച നടത്താനും ശ്രമിക്കും.ജൂലൈ 10 നു നാട്ടിലേക്ക് മടങ്ങും.

1983 ൽ ഇന്ത്യൻ നിക്ഷേപകരുടെ പ്രതീക്ഷയുമായി യോജിക്കുന്ന ലോകോത്തര ഭവനങ്ങളെ കെട്ടിപ്പടുക്കാൻ പ്രതിജ്ഞാബദ്ധമായാണ് ഒലിവ് ബിൽഡേഴ്‌സ് ആരംഭിച്ചതെന്ന് ഡോ.പി. വി മത്തായി പറഞ്ഞു. നിരന്തരമായ പ്രയത്‌നങ്ങളിലൂടെ കമ്പനിക്ക് റിയൽ എസ്റ്റേറ്റ് വികസന രംഗത്ത് ഒരു വലിയ പരിവർത്തനം നടത്തുവാൻ സാധ്യമായി . കഴിഞ്ഞ 35 വർഷത്തിനുള്ളിൽ അനവധി ഭവനനിർമാണ പ്രോജക്ടുകൾ സമയബന്ധിതമായി പൂർത്തീകരിക്കാനും , ഒരു പരാതിരഹിത ഉപഭോക്തകൂട്ടായ്മ കെട്ടിപ്പടുക്കുവാനും സാധിച്ചു. സംതൃപ്തരായ അവരുടെ പിന്തുണയും, സാക്ഷ്യപത്രങ്ങളുമാണ് ഒലിവ് ബിൽഡേഴ്സിന്റെ വിജയയാത്രക്ക് തുണയായതെന്നും തമ്പിച്ചായൻ കൂട്ടിച്ചേർത്തു. തിരുവനന്തപുരം, തിരുവല്ല,കോട്ടയം,എറണാകുളം എന്നിവടങ്ങളിൽ 7 പ്രോജക്ടുകൾ നിർമ്മാണഘട്ടത്തിലാണ് .

പ്രോജക്ടുകളുടെ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിൽ കാലതാമസം നേരിടാതെയും, സേവനങ്ങളുടെ സമാനതകളില്ലാത്ത മാനദണ്ഡങ്ങൾ ഉറപ്പുനൽകുകയും, കാലഘട്ടത്തിന്റെ ആവശ്യകതകൾ മനസ്സിലാക്കിയുള്ള പ്രൊഫഷണലിസത്തിന്റെയും അതുല്യമായ ഫോർമുലയാണ് ഒലിവ് ബിൽഡേഴ്‌സ് കാത്തുസൂക്ഷിക്കുന്നതെന്നും ചെയർമാൻ പി. വി മത്തായി വെളിപ്പെടുത്തുന്നു.

ഉപഭോക്താക്കളുടെ പരിപൂർണ സംതൃപ്തിക്കായി – നിർമാണത്തിൽ മികച്ച ഗുണനിലവാരം , ഇടപാടുകളിൽ സുതാര്യതയും വിശ്വാസ്യതയും, അടിസ്ഥാന ആവശ്യകതകൾ മുൻകൂട്ടി മനസിലാക്കിയുള്ള ലൊക്കേഷനുകൾ എന്നിവ ഞങൾ ഉറപ്പുവരുത്തുന്നു.

ഭവനനിർമാണ രംഗത്ത് ദീർഘകാല സേവനം തുടരുന്ന പരിചയസമ്പന്നവുമായ എഞ്ചിനീയർമാരും, ജോലിക്കാരും ,വിപണനക്കാരും ഉള്ള ഒരു സംഘമാണ് ഒലിവ് ബിൽഡേഴ്സ്സിന്റെ ശക്തി. നിക്ഷേപകർ അവരുടെ കഠിനാധ്വാനം കൊണ്ട് നേടിയെടുത്ത സമ്പത്ത് അനുയോജ്യവും, സുരക്ഷിതവുമായി നിക്ഷേപിക്കാൻ സഹായകമാകുന്ന കൺസൾട്ടിംഗ് സൊല്യൂഷനുകൾ കമ്പനി നൽകുന്ന മറ്റൊരു സേവനമാണ്.

കൊച്ചി കടവന്ത്രയിലെ 5 സ്റ്റാർ ഹോട്ടൽ സമച്ച്വയമായ ഒലിവ് ഡൗൺടൗണും , കൊച്ചി സ്മാർട്ട് സിറ്റിക്കടുത്തുള്ള ഒലിവ് ഇവയും ഒലിവ് ഗ്രൂപ്പിന്റേതാണ് . ഒലിവ് ബിൽഡേഴ്‌സ് കോർപ്പറേറ്റ് ഓഫീസ് കൊച്ചിയിലും, ഹെഡ് ഓഫീസ് മുംബൈയിലും, തിരുവനന്തപുരം, കോട്ടയം എന്നിവടങ്ങളിൽ റീജിയണൽ ഓഫീസുകളും പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് www.olivebuilder.com സന്ദർശിക്കുക,

യു.എസ്സിൽ ഡോ : പി.വി മത്തായി (തമ്പിച്ചായൻ )നെ ബന്ധപ്പെടാനുള്ള നമ്പർ: 917 385 9606

By: Sunil Thymattam

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More