You are Here : Home / USA News

പ്രകൃതി സംരക്ഷണത്തിന്‌ മുൻ തൂക്കം നൽകി മുന്നോട്ട്

Text Size  

Story Dated: Wednesday, June 27, 2018 10:04 hrs UTC

ഡാളസ്: വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജയൻ പ്രകൃതി സംരക്ഷണത്തിന് മുൻതൂക്കം നൽകി സമൂഹത്തെ "തങ്ങളുടെ പൂർവികർ നമുക്ക് കൈമാറിയ മനോഹരമായ പ്രകൃതിയെ മമ്മുടെ വരും തലമുറയ്ക്ക് പൂർവ സ്ഥിയിൽ തന്നെ കൈമാറുണ്ടതുണ്ടെന്നും അതിനായി അമേരിക്കൻ മലയാളികളെ മാത്രമല്ല അമേരിക്കയിലെ ഓരോ സിറ്റിസൻമാരെയും ബോധവത്കരിക്കുവാൻ പരിശ്രമിക്കുമെന്നും" റീജിയൻ പ്രസിഡണ്ട് പി. സി. മാത്യുവും പ്രസിഡന്റ് ജെയിംസ് കൂടലും സെക്രട്ടറി സുധിർ നമ്പിയാരും ട്രഷറർ ഫിലിപ്പ് മറേറ്റും സംയുക്തമായി പറഞ്ഞു. വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ പതിനൊന്നാമത് ബയനീയൽ കോൺഫറൻസിൽ ആണ് തുടക്കമെന്നോണം ഒരു ഓറഞ്ചു മരം ഏട്രിയം ഹോട്ടലിന്റെ പൂന്തോപ്പിൽ നട്ടുകൊണ്ട് പദ്ധതി റീജിയൻ ചെയർമാൻ ശ്രീ പി. സി. മാത്യുവും ജെയിംസ് കൂടലും സംയുക്തമായി ഉത്‌ഘാടനം ചെയ്തത്.

അടുത്ത രണ്ടു വർഷത്തിനുള്ളിൽ വിവിധ പ്രൊവിൻസുകളുടെ സഹായത്തോടെ എല്ലാ അംഗങ്ങളുടെയും വീട്ടു വളപ്പിൽ ഒരു ട്രീ വെക്കുന്നതോടൊപ്പം മുൻകാലങ്ങളിൽ ഡാലസിൽ ചെയ്തു വന്നതുപോലെ കൃഷിക്കാരെയും തുടർന്നും പ്രോത്സാഹിപ്പിക്കും. റീജിയൻ എക്സിക്യൂട്ടീവ് കൗൺസിലുമായി ആലോച്ചിച്ചു ടെക്സാസ് മുതൽ ന്യൂ ഓർക്കു വരെ പ്രകൃതി സംരക്ഷണത്തിനായി പ്രചാരണം നടത്തും. ടെക്സസിലെ മേക്കലൈൻ എന്ന സ്ഥലത്തു ആയിരത്തോളം ഏക്കർ ഓറഞ്ചു കൃഷി ചെയ്യുന്ന വേൾഡ് മലയാളി കൗൺസിലിന്റെ അഭ്യുദയ കാംഷിയായ ഡോ. മാണി സാക്കറിയ ആണ് ഈ പ്രചോദനത്തിന്റെ പിന്നിൽ എന്ന് ഒരു ചോദ്യത്തിന് മറുപടിയായി പി. സി. പറഞ്ഞു. സണ്ണി വെയ്ൽ സിറ്റി മേയർ സജി ജോർജ് വേൾഡ് മലയാളി കൗൺസിൽ തുടർച്ചയായി കർഷക രക്ന അവാർഡുകൾ നൽകി ബാക് യാർഡ് കർഷകരെ പ്രോത്സാഹിപ്പിക്കുന്നതായി അറിയാമെന്നും പുതിയ പദ്ധതി വിജയിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. റീജിയൻ ഗുഡ് വിൽ അംബാസിഡർ തോമസ് മൊട്ടക്കൽ, അഡ്വൈസറി ചെയർമാൻ ചാക്കോ കോയിക്കലേത്, എസ്. കെ. ചെറിയൻ, ത്രേസിയാമ്മ നാടാവള്ളിൽ, രുഗ്മിണി പദ്മകുമാർ, കോശി ഉമ്മൻ, കുരിയൻ സക്കറിയ, മാത്യു മുണ്ടക്കൽ, ആൻഡ്രൂസ് ജേക്കബ്, തങ്കമണി അരവിന്ദൻ, സുനിൽ എഡ്‌വേഡ്‌, വര്ഗീസ് കയ്യാലക്കകം തോമസ് ചിലത് എന്നിവർ പ്രസംഗിച്ചു. ഗ്ലോബൽ പ്രസിഡണ്ട് ഡോ. എ. വി. അനൂപ്, ചെയർമാൻ ഐസക് പട്ടാണിപ്പറമ്പിൽ, അഡ്വ. സിറിയക് തോമസ്, അലക്സ് കോശി, ഗ്ലോബൽ എൻവയൺമെന്റൽ ഫോറം ചെയർമാൻ അഡ്വ. ശിവൻ മഠത്തിൽ മുതലായവർ പദ്ധതിക്ക് ആശംസകൾ നേർന്നു. ഫ്രിക്സ്മോൻ മൈക്കിൾ സ്വഗാതവും തോമസ് ച്ചല്ലെത്തു കൃതജ്ഞതയും പ്രകാശിപ്പിച്ചു. വാർത്ത: ജേക്കബ് കുടശ്ശനാട്‌

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.