You are Here : Home / USA News

ഫൊക്കാനാ കണ്‍വന്‍ഷനിൽ പങ്കെടുക്കാൻവേണ്ടി കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യമായി അമേരിക്കയിൽ എത്തുന്നു.

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Saturday, June 23, 2018 06:10 hrs UTC

അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2018 ഫിലാഡല്‍ഫിയ ദേശീയ കണ്‍വന്‍ഷനില്‍ കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നു. അദ്ദേഹം ആദ്യമായി അമേരിക്കയിൽ എത്തുന്നത് ഫൊക്കാന കണ്‍വന്‍ഷനില്‍ പങ്കെടുക്കാൻ വേണ്ടിയാണു.ഇ .കെ നയനാര്‍ക്ക് ശേഷം ഫൊക്കാനയുടെ വേദിയില്‍ എത്തുന്ന കമ്മ്യുണിസ്‌റ് നേതാവ് കൂടിയാകും പിണറായി വിജയന്‍ .

പെന്‍സില്‍വേനിയയിലെ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്ററില്‍ 2018 ജൂലൈ 5 മുതല്‍ അരങ്ങേറുന്ന പതിനെട്ടാമത് ഫൊക്കാന അന്താരാഷ്ട്ര കണ്‍വന്‍ഷനില്‍ സ്ഥിരം രാഷ്ട്രീയ മുഖങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തിന്റെ മുഖ്യമന്ത്രി പങ്കെടുക്കുന്നത് ചരിത്രമാകും. ഫൊക്കാനയുടെ ക്ഷണം സ്വികരിച്ചു അമേരിക്കയിൽ എത്തുന്നു അദ്ദേഹം വളരെ ചുരുക്കം പരിപാടികളിലെ പങ്കെടുക്കുന്നുള്ളു. ഫൊക്കാനയുടെ ആദ്യ പ്രസിഡന്റ് ഡോ;എം അനിരുദ്ധന്‍ മുഖ്യമന്ത്രി ഫൊക്കാനാ കണ്‍വന്‍ഷനില്‍ പങ്കെടുക്കണമെന്ന് വളരെ നേരത്തെ തന്നെ മുഖ്യ മന്ത്രിയോടെ ആഭ്യര്‍ത്ഥിച്ചിരുന്നു.

ഫൊക്കാനാ കേരള കണ്‍വന്‍ഷനു മുന്നോടിയായി ഫൊക്കാന നേതാക്കള്‍ മുഖ്യമന്ത്രിയുമായി ചർച്ച നടത്തുകയും അമേരിക്കയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു .കൂടാതെ ഫൊക്കാന അന്ന് അദ്ദേഹത്തിന് നല്‍കിയ നിവേദനത്തില്‍ , ഫൊക്കാന ടൂറിസം പ്രോജക്ട് , കേരള പ്രവാസി ട്രിബ്യുണല്‍ തുടങ്ങിയ പദ്ധതികള്‍ക്ക് ഫൊക്കാനയുടെ സഹായം അദ്ദേഹം അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു .മുഖ്യമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഒരു പക്ഷെ ഈ രണ്ടു പ്രൊജെക്ടുകള്‍ക്കും തുടക്കമാകുവാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതായി പ്രസിഡന്റ്‌ തമ്പി ചാക്കോ ,സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് ,ട്രഷറർ ഷാജി വർഗീസ് ,ട്രസ്റ്റി ബോർഡ്‌ ചെയർമാൻ ജോർജി വർഗീസ് , എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ജോയി ഇട്ടൻ ,കൺവൻഷൻ ചെയർമാൻ മാധവൻ ബി നായർ , ഫൗണ്ടേഷൻ ചെയർമാൻ പോൾ കറുകപ്പള്ളിൽ,വിമൻസ് ഫോറം ചെയർപേഴ്‌സൺ ലീലാ മാരേട്ട് , നാഷണൽ കോർഡിനേറ്റർ സുധ കർത്ത , വൈസ്‌ പ്രസിഡന്റ്‌ ജോസ് കാനാട്ട് , ജോയിന്റ്‌ സെക്രട്ടറി ഡോ.മാത്യു വർഗീസ് ,അസോ.ജോയിന്റ്‌ സെക്രട്ടറി എബ്രഹാം വർഗീസ്, ജോയിന്റ്‌ എബ്രഹാം കളത്തിൽ , അസോ. ജോയിന്റ്‌ ട്രഷറര്‍ സണ്ണി മറ്റമന , ട്രസ്റ്റി ബോര്‍ഡ്‌ സെക്രട്ടറി ടെറൻസോൺ തോമസ് , എന്നിവർ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.