You are Here : Home / USA News

ഗാര്‍ലന്‍ഡ്‌ സെന്‍റ്. തോമസ് ദേവാലയത്തിൽ വി. ‍തോമാശ്ളീഹായുടെ തിരുനാൾ; ഇന്ന് കൊടിയേറ്റ്

Text Size  

Story Dated: Friday, June 22, 2018 04:12 hrs UTC

ഗാര്‍ലന്‍ഡ്‌ (ഡാലസ്) : ഗാര്‍ലന്‍ഡ്‌ സെന്‍റ്. തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തിന്റെ ഇടവക മദ്ധ്യസ്ഥനും ഭാരതത്തിന്റെ അപ്പസ്‌തോലനായ മാര്‍തോമാശ്ളീഹായുടെ തിരുനാളിനു ഇന്ന് (ജൂൺ 22) കൊടിയേറ്റ്. തോമാശ്ലിഹയുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മദിനം ആഗോള സീറോ മലബാര്‍ ക്രിസ്ത്യാനികള്‍ സഭാദിനമായി ആചരിക്കുന്ന ജൂലൈ 3 നു ദുക്റാന തിരുനാളോടെ ആഘോഷങ്ങൾക്ക് സമാപനമാകും.

ഫൊറോനാ വികാരി. ഫാ. ജോഷി എളമ്പാശ്ശേരിൽ കൈക്കാരന്മാരായ മഞ്ജിത് കൈനിക്കര, ജോസഫ് വലിയവീട്, തിരുനാൾ കോർഡിനേറ്റർ ജോർജ് ജോസഫ് വിലങ്ങോലിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ തിരുനാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ഫൊറോനായിലെ നാലു കുടുംബ യൂണിറ്റുകളാണ് ഈ വർഷം തിരുനാൾ പ്രസുദേന്തിമാരാവുന്നത്.

ജൂൺ 22 നു വെള്ളിയാഴ്ച വൈകുന്നേരം 5:30 നു ദിവ്യ കാരുണ്യ ആരാധനയും തുടർന്നു 6:15 നു ഫാ. ജോഷി എളമ്പാശ്ശേരിൽ തിരുനാളിനു തുടക്കം കുറിച്ച് കൊടിയേറ്റ് നിർവഹിക്കും. തുടർന്നുള്ള എല്ലാ ദിവസങ്ങളിലും ആരാധനയും നൊവേനയും ലദ്ദേഞ്ഞും വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. മാർ ജോസഫ് അരുമച്ചാടത്ത് (ഭദ്രാവതി രൂപതാ ), മാർ ജോർജ് രാജേന്ദ്രൻ (തക്കല രൂപതാ ) എന്നിവർ നിരുനാളിൽ പങ്കെടുക്കുവാൻ ഇന്ത്യയിൽ നിന്നെത്തിചേരും. ചിക്കാഗോ രൂപതയിൽ നിന്ന് ഈ വർഷം തിരുപട്ടം സ്വീകരിച്ച നവവൈദികരായ ഫാ. കെവിൻ മുണ്ടക്കൽ , ഫാ. രാജീവ് വലിയവീട്ടിൽ ഉൾപ്പെടെ നിരവധി വൈദികരും തിരുനാൾ ശുശ്രൂഷകളിൽ പങ്കെടുക്കും.

കലാപരിപാടികളുടെ ഭാഗമായി ജൂലൈ 29 , 30 ദിവങ്ങളിൽ ഗാനമേള , സെന്റ് തോമസ് നൈറ്റ് - സ്റ്റേജ് ഷോ തുടങ്ങിയവ ഇടവക കലാകാരമാരുടെ നേതൃത്വത്തിൽ അരങ്ങേറും.

By: മാർട്ടിൻ വിലങ്ങോലിൽ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.