You are Here : Home / USA News

ഡോ. ശ്രീധർ കാവിൽ കറകളഞ്ഞ പ്രവാസി : ഡബ്ല്യൂഎംസി അമേരിക്ക റീജിയൻ

Text Size  

Story Dated: Friday, June 22, 2018 08:23 hrs EDT

ഹൂസ്റ്റൺ∙ വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ജൂൺ 21 -നു നടത്തിയ റീജനൽ ടെലി കോൺഫറൻസിൽ വേൾഡ് മലയാളി കൗൺസിലിന്റെ സ്ഥാപകരിൽ ഒരാളും ഉന്നത നേതാവുമായ ഡോ. ശ്രീധർ കാവിലിനെ അനുസ്മരിച്ചു. യൂണിഫൈഡ് അമേരിക്ക റീജിയൻ അഡ്വൈസറി ചെയർമാനും പ്രവാസി പ്രൊട്ടക്ക്ഷൻ ബില്ലിന്റെ ഉപജ്ഞാതാക്കളിൽ ഒരാളും ന്യൂയോർക്കിലെ സെന്റ് ജോൺസ് യൂണിവേഴ്സിറ്റിയിൽ സീനിയർ പ്രൊഫെസ്സറും എന്നു മാത്രമല്ല പല ഉന്നത സ്ഥാനങ്ങളും വഹിച്ചിട്ടുള്ളയാളുമാണു വേൾഡ് മലയാളി കൗൺസിലിന്റെ നേതാവായിരുന്ന ഡോ. കാവിൽ. റീജിയൻ പ്രസിഡന്റ് ജെയിംസ് കൂടലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം റീജിയൻ ചെയർമാൻ പി. സി. മാത്യു ഉത്‌ഘാടനം ചെയ്തു. പ്രവാസികൾക്കുവേണ്ടി നിലകൊണ്ട ആദർശം കൈമുതലാക്കിയ ഡോ. കാവിൽ കറകളഞ്ഞ പ്രവാസി ധീരനായിരുന്നു എന്ന് പി. സി. പറഞ്ഞു.

നിശബ്ദ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ഡബ്ല്യൂഎംസി ആദ്യ കാല സീനിയർ നേതാവായിരുന്ന ഡോ. കാവിലിന്റെ സ്നേഹാർദ്രമായ ഓർമകൾക്ക് മുമ്പിൽ റീജിയനുവേണ്ടി പ്രസിഡന്റ് ജെയിംസ് പ്രണാമങ്ങൾ അർപ്പിച്ചു.

വേൾഡ് മലയാളി കൗൺസിലിന്റെ ഉപജ്ഞാതാക്കളിൽ ഒരാളായ അദ്ദേഹം സത്യത്തിനു വേണ്ടി നില കൊണ്ട ധീരൻ ആയിരുന്നുവെന്നു അടുത്ത ബന്ധം പുലർത്തിയിരുന്ന ഹൂസ്റ്റൺ പ്രൊവിൻസ് പ്രസിഡന്റ് എസ്. കെ. ചെറിയാൻ പറഞ്ഞു. ഡോ. കാവിലിന്റ ജീവിതത്തിൽ നിന്നും പാഠങ്ങൾ പഠിക്കാനുണ്ടെന്നും അദ്ദേഹത്തിന്റെ ഓർമ്മകൾ മായാതെ നിൽക്കട്ടെ എന്നും ഗ്ലോബൽ കോൺഫറൻസ് കമ്മിറ്റിക്കുവേണ്ടി ചെയർമാൻ തോമസ് മൊട്ടക്കൽ പറഞ്ഞു. അദ്ദേഹത്തിന്റെ ഓർമ നിലനിർത്തുവാൻ ഡബ്ല്യൂഎംസി മുന്നോട്ടു വരണമെന്ന് ഒക്ലഹോമ പ്രൊവിൻസ് ചെയർമാൻ എബ്രഹാം ജോൺ, റീജിയൻ ട്രഷറാർ ഫിലിപ്പ് മാരേട്ട്, എസ്. കെ. ചെറിയാൻ എന്നിവർ ആവശ്യപ്പെട്ടു. ഒപ്പം സംയുക്തമായി അനുസ്മരണം നടത്തി.

ഡോ. രുഗ്മിണി പദ്മകുമാർ ഡോ. കാവിലുമായി ഒന്നിച്ചു പ്രവർത്തിച്ച അനുഭവങ്ങൾ പങ്കുവെച്ചു. റീജിയൻ വൈസ് പ്രസിഡന്റ് എൽദോ പീറ്റർ, ശ്രീധർ കാവിലിന്റെ ആദ്മാവിനു നിത്യ ശാന്തി നേരുകയും ഓർമ്മകൾ അയവിറക്കുകയും ചെയ്തു.

പി.സി. മാത്യു ഡോ. കാവിലിന്റെ ഓർമക്കായി താൻ രചിച്ച കവിത ചൊല്ലിയത് ഹൃദയ സ്പർശമായി മാറി.

അധ്യാപകൻ, ആദര്ശവാൻ, ആത്മാർത്ഥമാം

സുഹൃത്തും പരസഹായിയും ഡോ. കാവിൽ.

കരിന്തിരിയെരിഞ്ഞുവോ വിളക്കെ നീയെൻ

ഹൃദയമാം കാവിലിൽ തെളിയുകില്ലേ വീണ്ടും

പൊലി യുകയില്ലാ ഓര്മകളെൻ ഹൃത്തിൽ

പതിവായി വന്നിടും നിറഞ്ഞിടും മിഴികളിൽ

അലയടിക്കുമവ കുഞ്ഞോളങ്ങളായി പിന്നെ

സ്നേഹത്തിൻ തിരകളായി സുനാമിയായീ....

ന്യൂയോർക്ക് പ്രവിൻസ് പ്രസിഡന്റ് കോശി ഉമ്മൻ, എബ്രഹാം മാലിക്കറുകയിൽ, രാജൻ മാത്യു, മുതലായവർ യോഗത്തിൽ പെങ്കെടുത്തു. ഡോ. കാവിൽ അസാമാന്യ കഴിവുള്ള ചുരുക്കം ചില വ്യക്തികളിൽ ഒരാളായിരുന്നു എന്ന് റീജിയൻ സെക്ക്രട്ടറി സുധീർ നമ്പ്യാർ തന്റെ നന്ദി പ്രകാശനത്തിൽ അനുസ്മരിച്ചു. മുൻ റീജിയൻ ചെയർമാൻ ജോർജ് പനക്കൽ, ഗ്ലോബൽ ചെയർമാൻ ഐസക് പട്ടാണിപ്പറമ്പിൽ, ഗ്ലോബൽ പ്രസിഡണ്ട് ഡോ. എ. വി. അനൂപ്, അലക്സ് കോശി, ഡോ. ജോർജ് ജേക്കബ്, സോമൻ തോമസ്, പിന്റോ ചാക്കോ, സാബു ജോസഫ് സി. പി. എ., സിറിയക് തോമസ്, ടി. പി. വിജയൻ മുതലായവർ ആശംസ അറിയിച്ചു.

By: ജേക്കബ് കുടശ്ശനാട്‌

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More