You are Here : Home / USA News

ജനശബ്ദത്തിന്റെ കൊടിയടയാളമായി ഫോമാ പത്താം വാര്‍ഷിക നിറവില്‍ (ഹരി നമ്പൂതിരി)

Text Size  

Story Dated: Thursday, June 21, 2018 10:59 hrs EDT

ചിക്കാഗോ: അമേരിക്കന് മലയാളി മനസ്സുകളുടെ ചിറകിലേറി ഫോമാ സഫലമായ പ്രവര്ത്തന സാക്ഷാത്ക്കാരത്തിന്റെ പത്താം വാര്ഷികം ആഘോഷിക്കുകയാണ്. ചിക്കാഗോയില് അരങ്ങേറുന്ന ഫാമിലി കണ്വന്ഷന് ഈ ദശവത്സരാഘോഷം മോടി കൂട്ടും. ഫോമായുടെ ഉദ്ദേശ ലക്ഷ്യങ്ങള് പൂര്വാധികം ഭംഗിയോടെ സാക്ഷാത ്ക്കരിച്ചുകൊണ്ടാണ് നാലുനാള് ചിക്കാഗോയില് ഒ ത്തുകൂടുന്നതെന്ന് നാഷണല് പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ പറഞ്ഞു

സംഘടനയെ ശക്തമാക്കാനുള്ള നിശ്ചയദാര്ഢ്യത്തോടെയാണ് ബെന്നി വാച്ചാച്ചിറ നേതൃത്വം നല്കുന്ന ഈ ഭരണ സമിതി 2016 ഒക്ടോബര് 15-ാം തീയതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തത്. രണ്ട് വര്ഷ െത്ത പ്രവര്ത്തന മികവിനായി ഫോമാ ജൂഡിഷ്യല് കമ്മിറ്റി അധ്യക്ഷനായ പോള് സി മത്തായിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. തുടര്ന്നിങ്ങോട്ടുള്ള പ്രവര്ത്തനങ്ങള് മാതൃകാപരമായിരുന്നു.

ഫോമായുടെ പ്രഖ്യാപിത ലക്ഷ്യങ്ങള് നിറവേറ്റുന്നതിന് ബെന്നി വാച്ചാച്ചിറ അധ്യക്ഷനായിട്ടുള്ള ഭരണസമിതി വിട്ടു വീഴ ്ചയില്ലാത്ത നടപടികളാണ് സ്വീകരിച്ചത ്. കാരണം സംഘടനയുടെ മുങ്കാല ആധ്യക്ഷന്മാരായിരുന്ന ശശിധരന് നായര്, ജോണ് ടൈറ്റസ്, ബേബി ഊരാളില്, ജോര്ജ് മാത്യു, ആനന്ദന് നിരവേല്, തുടങ്ങിയവരുടെ മാതൃകാപരമായ പ്രവര് ത്തന-സമര്പണ പാത തന്നെയാണ് ഈ ഭരണസമിതിയും പിന്തുടര്ന്ന് പോന്നത ്.അതിന്റെ വര്ണാഭമായ മാമാങ്കമാണ് ചിക്കാഗോ ഇപ്പോള് സാക്ഷ്യം വഹിക്കുന്നത ്.

പത്തു വര്ഷത്തെ പ്രവര്ത്തനങ്ങള് ജന്മഭൂമിക്കും കര്മ്മ നാടിനും വേണ്ടി ഉഴിഞ്ഞു വയ്ക്കുവാനാണ് ഫോമായുടെ നേതാക്കന്മാര് ഇക്കാലമത്രയും ശ്രമിച്ചിട്ടുള്ളത്. അതില് ഏറ്റവും പ്രാധാന്യമര്ഹിക്കുന്നത് നാട്ടില് വീടുകള് ഇല്ലാത്തവര്ക്ക് അന്തിയുറങ്ങുവാന് പരമാവധി കിടപ്പാടങ്ങള് നല്കി എന്നതാണ്. അതുപോലെ തന്നെ സ്വയം തൊഴില് കണ്ടെത്തുവാന് വീട്ടമ്മമാര്ക്ക് തയ്യല് മെഷീനുകളും വിതരണം ചെയ്യപ്പെടുകയുായി. ആദിവാസി മേഖലയില്ചെല്ലുകയും ഓണക്കിറ്റുകള് ഉള്പ്പെടെയുള്ള ആശ്വാസം എത്തിക്കുകയും ചെയ്തു. അഗതി മന്ദിരങ്ങളില് സാന്ത്വനം എത്തിക്കുവാനും സാധിച്ചു. കലാ-സാംസ്‌കാരിക-സാമൂഹിക-കായിക രംഗങ്ങളില് കൈത്താങ്ങാകുവാനും ഫോമായ്ക്ക് കഴിഞ്ഞിട്ടുണ്ട്

എടുത്തു പറയേണ്ട ഒരു കാര്യം തിരുവനന്തപുരം റീജിണല് കാന്സര് സെന്ററില് ഫോമായുടെ പേരില് ഒന്നരക്കോടി രൂപായുടെ അനക്‌സ ് നിര്മിച്ച് നല്കി എന്നതാണ്. നടക്കാന് പറ്റാത്തവര്ക്ക് വീല്ചെയറുകള് നല്കി എഴുന്നേല്പ്പിക്കുവാനും ഈ സംഘടന നിറമനസോടെ മുന്നോട്ട് വന്നിട്ടുണ്ട്.

രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക നേതാക്കള് ഉള്പ്പെടെ ജീവിതത്തിന്റെ നാനാതുറകളിലുള്ളവരുടെ സജീവ പങ്കാളിത്തത്തോടെ ഫോമാ കേരള കണ്വ3ഷന് വിജയ കരമായി നടത്തിയ തിന്റെ തൊട്ടു പിന്നാലെ തങ്ങ ളുടെ വാഗ്ദാന പാലനമായി പത്തനംതിട്ട ജില്ലയിലെ റാന്നിയില് ഹൃദയ പ രിശോധന ക്യാമ്പ് സംഘടി പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില് പത്തുലക്ഷം രൂപയുടെ ജീവകാരുണ്യ സഹായം വിതരണം ചെയ്തായി രുന്നു കേരള കണ്വന്ഷന്റെ ഏറ്റവും വലിയ ജനപ ക്ഷ നിറവെങ്കില് റാന്നിയിലെ മെഡിക്കല് ക്യാമ്പിലും ഒട്ടും വേറിട്ടു നിന്നില്ല.

അമേരിക്കന് മലയാളി സമൂഹ ത്തിന്റെ ഒരുമയുടെയും വികസനോന്മുഖതയുടെയും പര്യായമായ ഫോമ തങ്ങളുടെ സാമൂഹിക പ്രതിബദ്ധതയുടെയും സേവനസന്നദ്ധതയുടെയും കൊടിയ ടയാളമായി 'ജനാഭിമുഖ്യ യജ്ഞം' എന്ന പൊതുജന സമ്പര്ക്ക പരിപാടിക്ക് രൂപം നല്കി.

ഫോമ യുടെ 12 റീജിയനുകളിലെയും അംഗസംഘടനകളിലെ അംഗങ്ങള്ക്കും മലയാളി സമൂഹ ത്തിലെ ഏതൊരു വ്യക്തിക്കും ഫോമ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുമായി നേരിട്ട് സംവദിക്കാനുള്ള പ്ലാറ്റ്‌ഫോമായി ഇത്. ഫോമയുടെ രാഷ്ട്രീയ പ്രബുദ്ധത വിളംബരം ചെയ്യുന്ന പൊളിറ്റിക്കല് ഫോറത്തിന്റെ നാഷണല് കമ്മിറ്റിയും പൂര്വാധികം ഭംഗിയോടെ പ്രവര്ത്തനമാരംഭി ച്ചു.

അമേരിക്കന് ഐക്യ നാടുകളില് ഇന്ത്യാക്കാര്ക്കെതിരെ വര്ധിച്ചുവരുന്ന വംശീയ ആക്രമണങ്ങളിലും കൊലപാതക പരമ്പരകളിലും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി അധികൃതരുടെ ശ്രദ്ധ നേടുന്നതിനും ബോധവല്കരണം നടത്തുന്നതിനുമായി ഫോമ യുടെ ആഭിമുഖ്യത്തില് സര്വമത പ്രാര്ത്ഥനയും പൊതു സമ്മേളനവും ഇക്കാലയളവില് സംഘടിപ്പിച്ചു.

''മലയാളികള് ഉള്പ്പെടെയുള്ള പ്രവാസി ഇന്ത്യക്കാരുടെ സുരക്ഷയുടെ കാര്യത്തില് വിവിധ ഇന്ത്യന് സംഘടനകള്ക്കൊപ്പം അണിചേര്ന്ന് അക്രമങ്ങള് അമര്ച്ച ചെയ്യാന് ഫോമാ എക്കാലത്തും സന്നദ്ധമാണ്...'' ജനറല് സെക്രട്ടറി ജിബി തോമസ് വ്യക്തമാക്കുന്നു.

ഫോമായുടെ 2018-ലെ ആറാമത് അന്താരാഷ്ട്ര കണ്വന്ഷന് ഓഫീസ്, അമേരിക്കന് മുന് പ്രസിഡന്റ് ബറാക്ക് ഒബാമ യുടെ തട്ടകമായ ചിക്കാഗോയില് പ്രവര്ത്തനമാരംഭിക്കുകയുായി. അമേരിക്കന് മലയാളി സംഘടനകളുടെ ചരിത്രത്തിലിതാദ്യമായാണ് ഒരു കണ്വന്ഷനു വേണ്ടി ഇത്ര വിപുലമായ രീതിയിലുള്ള ഇന്ററാക്ടീവ് ഓഫീസ് സംവിധാനം ഒരുക്കിയ ത്. വനിതാ ഫോറം 12 റീജിയനുകളിലും രൂപീകൃതമാകുകയും അവരുടെ ചിക്കാഗോ ശാഖയ്ക്ക് ബഹുജന പങ്കാളിത്തത്തോടെ ശുഭാരംഭം കുറിച്ചതും നാഴികക്കല്ലായി. നേഴ ്‌സസ് സ്‌കോളര്ഷിപ്പ്, ജീവകാരുണ്യ പദ്ധതിയായ സാന്ത്വനം തുടങ്ങിയവ വിമന്സ് ഫോറത്തിന്റെ തൊപ്പിയിലെ പൊന് തൂവലുകളാണ്. യുവജന വിഭാഗവും കാര്യക്ഷമമായി.

ഫോമ യുടെ മാധ്യമ പ്രബുദ്ധത വിളംബരം ചെയ്യുന്ന പ്രസിദ്ധീകരണമായ 'ഫോമാ ന്യൂസ്' പ്രസിദ്ധീകരണമാരംഭിച്ചു. ഫോമായുടെ ഔദ്യോഗിക ജിഹ്വ എന്ന നിലയില് ഇത് അമേരിക്കി മലയാളികളുടെ പൂമുഖത്ത് കൃത്യമായ ഇടവേളകളില് എത്തുന്നു. ഫോമ യുടെ കലാ-സാംസ്‌കാരിക പ്രതിബദ്ധത വിളംബരം ചെയ്യുന്ന 'യുവജനോല്സവം 2017-18' വന് വിജയമായി. യുവജനോല്സവത്തിന്റെ ഗ്രാന്റ് ഫിനാലെയില് കലാപ്ര തിഭ -കലാതിലകം പട്ടങ്ങള് നേടുന്നവര്ക്ക് പ്രമുഖ സംവിധായകന് സിദ്ദിഖിന്റെ സിനിമ യില് അവസരം ലഭിക്കും.

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് ഡാളസില് രൂപീകരിച്ച ഫോമാ സ്റ്റുഡന്റസ് ഫോറം ഈ ചെറിയ കാലയളവില് അത്ഭുതകരമായ നിലയില് വളര്ന്ന് കഴിഞ്ഞു. ഇവരുമായി ചേര്ന്ന് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് ഡാളസ് ക്യാമ്പസില് നടത്തിയ ഫോമാ പ്രൊഫഷണല് സമ്മിറ്റ് വന്വിജയമായിരുന്നു. നാളത്തെ മികച്ച പ്രഫഷണലുകളാക്കി മാറ്റുവാ3 ഈ സമിറ്റ് അമേരിക്ക3 മലയാളി യുവജനങ്ങളുടെ ഭാവി പ്രതീക്ഷയേകി.

അക്കമിട്ടു നിരത്തുവാന് ഇനിയും ഒട്ടേറെ കാര്യങ്ങളുണ്ട്. അവസരസമത്വത്തിന്റെ പടിവാതില്ക്കല് നമ്മള് ഓരോരു ത്തരും എ ത്തുമ്പോള് അക്കാര്യങ്ങള് കാലം വിശദീകിരക്കും. ഇനി പുതിയൊരു നേതൃത്വം ചുമതലയേല്ക്കുകയാണ്. അവരെ ഹൃദയപൂര്വം ആശംസിക്കാം. കൂട്ടുത്തരവാദിത്വം, പരസ്പര ബഹുമാനം, സാമൂഹിക പ്രതിബദ്ധത, ജനകീയാഭിമുഖ്യം, സുതാര്യമായ ഭരണ നിര്വഹണം, പുതു തലമുറയെ വിശ്വാസത്തിലെടുക്കല്, ജീവകാരുണ്യ പ്രവര്ത്തനം, നാടുമായുള്ള പൊക്കിള്ക്കൊടി ബന്ധം... ഇങ്ങനെ ഒരുപിടി മുദ്രാവാക്യങ്ങളുമായി ഫോമയെ ലോക മലയാളികളുടെ ബൃഹത്തും മാതൃകാപരവുമായ സംഘടനയാക്കി മാറ്റിയെടുക്കപ്പെടേണ്ടതുണ്ട്. അതിന് ചിക്കാഗോ ഫാമിലി കണ്‍വന്‍ഷനും കൈ ത്താങ്ങാവട്ടെ.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More
More From Featured News
View More