You are Here : Home / USA News

ടോയ്‌ലറ്റ് പേപ്പര്‍ വിവാഹ വസ്ത്ര നിര്‍മ്മാണം റൊണാള്‍ഡൊവിന് ഒന്നാം സ്ഥാനം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, June 21, 2018 12:38 hrs UTC

ന്യൂയോര്ക്ക്: ന്യൂയോര്ക്കില് ജൂണ് 20 ന് നടന്ന പതിനാലാമത് ടോയ്‌ലറ്റ് പേപ്പര് വിവാഹ വസ്ത്ര നിര്മ്മാണ മത്സരത്തില് 2018 ലെ ഫൈനല് റൗണ്ടിലെത്തിയ പത്തുപേരില് നിന്നും ന്യൂയോര്ക്ക് ചെസ്പിക്കില് നിന്നുള്ള റൊണാള്ഡൊ റോയ് ക്രൂസ് (51) ഒന്നാം സ്ഥാനം കരസ്ഥമാക്കി. 10000 ഡോളറാണ് സമ്മാന തുകയായി ലഭിക്കുക

മത്സരത്തില് പങ്കെടുത്ത 1550 മത്സരാര്ത്ഥികളില് ഫൈനലിലെത്തിയ പത്തുപേരില് റൊണാള്ഡൊ കഴിഞ്ഞ നാല് വര്ഷവും ഫൈനലില് എത്തിയിരുന്നുവെങ്കിലും ഒന്നാം സ്ഥാനത്തെത്തിയിരുന്നില്ല.

ടോയ്‌ലറ്റ് പേപ്പര്, ടേപ്പ്, ഗ്ലൂ, സൂചി, നൂല് എന്നിവ ഉപയോഗിച്ചാണ് മനോഹരമായ വിവാഹ വസ്ത്രം നിര്മ്മിച്ചിരുന്നത്. 20 റോള് ടൊയ്‌ലറ്റ് പേപ്പറാണ് ഇതിന്റെ നിര്മ്മാണത്തിന് വേണ്ടി ഉപയോഗിച്ചതെന്ന് ശില്പി പറഞ്ഞു.

റൊണാള്ഡൊയുടെ നീസ് ഡാനിക്കയാണ് സമ്മാനത്തിനര്ഹമായ വസ്ത്രം ധരിച്ച് രംഗത്തെത്തിയത്. മറ്റൊരു  ബസുവായ കാര്മല് ക്രൂസാണ് അവശ്യമായ മേക്ക് അപ്പ് നടത്തിയത് സമ്മാനമായി ലഭിച്ച 10000 ഡോളര് ഉപയോഗിച്ച് ഫിലിപ്പിനോയിലെ തന്റെ ബന്ധുക്കളെ സന്ദര്ശിക്കാനാണ് പരിപാടിയെന്ന റൊണാള്ഡൊ പറഞ്ഞു ഇത്തരം വിവാഹ വസ്ത്രങ്ങള് ആവശ്യമുള്ളവര്ക്ക് തയ്യാറാക്കി നല്കുമെന്നും റൊണാള്ഡൊ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More