You are Here : Home / USA News

ഡാളസ്സില്‍ നാലാമത് അന്തര്‍ദേശീയ യോഗാ ദിനം ആഘോഷിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, June 20, 2018 11:12 hrs UTC

ഇര്‍വിംഗ് (ഡാളസ്സ്): അന്തര്‍ ദേശീയ യോഗാ ദിനം നാലാമത് വാര്‍ഷികം ജൂണ്‍ 17 ന് ഹൂസ്റ്റണ്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ. മഹാത്മാ ഗാന്ധി മെമ്മോറിയല്‍ ഓഫ് നോര്‍ത്ത് ടെക്‌സസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികളോടെ ഡാളസ്സില്‍ ആഘോഷിച്ചു. മുന്നുറില്‍ അധികം പേര്‍ യോഗായില്‍ പങ്കെടുത്തി. ഇര്‍വിംങ്ങ് മഹാത്മാ ഗന്ധി മെമ്മോറിയല്‍ പ്ലാസായില്‍ ഞായറാഴ്ച രാവിലെ തന്നെ ഡാളസ്സ് ഫോര്‍ട്ട്വര്‍ട്ട്വര്‍ത്ത് മെട്രോപ്ലെക്‌സിന്റെ വിവിധ ഭാഗങ്ങളില്‍ വിന്നുള്ളവര്‍ ആഘോഷ പരിപാടിയില്‍ പങ്കെടുക്കുന്നതിന് എത്തിച്ചേര്‍ന്നിരിക്കുന്ന എം ജി എം എന്‍ ടി ചെയര്‍മാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉല്‍ഘാടനചടങ്ങില്‍ സെക്രട്ടറി റാവു കല്‍വാല സ്വാഗതമാശംസിച്ചു. ബോര്‍ഡ് ഡയറക്ടര്‍ ശബ്‌നം മുഖ്യാതിഥികളായ ഇര്‍വിംഗ് സിറ്റി പ്രൊടേം മേയര്‍ അലന്‍ ഇ മറഗറേയും, കോണ്‍സുല്‍ അശോക് കുമാര്‍ ടീമിനേയും സദസ്സിന് പരിചയപ്പെടുത്തി. എല്ലാവര്‍ഷവും ജൂണ്‍ 21 ന് യു എന്‍ ഒ അന്തര്‍ദേശീയ യോഗാ ദിനമായി അംഗീകര്ച്ചിട്ടുണ്ടെന്നൂം നൂറ്റി എവുപത്തിയഞ്ച് രാജ്യങ്ങള്‍ ഈ ദിവസം ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും, അതിന്റെ ഒരു ഭാഗമായി ഡാളസ്സില്‍ ആഘോഷിക്കുവാന്‍ കഴിഞ്ഞതില് അഭിമാനിക്കുന്നതായി ചെയര്‍മാന്‍ ഡാ പ്രസാദ് തോട്ടകുറ പറഞ്ഞു. 5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് യോഗ ആരംഭിച്ചത്. റിഷികേശിലാണെന്നും പ്രസാദ് ചൂണ്ടിക്കാട്ടി. അശോക് കുമാര്‍ പ്രോടേം മേയര്‍ എന്നിവര്‍ എംജി എം എന്‍ടിയുടെ പ്രവര്‍ത്തനങ്ങളെ പ്രത്യേകം അനുമോദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.