You are Here : Home / USA News

മക്കളുടെ കൗമാരം മനസ്സിലാക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയണം

Text Size  

Story Dated: Wednesday, June 20, 2018 11:08 hrs UTC

പി. സി. മാത്യു

ഡാളസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്റെ പതിനൊന്നാമത് ബയനീയല്‍ കോണ്‍ഫറന്‍സിനോടനുബന്ധിച്ചു 'യൂത്ത് എംപോവെര്‌മെന്റ് ഒരു ഭാവി പ്രതീക്ഷ' എന്ന വിഷയത്തില്‍ നടത്തിയ പ്രബുദ്ധത നിറഞ്ഞ സിമ്പോസിയത്തില്‍ 'കൗമാര പ്രായക്കാരായ മക്കളുടെ മാനസീകവും ശരീരകവുമായ പ്രശ്‌നങ്ങള്‍ മനസിലാക്കാത്ത മാതാപിതാക്കളും മക്കളും ഒപ്പം അതൃപ്തരാണെന്നും കൗമാരത്തില്‍ അവര്‍ക്കുണ്ടാകുന്ന ശാരീരവും മനസിക്‌വുമായ മാറ്റങ്ങള്‍ സൃഷ്ട്ടിക്കുന്ന സ്വാഭാവ വൈകല്യങ്ങള്‍ ഉള്‍കൊണ്ട് സ്‌നേഹത്തില്‍ കൂട്ടുകാരെ പോലെ മാതാപിതാക്കളും മൂത്ത സഹോദങ്ങളും പെരുമാറണമെന്നും തുറന്നു സംസാരിക്കാനുള്ള അവസരങ്ങള്‍ സൃഷ്ട്ടിച്ചു പ്രചോദനങ്ങള്‍ നല്‍കി വളര്‍ത്തണമെന്നും പൊതുവെ തിരക്കുനിറഞ്ഞ അമേരിക്കന്‍ ജീവിതത്തില്‍ പലപ്പോഴും മാതാപിതാക്കള്‍ പരാജയപ്പെടുന്നു' എന്നും ഉള്ള അഭിപ്രായങ്ങള്‍ ഉരുത്തിരിഞ്ഞത് വിശദമായി ചര്‍ച്ച ചെയ്യപ്പെട്ടു. ഡബ്ല്യൂ. എം. സി. അമേരിക്ക റീജിയന്‍ ചാരിറ്റി ഫോറം ചെയര്‍പേഴ്‌സണ്‍ ഡോകട്ര്‍ രുഗ്മിണി പദ്മകുമാര്‍ സിമ്പോസിയം ഉത്ഘാടനം ചെയ്തു.

വിവിധ പ്രൊവിന്‍സുകളില്‍ നിന്നും എത്തിയ പ്രധിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ചിക്കാഗോ പ്രോവിന്‌സിനെ പ്രതിനിധീകരിച്ചു എത്തിയ ആന്‍ ലൂക്കോസ് (ലയോള യൂണിവേഴ്‌സിറ്റി) ഡി. എഫ്. ഡബ്ല്യൂ. പ്രൊവിന്‍സ് ഹെല്‍ത്ത് ഫോറം പ്രസിഡണ്ട് ബിജി എഡ്വേര്‍ഡ് (നേഴ്‌സിങ് സൂപ്പര്‍വൈസര്‍ ടെക്‌സസ് ഹെല്‍ത്ത് ഡാളസ്) ബോബി കുരിയന്‍ (ടെക്‌സാസ് ഹെല്‍ത്ത് സ്റ്റാഫ് ചാപ്ലിന്‍), ജെയ്‌സി ജോര്‍ജ് (നേഴ്‌സ് പ്രാക്റ്റീഷനര്‍ ഓഫ് ഡിഗ്‌നിറ്റി ടീം ഹെല്‍ത് ഡാളസ്) ഡി. എഫ്. ഡബ്ല്യൂ പ്രൊവിന്‍സ് വനിതാ ഫോറം പ്രസിഡണ്ട് മേരി തോമസ് എന്നിവരുടെ സജീവ പങ്കാളിത്തത്തോടെ അതിമനോഹരമാക്കി. യൂത്ത് എംപോവെര്‌മെന്റ് ഒരു ഭാവി പ്രതീക്ഷക്കു ഉതകുമെന്നും ഡബ്ല്യൂ എംസി. പോലുള്ള സംഘടനകള്‍ക്കു നിര്‍ണായ പങ്കു വഹിക്കുവാന്‍ കഴിയുമെന്നും സദസ്സില്‍നിന്നും അഭിപ്രായം പൊങ്ങി. ഡബ്ല്യൂ. എം. സി. അമേരിക്ക റീജിയന്‍ യൂത്തു ഫോറം പ്രാസിഡന്റ് സുധീര്‍ നമ്പ്യാര്‍ യൂത്തിന്റെ ഇടയില്‍ പ്രവര്‍ത്തിച്ചുള്ള പരിചയ സമ്പത്തില്‍ നിന്നും യുവാക്കളെ അവര്‍ക്കു താല്പര്യം ഉള്ള ആക്ടിവിറ്റികളില്‍ പെങ്കടുപ്പിക്കുന്നത് നല്ലതായിരിക്കുമെന്നും പുസ്തകപ്പുഴുക്കളായി മാറ്റുവാന്‍ മാതാ പിതാക്കള്‍ ശ്രമിക്കരുതെന്നും പറഞ്ഞു. അമേരിക്കയിലേക്ക് കുടിയേറിയ മലയാളികളും അവരുടെ കൗമാരക്കാരായ കുട്ടികളും കടന്നു പോകുന്ന മാനസികവും സാമൂഹികവുമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടത് ശ്രദ്ധേയമായി.

 

കൗമാരകാലം കുട്ടികളെ സംബന്ധിച്ചിടത്തോളം വളര്‍ച്ചയുടെ ഒരു പ്രധാനപ്പെട്ട കാലയളവാണ്. അവര്‍ കടന്നു പോകുന്ന മാനസികവും ശാരീരവുമായ പ്രശ്‌നങ്ങള്‍ യഥാര്തവ്യവും അവയുടെ പരിഹാര വശങ്ങളും അവയെ റിയല്‍ ലൈഫ് സാഹചര്യത്തില്‍ എങ്ങനെ കൈകാര്യം ചെയ്യാമെന്നും ചര്‍ച്ച ചെയ്യപ്പെട്ടു. കൗമാരക്കാരുടെ തലച്ചോറിന്റെ വ്യതിയാനങ്ങളെപ്പറ്റി ആന്‍ ലൂക്കോസ് വിശദീകരിച്ചു. കൗമാരക്കാര്‍ നേരിടുന്ന സാമൂഹിക പ്രശ്‌നങ്ങളെ പറ്റി ജെയ്‌സി ക്ലാസ് എടുത്തു. താന്‍ വളര്‍ന്നു എന്ന് കാണിക്കുവാന്‍ കുട്ടികള്‍ അനുസരണക്കേടുകള്‍ കാട്ടാറുണ്ട്. കാര്‍ട്ടൂണുകള്‍ കൊണ്ടും പവര്‍ പോയിന്റ് പ്രസന്റേഷന്‍ കൊണ്ടും സിമ്പോസിയം ആകര്ഷകരമായി. മാതാപിതാക്കളുടെയും കൗമാരക്കാരുടെയും പരസ്പര ബന്ധത്തെ സ്വാധീനിക്കുന്ന സാംസ്‌കാരികവും ശാരീരികവുമായ ഘടകങ്ങള്‍ വിലയിരുത്തി ബോബി കുര്യന്‍ സരസമായി സംസാരിച്ചു. ആദ്യം മലയാളി അമേരിക്കയില്‍ വന്നപ്പോള്‍ 'രക്ഷപെട്ടു' എന്ന് പറഞ്ഞു. പിന്നീട് പറഞ്ഞു 'പെട്ടു'. അമേരിക്കന്‍ സംസ്‌കാരത്തെ പുല്‍കിയ കുട്ടികളും ഭാരത സംസ്‌കാരം കൊണ്ട് നടക്കുന്ന മാതാപിതാക്കളുമാണ് പ്രശനം. ഒരു കോംപ്‌റോമയ്‌സിന് നാം തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു.

 

റീജിയന്‍ ചെയര്‍മാന്‍ ജോര്‍ജ് പനക്കല്‍, ഗ്ലോബല്‍ ചെയര്‍മാന്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, ഗ്ലോബല്‍ പ്രസിഡണ്ട് ഡോക്ടര്‍ എ. വി. അനൂപ്, സോമന്‍ ബേബി, എ. എസ. ജോസ്. അലക്‌സ് കോശി വിളനിലം, ടി. പി. വിജയന്‍, സി. യു. മത്തായി, അഡ്വ. സിറിയക് തോമസ്, ജോബിന്‌സണ് കൂട്ടത്തില്‍, സാബു ജോസഫ് സി. പി. എ., തോമസ് മൊട്ടക്കല്‍, ഫിലിപ്പ് മാരേട്ട്, തങ്കമണി അരവിന്ദന്‍, ഡോക്ടര്‍ എലിസബത്ത് മാമ്മന്‍, പിന്റോ ചാക്കോ, ജിനേഷ് തമ്പി, ചാക്കോ കോയിക്കലേത്, കോശി ഉമ്മന്‍, എസ്. കെ ചെറിയാന്‍, എല്‍ദോ പീറ്റര്‍, ജേക്കബ് കുടശ്ശനാട്, ജോമോന്‍, ബാബു ചാക്കോ, റോയ് മാത്യു, ജെയിംസ് കൂടല്‍, ഷോളി കുമ്പിളുവേലി, ഹരികൃഷ്ണന്‍ നമ്പൂതിരി, മാത്യൂസ് എബ്രഹാം, ലിന്‍സാണ് കൈതമല, വിന്‌സന് പാലത്തിങ്കല്‍, ഡോക്ടര്‍ ജോര്‍ജ് ജേക്കബ്, ഗ്ലോബല്‍ ഇലെക്ഷന്‍ കമ്മീഷണര്‍ സോമന്‍, ഡി. എഫ്. ഡബ്ല്യൂ പ്രൊവിന്‍സ് ചെയര്‍മാന്‍ തോമസ് എബ്രഹാം, പ്രസിഡണ്ട് വര്‍ഗീസ്, തോമസ് ചെല്ലേത്, പാസ്റ്റര്‍ ഷാജി കെ. ഡാനിയേല്‍, എബ്രഹാം ജോണ്‍ ഒക്ലഹോമ, സാബു തലപ്പാല, ഫ്രിക്‌സ്‌മോന്‍ മൈക്കിള്‍, എബ്രഹാം മാലിക്കാരുകയില്‍, സുനില്‍ എഡ്വേര്‍ഡ്, ജിമ്മി കുളങ്ങര മുതലായവര്‍ ആശംസകള്‍ അറിയിച്ചു. ക്രിയാത്മകരവും അനുഭവ സമ്പത്തേറിയതുമായ സിമ്പോസിയം സംഘടിപ്പിച്ച ഡബ്ല്യൂ. എം. സി. നേതൃത്വത്തെ പങ്കെടുത്ത ഏവരും അനുമോദിച്ചു. ബിജി എഡ്വേര്‍ഡ് പെങ്കെടുത്ത ഏവര്‍ക്കും നന്ദി പ്രകസിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More