You are Here : Home / USA News

പ്രതിഭകളുടെ സംഗമവേദിയായി ഫൊക്കാനയുടെ ന്യൂജേഴ്‌സി റീജിയണൽ ടാലെന്റ്റ് ഷോ മത്സരം

Text Size  

ഫ്രാൻസിസ് തടത്തിൽ

fethadathil@gmail.com

Story Dated: Tuesday, June 19, 2018 03:37 hrs EDT

ന്യൂജേഴ്‌സി: വീറും വാശിയും ഏറിയ മത്സരങ്ങൾ, ഒന്നിനൊന്നു മികച്ച കലാപ്രകടനങ്ങൾ, ഫൊക്കാന ന്യൂജേഴ്‌സി റീജിയണൽ യൂത്ത് ഫെസ്റ്റിവലും ടാലെന്റ്റ് കോംപെറ്റീഷനും സ്പെല്ലിംഗ് ബി മത്സരവും പുതിയ പ്രതിഭകളുടെ സംഗമവേദിയായി മാറുകയായിരുന്നു. ജൂലൈ 5 മുതൽ 8 വരെ ഫിലാഡൽഫിയയിൽ നടക്കാനിരിക്കുന്ന ഫൊക്കാന ഇന്റർനാഷണൽ കൺവെൻഷൻ കലാ മത്സരവേദികളിൽ വരാനിരിക്കുന്ന മത്സരങ്ങളുടെ വീറും വാശിയുടെയും സൂചനയുളവാക്കുന്നതായിരുന്നു ന്യൂ ജേഴ്സിയിലെ ടാലെന്റ്റ് ഷോ.

ജൂൺ 9ന് ശനിയാഴ്ച് ഡ്യുമോണ്ടിലുള്ള അവർ റെഡീമർ ലൂഥറൻ പള്ളി ഹാളിൽ നടന്ന ന്യൂജേഴ്‌സി സംസ്ഥാന തല യൂത്ത് ഫെസ്റിവലിലും ടാലെന്റ്റ് കോംപെറ്റീഷനിലും ഒന്നു മുതൽ മൂന്നു വരെ സ്ഥാനങ്ങൾ നേടിയവർ ഫിലഡെൽഫിയയിലെ വാലി ഫോർജ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ഫൊക്കാനയുടെ പതിനെട്ടാമതു നാഷണൽ കൺവെൻഷനോട് അനുബന്ധിച്ചുള്ള ടാലെന്റ്റ് ഷോ മത്സരത്തിൽ മാറ്റുരയ്ക്കും.

19 മത്സരാർത്ഥികൾ പങ്കെടുത്ത സ്പെല്ലിങ് ബി മത്സരത്തിൽ ആദർശ് പോൾ വര്ഗീസ് ആണ് ജേതാവായത്. ജൂലി അലൻ രണ്ടാം സ്‌ഥാനത്തും ഇവാ ആന്റണി മൂന്നാം സ്ഥാനത്തും എത്തി. മികച്ച പ്രകടനം കാഴ്ച്ചവെച്ച ജെർമിയ മാർക്കോസിന് പ്രോത്സാഹന സമ്മാനവും ലഭിച്ചു.

സബ് ജൂനിയർ വിഭാഗം പ്രസംഗ മത്സരത്തിൽ നിക്കോളാസ് ആലമൂട്ടിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ ഐറിൻ തടത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.ബ്രയൻ മാത്യുവിനാണ് മൂന്നാം സ്ഥാനം. ജൂനിയർ പ്രസംഗ മത്സരത്തിൽ അക്സ മരിയം വര്ഗീസ് ഒന്നാം സ്ഥാനവും ആദർശ് പോൾ വര്ഗീസ് രണ്ടാം സ്ഥാനവും നേടി.അർവിൻ രവീന്ദ്രനാണ് മൂന്നാം സ്ഥാനം.

സബ് ജൂനിയർ പാട്ട് മത്സരത്തിൽ ജിയാ അക്കക്കാട്ട് ഒന്നാം സ്ഥാനം നേടിയപ്പോൾ സിന്ന ജൈജോ രണ്ടാം സ്ഥാനവും ജെർമിയ മാർക്കോസ് മൂന്നാം സ്ഥാനവും നേടി, ജൂനിയർ വിഭാഗത്തിൽ ജൂലി അലൻ, അലീന തര്യൻ , ആൻഡ്രൂ ഫിലിപ്പ് എന്നിവർ യഥാക്രമം ഒന്ന്, രണ്ട്,മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

സബ് ജൂനിയർ വിഭാഗം നൃത്തമത്സരത്തിൽ ജോവാന മനോജ് വാട്ടപ്പള്ളിൽ ഒന്നാം സ്‌ഥാനം നേടി. എവിൻ ആന്റണി രണ്ടാം സ്ഥാനവും ഐറിൻ തടത്തിൽ മൂന്നാം സ്ഥാനവും നേടി. ജൂനിയർ വിഭാഗം നൃത്തമത്സരത്തിൽ ഡോണ നൈനാൻ ഒന്നാം സ്ഥാനം നേടിയപ്പോൾ, അക്സ മരിയം വര്ഗീസ് രണ്ടാം സ്ഥാനവും ഇവാ ആന്റണി മൂന്നാം സ്ഥാനവും നേടി.

ഉച്ച കഴിഞ്ഞു രണ്ടിന് ആരംഭിച്ച മത്സരങ്ങൾ വൈകുന്നേരം ആറിന് സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം ഫൊക്കാന റീജിയണൽ വൈസ് പ്രസിഡന്റ് ദാസ് കണ്ണംകുഴിയിൽ ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്‌തു. ജൂലൈ 5 മുതൽ ഫിലാഡൽഫിയയിൽ നടക്കുന്ന ഫൊക്കാന കൺവെൻഷനിലേക്കു ന്യൂജെസിയിലെയും ഫിലഡല്ഫിയയിലെയും മുഴുവൻ മലയാളികളെയും സ്വാഗതം ചെയ്യുന്നയ്‌ഹായി ഫിലഡല്ഫിയ- ന്യൂജേഴ്‌സി റീജിയണൽ വൈസ് പ്രസിഡന്റുകൂടിയായ ഡാഡ് കണ്ണംകുഴിയിൽ ആഹവനം ചെയ്തു. വടക്കേ അമേരിക്കയിലെയും ക്യാനഡയിലെയും മലയാളികളുടെ പരിച്ഛേദം വരുന്ന മലയാളകളെ പരിചയപ്പെടുവാനും സൗഹൃദം പുതുക്കാനുമുള്ള വേദിയാണെന്ഉം അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ മലയാളികളെയും കേരള കൾച്ചറൽ ഫോറം സെക്രട്ടറി ഫ്രാൻസിസ് കാരക്കാട്ടിന്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച പൊതു സമ്മേളനത്തിൽ ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടൻ, ഫൊക്കാന ഫൗണ്ടേഷൻ ചെയർമാൻ പോൾ കറുകപ്പള്ളിൽ, ഫൊക്കാന കൺവെൻഷൻ ചെയർമാൻ മാധവൻ ബി. നായർ, ഫൊക്കാന അഡ്വൈസറി ബോർഡ് ചെയർമാൻ ടി.എസ്. ചാക്കോ, വിമൻസ് ഫോറം പ്രസിഡന്റ് ലീല മാരേട്ട് , കെ.സി.ഫ്. പ്രസിഡണ്ട് കോശികുരുവിള , മഞ്ച് പ്രസിഡന്റ് സുജ ജോസ്, സെക്രട്ടറി രഞ്ജിത്ത് പിള്ള, ഇ മലയാളി ന്യൂസ് എഡിറ്റർ ഫ്രാൻസിസ് തടത്തിൽ, ടാലെന്റ്റ് ഷോ കോർഡിനേറ്റര്മാരായ ജോയ് ചാക്കപ്പൻ, ദേവസി പാലാട്ടി, എൽദോ പോൾ , ലൈസി അലക്സ്, കെ.ജി.തോമസ്, സാജൻ പോത്തൻ, തുടങ്ങിയവർ പ്രസംഗിച്ചു.

ഫൊക്കാന നാഷണൽ കമ്മിറ്റി മെമ്പർ സജിമോൻ ആന്റണി, ടി.എസ. ചാക്കോ, ശ്രീകുമാർ ഉണ്ണിത്താൻ, അലക്സ് മുരിക്കാനി , ഉണ്ണികൃഷ്ണൻ നായർ, വിനീത നായർ എന്നിവർ ചേർന്നാണ് വിജയികൾക്ക് സമ്മാനം നൽകിയത്.വാഹനാപകടത്തെ തുടർന്ന് അകാലത്തിൽ മരണമടഞ്ഞ ജേക്കബ് ജോണിന്റെ അൽമാവിന് വേണ്ടി ഒരു മിനിറ്റു മൗന പ്രാത്ഥനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്,എബ്രഹാം മാത്യു ആയിരുന്നു മാസ്റ്റർ ഓഫ് സെറിമണി നേഹ ജോൺ പാണ്ടിപ്പിള്ളി ഇന്ത്യയുടേയും അമേരിക്കയുടെയും ദേശീയഗാനങ്ങൾ ആലപിച്ചു .തുടർന്ന് ഡാൻസ് പാട്ട് മത്സരങ്ങളിൽ ഒന്നാം സ്ഥാനം കിട്ടിയ കുട്ടികളുടെ പെർഫോമൻസും ഉണ്ടായിരുന്നു. ജോമോൻ പാണ്ടിപ്പിള്ളി എന്നിവർ ഗാനങ്ങൾ ആലപിച്ചു . ദാസ് കണ്ണംകുഴിയിൽ സ്വാഗതവും ആന്റണി കുര്യൻ നന്ദിയും പറഞ്ഞു.

ചിത്രങ്ങൾ:ഷിജോ പൗലോസ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More
More From Featured News
View More