You are Here : Home / USA News

ഒരു മില്യന്‍ ഡോളര്‍ ബജറ്റുള്ള ഫോമയെ ഇനി ആരു നയിക്കണം?

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Tuesday, June 19, 2018 06:30 hrs EDT

 

 
 
 
ന്യൂയോര്‍ക്ക്: 2016-18 കാലയളവില്‍ ഫോമയുടെ പ്രവര്‍ത്തന ബജറ്റ് ഏഴു ലക്ഷം ഡോളറായിരുന്നു. ഫോമയുടെ ഇപ്പോഴുള്ള വളര്‍ച്ച പരിഗണിച്ചാല്‍ 2018-2020 കാലയളവില്‍, സംഘടനയുടെ പ്രവര്‍ത്തന ബജറ്റ് ഒരു മില്ല്യന്‍ ഡോളറില്‍ കൂടുതല്‍ ആയിരിക്കണം! ഈ ഘട്ടത്തില്‍ ഫോമയെ ആരു നയിക്കണമെന്ന് വിധി എഴുതുവാന്‍ ഇനി രണ്ടോ മൂന്നോ ദിവസങ്ങള്‍ മാത്രം!
 
ഒരു മില്യന്‍ പ്രവര്‍ത്തന ബജറ്റുള്ള ഫോമയെ സുരക്ഷിത കരങ്ങളില്‍ ഭരണമേല്‍പ്പിക്കേണ്ടത് ഫോമയുടെ അഭ്യുദയകാംക്ഷികളുടെ കര്‍ത്തവ്യമാണ്. ആ കര്‍ത്തവ്യം ഫോമയെ സ്‌നേഹിക്കുന്ന ഓരോ ഡെലിഗേറ്റും ആലോചിച്ച്, ചിന്തിച്ച് തീരുമാനിക്കുമെന്ന് ഉറപ്പുണ്ട്.
 
ജോണ്‍ സി. വര്‍ഗീസിനെപ്പോലെ ദീര്‍ഘവീക്ഷണവും, നേതൃപാടവും, ഫോമയില്‍ മികച്ച പ്രവര്‍ത്തന പാരമ്പര്യവും ഉള്ള ഒരാള്‍ പ്രസിഡന്റായി വരുന്നതാണ് സംഘടനയുടെ വളര്‍ച്ചയുടെ ഈ അവസരത്തില്‍ അഭികാമ്യം! അതുപോലെ പ്രസിഡന്റിനോടൊപ്പം നിന്നു കൊണ്ട് ഫോമയുടെ ഫണ്ട് കാര്യക്ഷമമായും, സുതാര്യമായും വിനിയോഗിക്കുന്നതിന്, ഷിനു ജോസഫിനെപ്പോലെ കര്‍മ്മകുശലതയും, അക്കൗണ്ട്‌സില്‍ പ്രാവീണ്യവും ഉള്ള ആള്‍ വിജയിച്ചുവരണം. ജനറല്‍ സെക്രട്ടറി ആയി മത്സരിക്കുന്ന മാത്യു വര്‍ഗീസ്(ബിജു) ദീര്‍ഘവീക്ഷണവും, വിനയവും, ശുഷ്‌കാന്തിയും ഒത്തിണങ്ങിയ വ്യക്തിത്വമാണ്. യുവാക്കളെ ഫോമയിലേക്ക് ആകര്‍ഷിക്കുന്നതിനായി, അദ്ദേഹം മുന്‍കൈ എടുത്ത് നടപ്പിലാക്കിയ '2020 ക്രിക്കറ്റ്' ഏവരുടേയും പ്രശംസ പിടിച്ചു പറ്റിയിരുന്നു.
 
വൈസ് പ്രസിന്റായി മത്സരിക്കുന്ന അന്നമ്മ മാപ്പിളശ്ശേരി ഫോമയുടെ തുടക്കം മുതല്‍, സംഘടനയോടൊപ്പം പ്രവര്‍ത്തിക്കുന്ന വനിതയാണ്. ചാരിറ്റിയിലും, കമ്മ്യൂണിറ്റി സര്‍വീസിലും അന്നമ്മ നടത്തുന്ന സേവനങ്ങള്‍ വളരെ വിലപ്പെട്ടതാണ്. ജോ.സെക്രട്ടറി ആയി മത്സരിക്കുന്ന സാജു ജോസഫ്, പ്രവര്‍ത്തനങ്ങളില്‍ മാന്യതയും, സത്യസന്ധതയും പുലര്‍ത്തുന്ന ഈ ചെറുപ്പക്കാരന്‍ മലയാളി കമ്മ്യൂണിറ്റിയിലെ സജീവ സാന്നിധ്യമാണ്. സാജു ജോസഫ് ഫോമക്ക് തീര്‍ച്ചയായും ഒരു മുതല്‍ക്കൂട്ടായിരിക്കും.
ജോ.ട്രഷറര്‍ ജയിന്‍ മാത്യു കഴിവും സത്യസന്ധതയും, സംസാരത്തിലും, പ്രവര്‍ത്തിയിലും കുലീനത്വം പുലര്‍ത്തുന്ന ചെറുപ്പക്കാരനാണ്.
 
ന്യൂയോര്‍ക്ക് 2020 ടീമിലുള്ള ഓരോ സ്ഥാനാര്‍ത്ഥിയും മികച്ചതാണ്. ഫോമയെ അറിയുന്നവരാണ്, ഫോമയെ സ്‌നേഹിക്കുകയും, ഫോമയോടൊപ്പം, എല്ലാ കാലത്തും നിന്നവരുമാണ്.
 
ഫോമ ഒരു കണ്‍വന്‍ഷന്‍ സംഘടനയിലും രണ്ടു വര്‍ഷത്തെ മികച്ച പ്രവര്‍ത്തനങ്ങളുടെ പരിസമാപ്തി കുറിച്ചുകൊണ്ട്, സംഘടനയുടെ ശക്തിയും ജനപിന്തുണയും വിളിച്ചോതുന്ന തരത്തിലുള്ള ഒരു കണ്‍വന്‍ഷന്‍, അതാണ് വേണ്ടത്. ആ കണ്‍ കണ്‍വന്‍ഷന്‍ ലോക തലസ്ഥാനമായ  ന്യൂയോര്‍ക്കില്‍ തന്നെ '2020' ല്‍ നടത്തുവാന്‍ എല്ലാവരുടേയും പിന്തുണയും, സഹകരണവും ഉണ്ടാകണമെന്നഭ്യര്‍ഥിക്കുന്നു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More