You are Here : Home / USA News

'ചെയ്യാവുന്ന കാര്യങ്ങളെ പറയൂ, പറയുന്ന കാര്യങ്ങള്‍ ചെയ്യും' : ജോണ്‍ സി. വര്‍ഗീസ്

Text Size  

Story Dated: Monday, June 18, 2018 08:03 hrs EDT

ന്യുയോര്‍ക്ക്: വ്യക്തി വിരോധത്തിന്റെ പേരില്‍ അര്‍ഹരായ സ്ഥാനാര്‍ഥികള്‍ക്കെതിരെ അപവാദ പ്രചാരണത്തിനു പകരം സംഘടനയുടെ നന്മയും പഴയ കാല പ്രവര്‍ത്തന ചരിത്രവും പരിശോധിച്ച് വിലയിരുത്തല്‍ നടത്തുവാനും ജോണ്‍ സി വര്‍ഗീസ് (സലിം) നേതൃത്വം നല്‍കുന്ന ന്യു യോര്‍ക്ക് ടീമിന്റെ ജനപിന്തുണ വ്യക്തമാക്കുന്ന സമ്മേളനം അഭ്യര്‍ഥിച്ചു. ന്യു യോര്‍ക്കില്‍ കണ്‍ വന്‍ഷന്‍ വരണമെന്നതും മികച്ച പ്രവര്‍ത്തനത്തിന്റെ മുന്‍ കാല ചരിത്രമുള്ള വ്യക്തി പ്രസിഡന്റ് സ്ഥാനത്തു വരണമെന്നതുമാണു ജോണ്‍ സി. വര്‍ഗീസിനും ടീമിനും പിന്നില്‍ അണി നിരക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്നു പിന്തുണ പ്രഖ്യാപിച്ച് പ്രസംഗിച്ചവര്‍ ചൂണ്ടിക്കാട്ടി. സംഘടനയുടെ നന്മക്കും അതാണു നല്ലതെന്നു കരുതുന്നു. ന്യൂയോര്‍ക്കിലെ എംപയര്‍, മെട്രോ റീജിയനുകളില്‍ നിന്നായി നൂറോളം പേര്‍ പങ്കെടുത്ത യോഗം 2020 ന്യൂയോര്‍ക്ക് ടീമിന്റെ ജനപിന്തുണയും ശക്തിയും വിളിച്ചോതുന്നതായിരുന്നു. 'ചെയ്യാവുന്ന കാര്യങ്ങളെ പറയൂ, പറയുന്ന കാര്യങ്ങള്‍ ചെയ്യും' പ്രസിഡന്റ് സ്ഥാനാര്‍ഥി ജോണ്‍ സി. വര്‍ഗീസ് പറഞ്ഞു. വിവിധ കോണ്‍സുലേറ്റുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഫോമയുടെ ഒരു ടീമിനു രൂപം നല്‍കുമെന്നും, അതിലൂടെ കോണ്‍സുലേറ്റിന്റെ സേവനങ്ങള്‍ സാധാരണക്കാര്‍ക്കും ലഭിക്കുന്നതിനും അവസരമുണ്ടാകുമെന്നുംഅദ്ധേഹം പറഞ്ഞു. ന്യൂയോര്‍ക്കില്‍ കണ്‍വന്‍ഷന്‍ നടത്തിയാല്‍ ധാരാളം സ്പോണ്‍സര്‍മാരെലഭിക്കും.

ഇപ്പോള്‍ തന്നെ 2 ലക്ഷം ഡോളറിന്റെ സ്പോണ്‍സര്‍ഷിപ്പ് വാഗ്ദാനം ലഭിച്ചു മൂന്നു പതിറ്റാണ്ടായി താന്‍ സംഘടനാ രംഗത്തു സജീവമായിട്ടുട്ടുണ്ടെന്നു ജോണ്‍ സി വര്‍ഗീസ് നേരത്തെ ചൂണ്ടിക്കാട്ടുകയുണ്ടായി. ഫോമ രൂപീകരണവേളയില്‍ ജോണ്‍ ടൈറ്റസ് പ്രസിഡന്റും താന്‍ സെക്രട്ടറുമായ കമ്മിറ്റിയാണ് ഭരണഘടനാ സമിതിക്കും മറ്റും രൂപം നല്‍കിയത്. ഇപ്പോഴത്തെ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയും കംപ്ലയന്‍സ് കമ്മിറ്റി ചെയര്‍ രാജു വര്‍ഗീസുമൊക്കെ അന്ന് അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരാണ്. 2008-ല്‍ ശശിധരന്‍ നായര്‍ -അനിയന്‍ ജോര്‍ജ് ടീം തുടക്കമിട്ട ഫോമയ്ക്ക് ശക്തമായ അടിത്തറ പാകിയത് തുടര്‍ന്ന് പ്രസിഡന്റായ ജോണ്‍ ടൈറ്റസും സെക്രട്ടറിയായ താനും അടങ്ങിയ കമ്മിറ്റിയാണെന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. അന്ന് സംഘടന പിന്നോക്കം പോയിരുന്നുവെങ്കില്‍ ഫോമയുടെ നിലനില്പ് തന്നെ അപകടത്തിലാവുമായിരുന്നു. എച്ച് 1 വിസയില്‍ വരുന്നവര്‍ ഗ്രീന്‍കാര്‍ഡ് ലഭിക്കാതെ വര്‍ഷങ്ങളോളം വലയുന്ന സ്ഥിതിക്ക് പരിഹാരം ഉണ്ടാക്കാന്‍ മറ്റു സംഘടനകളോടൊപ്പം ഫോമയും പ്രവര്‍ത്തിക്കും. സുതാര്യമായ പ്രവര്‍ത്തനവും എല്ലാവരെയും ഒത്തൊരുമിച്ച് കൊണ്ടു പോകുന്ന ശൈലിയുമായിരിക്കും ജയിച്ചാല്‍ താന്‍ പിന്തുടരുക. ന്യു യോര്‍ക്ക് നഗരവും കാഴ്ചകളും എന്നും പുതുമകള്‍ നിറഞ്ഞതാണ്.

 

അവിടെ കണ്‍ വന്‍ഷന്‍ എന്തുകൊണ്ടും അപൂര്‍വാനുഭവമായിരിക്കും. രണ്ടാം തലമുറയുടെ ഉന്നമനം ആണു ഒരു പ്രധാന ലക്ഷ്യം. വിദ്യാലയങ്ങളിലും മറ്റും നേരിടുന്ന പ്രശ്നങ്ങള്‍, പീയര്‍ പ്രഷര്‍ തുടങ്ങി ഒട്ടേറെ സമ്മര്‍ദ്ദങ്ങള്‍ യുവതലമുറ അഭിമുഖീകരിക്കുന്നതറിയാം. അവയിലൊക്കെ കൈത്താങ്ങാകാന്‍ സംഘടനക്കു കഴിയണമെന്നതാണ് തന്റെ കാഴ്ചപ്പാട്. ഇതിനായി പദ്ധതികളും സമിതികളും രൂപീകരിക്കും-സലിം പറഞ്ഞു സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ യുവാക്കളെ ഫോമയിലേക്കു കൊണ്ടുവരാന്‍ പല പദ്ധതികളും, പരിപാടികളും നടപ്പിലാക്കുമെന്ന് 20:20 ക്രിക്കറ്റിന് നേതൃത്വം നല്‍കിയ മാത്യു വര്‍ഗീസ് (ബിജു-വാഷിംഗ്ടണ്‍ ഡി.സി) പറഞ്ഞു. സംഘടനയില്‍ യുവജന പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുകയും യുവജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കരിയര്‍ രംഗത്തു മുന്നേറാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ലക്ഷ്യമിടുന്നു. ജയിച്ചാല്‍ ക്രിക്കറ്റ് ടൂര്‍ണമന്റ് ദേശീയ തലത്തില്‍ നടത്തും. ജനറല്‍ സെക്രട്ടറി സ്ഥാനം ഭാരിച്ച ഉത്തരവാദിത്വമാണെന്ന് പൂര്‍ണ ബോധ്യമുണ്ട്. വ്യക്തി പ്രകടനത്തേക്കാള്‍ ടീം വര്‍ക്കിലാണു എനിക്കു വിശ്വാസമുള്ളത്-മാത്യു വര്‍ഗീസ് പറഞ്ഞു. വ്യക്തിപരമായ താല്പര്യങ്ങളൊന്നും ഇല്ല. സംഘടനയുടെ കുടക്കീഴില്‍ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണ് ലക്ഷ്യം. അടുത്ത പ്രവര്‍ത്തനവര്‍ഷത്തില്‍ ഫോമയുടെ പ്രവര്‍ത്തന ബജറ്റ് ഒരു മില്യനില്‍ കൂടുതല്‍ ആയിരിക്കുമെന്നും, അതു സാതാര്യമായും, സത്യസന്ധമായും വിനിയോഗിക്കുമെന്നും ട്രഷറര്‍ സ്ഥാനാര്‍ഥി ഷിനു ജോസഫ് പറഞ്ഞു. യുവാക്കള്‍ക്ക് ഫോമയുടെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കും. അംഗസംഘടനകള്‍ക്ക് വളരെ കൃത്യമായി ഫോമയുടെ സാമ്പത്തിക വിവരങ്ങള്‍ ലഭ്യമാക്കും. മറ്റ് വരുമാനങ്ങള്‍ വര്‍ദ്ധിപ്പിച്ച് കണ്‍വന്‍ഷനില്‍ വരുന്നവരുടെ അധിക ചെലവുകള്‍ സബ്സിഡൈസ് ചെയ്യാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നു ഷിനു നേരഠെ സൂചിപ്പിക്കുയുണ്ടായി. സംഘടനയിലും പ്രവര്‍ത്തനങ്ങളിലും മാന്യത നിലനിര്‍ത്തും. സാമ്പത്തിക ഭദ്രത എന്നതായിരിക്കും തന്റെ ലക്ഷ്യം.എല്ലാവരുമായും നല്ല ബന്ധം ആണ് പ്രധാനം-ഷിനു പറഞ്ഞു. ചാരിറ്റിയാണ് താന്‍ ഫോക്കസ് ചെയ്യുന്നത്-വൈസ് പ്രസിഡന്റ് സ്ഥനാര്‍ത്ഥി അന്നമ്മ മാപ്പിളശേരി (ന്യൂജേഴ്സി) പറഞ്ഞു. അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ നിരാലംബരായ ധാരാളം പേരുണ്ട്.

 

പ്രത്യേകിച്ച് പ്രായമായവര്‍. അവരെ സഹായിക്കുക പ്രധാനമെന്നു കരുതുന്നു. ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ ഇതേവരെ വെസ്റ്റേണ്‍ റീജിയനില്‍ വന്നിട്ടില്ല. അവിടെ മികച്ച പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നതും കണ്‍വന്‍ഷനു വലിയ പ്രാതിനിധ്യമുണ്ടെന്നതും ബോധ്യമായതു കൊണ്ടാണത്. അത് അംഗീകാരമായി താന്‍ കരുതുന്നു-ജോയിന്റ് സെക്രട്ടറിയായി മത്സരിക്കുന്ന സാജു ജോസഫ് (കാലിഫോണിയ) പരഞ്ഞു. ഫോമയെ മുഖ്യധാരയിലേക്കു ഉയര്‍ത്തുവാന്‍ പരിശ്രമിക്കും. ജോയിന്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി ജയിന്‍ മാത്യൂസ് കണ്ണച്ചാന്‍പറമ്പില്‍ (ഡിട്രോയിറ്റ്) സംഘടനയുടെ സാമ്പത്തിക സുസ്ഥിരത പ്രധാനമാണെന്നു പറഞ്ഞു. ജനങ്ങള്‍ക്ക് ഭാരമാകാത്ത രീതിയിലുള്ള കണ്‍വന്‍ഷനും മറ്റു പരിപാടികള്‍ക്കുമായി തുക സമാഹരിക്കാന്‍ ട്രഷറര്‍ക്കും മറ്റു ഭാരവാഹികള്‍ക്കുമൊപ്പം പ്രവര്‍ത്തിക്കും. ഒരു പെനിയും നഷ്ടമാകാതെ സൂക്ഷിക്കും.ഇതൊരു നിസാരമായ ജോലി ആയിരിക്കുമെന്ന ധാരണയിലല്ല താന്‍ വരുന്നത്. ന്യൂയോര്‍ക്ക് 2020 ടീമിനു പിന്തുണ അറിയിച്ചുകൊണ്ട് വിവിധ അസോസിയേഷനുകളെ പ്രതിനിധീകരിച്ച് ജെ. മാത്യു, പ്രദീപ് നായര്‍, ഗോപിനാഥകുറുപ്പ്, സണ്ണി പൗലോസ്, പ്രിന്‍സ് മാര്‍ക്കോസ്, ഫിലിപ്പ് മഠത്തില്‍, ആഷിഷ് ജോസഫ്, ഷോളി കുമ്പിളുവേലി, ഡോ. ജേക്കബ് തോമസ്, ജോഫ്രിന്‍ ജോസ്, ജോസഫ് കളപ്പുരയ്ക്കല്‍, തോമസ് കോശി, അനില്‍ കോയിപ്പുറം, പൊന്നച്ചന്‍ ചാക്കോ, ജയിസ് ജോര്‍ജ് ന്യൂജഴ്സി, വൈജു വര്‍ഗീസ്, തോമസ് ടി. ഉമ്മന്‍, പ്രകാശ് ശ്രീനിവാസന്‍, സണ്ണി കോന്നിയൂര്‍, കുര്യാക്കോസ് വര്‍ഗീസ്, കുഞ്ഞ് മാലിയില്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ. ജേക്കബ് തോമസ് സ്വാഗതം പറഞ്ഞു. എംപയര്‍ റീജിയന്‍ വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍ ആമുഖ പ്രസംഗം നടത്തുകയും, ന്യൂയോര്‍ക്കില്‍ കണ്‍വന്‍ഷന്‍ വരേണ്ടതിന്റെ ആവശ്യകത വിവരിക്കുകയും ചെയ്തു. സഖറിയ കരുവേലി എം.സിയായി പരിപാടി നിയന്ത്രിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More
More From Featured News
View More