You are Here : Home / USA News

കെ എച് എൻ എ മിഷിഗനു നവ നേതൃത്വം

Text Size  

Story Dated: Sunday, June 17, 2018 07:10 hrs UTC

2017 ഗ്ലോബൽ ഹൈന്ദവ സംഗമം വമ്പിച്ച വിജയമാക്കിയ കെ എച് എൻ എ മിഷിഗൺ വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും വിവിധ ഭാവിപ്രവർത്തനങ്ങൾക്കു രൂപംനൽകുകയും ചെയ്തു.

വിശ്വമാനവികതയും ബഹുസ്വരതയുമുൾക്കൊള്ളുന്ന ഭാരതീയ ദർശനങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കുക മത സംബന്ധമായ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഉൻമൂലനം ചെയ്യുക, അന്യ മത സൗഹാർദ്ദം ഊട്ടിഉറപ്പിക്കുക എന്നിവകൾക്കായി സെമിനാറുകളും ചർച്ചാക്ലാസ്സുകളും സംഘടിപ്പിക്കുവാനും ഉപനിഷത് തത്വങ്ങൾ ലളിതമായി വെളിപ്പെടുത്തുന്ന കേരളത്തിലെ വിശേഷ ദിവസങ്ങളെ സമുചിതമായി പരിചയപ്പെടുത്തുവാനും യോഗം തീരുമാനിച്ചു.

അടുത്ത രണ്ടു വർഷത്തേക്ക് സംഘടനയെ നയിക്കുവാൻ ആദ്യകാല പ്രവാസിയും അനേകം ഇന്ത്യൻ അസോസിയേഷനുകളുടെ ആരംഭകനുമായ രാധാകൃഷ്ണൻ (പ്രസിഡന്റ് ) ജയ്‌മുരളി നായർ (വൈസ് പ്രസിഡന്റ് ) മനോജ് വാര്യർ (സെക്രട്ടറി ) ആശാ മനോഹർ (ജോയിന്റ് സെക്രട്ടറി ) ദിനേശ് ലക്ഷ്മണൻ (ട്രഷറർ ) എന്നിവരുൾപ്പെട്ട 21 അംഗ പ്രവർത്തകസമിതിയെയും തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളെ അനുമോദിച്ചുകൊണ്ടു കെ എച് എൻ എ മുൻ ദേശീയ ഭാരവാഹികളായ സുരേന്ദ്രൻ നായർ,രാജേഷ്‌കുട്ടി, സുദർശന കുറുപ്പ്, രാജേഷ് നായർ എന്നിവർ സംസാരിച്ചു.

ഓഗസ്റ്റ് 11 കർക്കിടകവാവ്‌ ദിവസം സംഘടനയുടെ ആഭിമുഖ്യത്തിൽ പിതൃക്കൾക്ക് ബലിതർപ്പണം നടത്തുവാനുള്ള സൗകര്യം ഒരുക്കുവാനും 2017 ആഗോള ഹിന്ദു കൺവെൻഷന്റെ അനുഭവങ്ങൾ അയവിറക്കുന്ന ഒന്നാം വാർഷിക സംഗമവും ഓണസദ്യയും സെപ്റ്റംബർ 2 നു മെട്രോ ഡെട്രോയിറ്റിലെ മുഴുവൻ മലയാളി കുടുംബങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് ആഘോഷിക്കുവാനും തീരുമാനിച്ചു. ബലിതർപ്പണത്തിനായുള്ള രെജിസ്ട്രേഷനും കിറ്റുകൾക്കും മനോജ് വാര്യർ (248-973-4268) ജയ്‌മുരളി നായർ (734-548-0819)എന്നിവരെ ബന്ധപ്പെടുക. സുരേന്ദ്രൻ നായർ

By:   സുരേന്ദ്രൻ നായർ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.