You are Here : Home / USA News

ന്യൂജേഴ്‌സിയിൽ വെടിവയ്പ്പ്: ഒരു മരണം, 24 പേർക്ക് പരുക്ക്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Sunday, June 17, 2018 06:44 hrs UTC

ന്യൂജേഴ്‌സി ∙ ഞായറാഴ്ച രാവിലെ ന്യൂജേഴ്സിയിലുണ്ടായ വെടിവെപ്പിൽ ഒരാൾ മരിക്കുകയും ഇരുപത്തിനാലോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ട്രെന്റോണിൽ ആർട്ട് ഓൾ ഫെസ്റ്റിവലിനിടയിലാണ് വെടിവയ്പ്പുണ്ടായതെന്ന് പൊലീസ് പറഞ്ഞു. അക്രമികളിൽ ഒരാൾ കൊല്ലപ്പെട്ടതായും മറ്റൊരാളെ കസ്റ്റഡിയിൽ എടുത്തതായും പൊലീസ് അറിയിച്ചു.

പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്. ഫാദേഴ്‌സ് ഡേയിൽ നടന്ന സംഭവം കഴിഞ്ഞ പന്ത്രണ്ടു വർഷത്തിനിടയിൽ ആദ്യമാണ് എർനിരിവസ്‌ പറഞ്ഞു. ആയിരത്തിലധികം പേര് പങ്കെടുത്ത ഉത്സവത്തിനിടയിലാണ് വെടിവയ്പ്പുണ്ടായത്. സംഭവസ്ഥലത്തുനിന്നും നിരവധി തോക്കുകളും മാരകായുധങ്ങളും കണ്ടെടുത്തു. പൊലീസ് സംഭവസ്ഥലം വളഞ്ഞിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More