You are Here : Home / USA News

ന്യൂജഴ്‌സി ഡ്രാഗണ്‍ ബോട്ട് റേസില്‍ ബിബിസി ന്യൂയോര്‍ക്ക് സ്വര്‍ണ്ണ മെഡല്‍ നേടി

Text Size  

Story Dated: Sunday, June 17, 2018 06:29 hrs UTC

ന്യൂജഴ്‌സി∙ ഡ്രാഗണ്‍ ബോട്ട് ക്ലബ്ബ് സംഘടിപ്പിച്ച വള്ളംകളി മത്സരത്തിൽ ന്യൂയോര്‍ക്കില്‍ നിന്നുള്ള ഭാരത് ബോട്ട് ക്ലബ്ബ് സ്വര്‍ണ മെഡല്‍ നേടി. ന്യൂജഴ്‌സിയില്‍ നിന്നുള്ള വളരെയധികം ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ മെഡല്‍ നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പ്രസിഡന്റ് രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള പറഞ്ഞു.

വിശ്വനാഥന്‍ കുഞ്ഞുപിള്ള ട്രഷററായും വിശാല്‍ വിജയന്‍ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്ന ബിബിസി. ന്യൂയോര്‍ക്ക് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഭാരത് ബോട്ട് ക്ലബ്ബ് ഈ വര്‍ഷം അമേരിക്കയിലും കാനഡയിലും നടക്കുന്ന വിവിധ വള്ളം കളികളി മത്സരങ്ങളില്‍ പങ്കെടുക്കുമെന്ന് ക്യാപ്റ്റന്‍ ചെറിയാന്‍ ചക്കാലപ്പടിക്കല്‍ പറഞ്ഞു. ടീമംഗങ്ങള്‍ അതിന് വേണ്ടിയുള്ള തീവ്ര പരിശീലനത്തിലാണ് എന്നും അദ്ദേഹം പറഞ്ഞു. സ്പോണ്‍സര്‍ ഫിലിപ്പ് കുന്നിരിക്കല്‍, ടീമഗംങ്ങളെ അഭിനന്ദിക്കുകയും ഭാവിയിലും ആവശ്യമായ സഹായ സഹകരണം തന്റെ ഭാഗത്തുനിന്നുണ്ടാവും എന്ന് വാഗ്ദാനം നല്‍കുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More