You are Here : Home / USA News

അഡ്വ. ആർ. സനൽകുമാർ ഫോമാ സമ്മേളനത്തിൽ പങ്കെടുക്കും

Text Size  

ജോസ്‌ കണിയാലി

kaniyaly@sbcglobal.net

Story Dated: Sunday, June 17, 2018 06:26 hrs UTC

ഷിക്കാഗോ: ജൂൺ 21 മുതൽ 24 വരെ ഷിക്കാഗോയിൽ നടക്കുന്ന ഫോമാ സമ്മേളനത്തിൽ അഡ്വ. ആർ സനൽകുമാർ പങ്കെടുക്കും. വിദ്യാർഥി യുവജന പ്രസ്ഥാനങ്ങളിലൂടെ പൊതുരംഗത് എത്തിയ സനൽകുമാർ നിലവിൽ സിപിഎം പത്തനംതിട്ട ജില്ലാ സെക്രെട്രിയേറ്റ് അംഗവും 25 വർഷക്കാലമായി സഹകരണ രംഗത്തെ സംസ്ഥാനത്തെ നിറസാന്നിധ്യവും 15 വർഷമായി തിരുവല്ല അർബൻ സഹകരണ ബാങ്ക് പ്രസിഡന്റും മുൻ പത്തനംതിട്ട ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റുമാണ്.

പരുമല ദേവസ്വം ബോർഡ് കോളജ് യൂണിയൻ ചെയർമാൻ, മഹാത്മാ ഗാന്ധി സർവകലാശാല യൂണിയൻ സെക്രട്ടറി, സെനറ്റ് അംഗം, എസ്എഫ്ഐ, ഡിവൈഎഫ്ഐ എന്നിവയുടെ കേന്ദ എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. റെ‍‍ഡ് ക്രോസ് സൊസൈറ്റി, ശിശുക്ഷേമ സമിതി, പി. കൃഷ്ണപിള്ള പാലിയേറ്റീവ് കെയർ തുടങ്ങി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും പങ്കാളിയാണ് സനൽകുമാർ. പ്രമുഖ അഭിഭാഷകനായ ഇദ്ദേഹം പത്തനംതിട്ട ജില്ലയിലെ എല്ലാ പൊതുവേദികളിലെയും സജീവ സാനിധ്യവുമാണ്.

സനൽകുമാറിന്റെ ഭാര്യ ബിന്ദു സനൽകുമാറും ഫോമാ സമ്മേളനത്തില്‍ പങ്കെടുക്കും. അധ്യാപികയു കേരളാ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും പുതുശേരി അധ്യാപക ബാങ്ക് ഡയറക്ടറും പ്രമുഖ വനിതാ സാമൂഹിക പ്രവർത്തകയുമാണ് ഇവർ. ജൂൺ 21 മുതൽ ഡാലസ്, ഹൂസ്റ്റൺ, ഫിലഡൽഫിയ, ന്യൂയോർക്ക് തുടങ്ങി വിവിധ മലയാളി കൂട്ടായ്മകളിലും സനൽകുമാർ പങ്കെടുക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More