You are Here : Home / USA News

ഫൊക്കാന ടാലന്റ് കോമ്പറ്റിഷന്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, June 17, 2018 06:24 hrs UTC

ഫിലഡല്‍ഫിയ: ഫൊക്കാന കണ്‍വന്‍ഷനുവേണ്ടിയുള്ള അരങ്ങുകള്‍ തയാറായിക്കഴിഞ്ഞു. ജൂലൈ 5 മുതല്‍ 8 വരെയുള്ള ഫിലഡല്‍ഫിയ വാലി ഫോര്‍ജിലെ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന കണ്‍വന്‍ഷന്റെ ഏറ്റവും പ്രാധാന്യമേറിയ ഒരു ഘടകമാണ് ടാലന്റ് കോമ്പറ്റീഷന്‍. ടാലന്റ് കോമ്പറ്റീഷന്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍ എത്തിയതായി ടാലന്റ് കോമ്പറ്റീഷന്‍ ചെയര്‍ ഡോ. സുജാ ജോസ് അറിയിച്ചു.

7 മുതല്‍ 25 വയസ്സുവരെ പ്രായമുള്ള കുട്ടികളും യുവജനങ്ങളും പങ്കെടുക്കുന്ന വിവിധ കലാമത്സരങ്ങള്‍ ടാലന്റ് കോമ്പറ്റീഷന്റെ ഭാഗമാണ്. ഈവര്‍ഷത്തെ ടാലന്റ് കോമ്പറ്റീഷനില്‍ സോളോ സോങ്, സിംഗിള്‍ ഡാന്‍സ്, പ്രസംഗമത്സരം എന്നിവയാണ് പ്രധാന ഇനങ്ങള്‍. ഇതിനു പുറമെ സ്‌പെല്ലിംഗ് ബീ, മലയാളി മങ്ക, ബ്യൂട്ടി പേജന്റ് എന്നീ മൽസരങ്ങളും ഇതോടൊപ്പമുണ്ട്. ഫൊക്കാനയുടെ എല്ലാ റീജിയനുകളിലും മത്സരം നടത്തി അതില്‍ നിന്നും വിജയികളായവരാണ് കണ്‍വന്‍ഷനിലെ ഗ്രാന്റ് ഫിനാലേയില്‍ പങ്കെടുക്കുന്നത്.

പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറര്‍ ഷാജി വര്‍ഗീസ്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍, എന്നിവര്‍ ടാലന്റ് കോമ്പറ്റീഷൻ വിജയിപ്പിക്കുവാനുള്ള എല്ലാ സഹായ സഹകരണങ്ങളും നല്‍കാറുണ്ടെന്നും അതുകൊണ്ടുതന്നെ ഇത് വന്‍ വിജയമാരിക്കുമെന്നും ഡോ. സുജാ ജോസ് അറിയിച്ചു. വിപുലീകരിച്ച ടാലന്റ് ഷോ കമ്മിറ്റിയില്‍ ഓരോ വിഭാഗത്തിലും നാലുവീതം കോ-ചെയര്‍മാന്‍മാര്‍ ഉണ്ട്.

പ്രസംഗമത്സര കമ്മിറ്റി കോചെയേഴ്‌സ്: ജോര്‍ജ് ഓലിക്കല്‍, രഞ്ജിത് പിള്ള, അനിത ജോര്‍ജ്, മിനി എബി. സംഗീതമത്സര കമ്മിറ്റി കോചെയേഴ്‌സ്: ആല്‍വിന്‍ ആന്റോ, ബാല കെയാര്‍കെ, ബിന്ദു വര്‍ഗീസ്, ജെസി കാനാട്ട്. നൃത്തമത്സര കമ്മിറ്റി കോചെയേഴ്‌സ്: സ്റ്റെഫി ഓലിക്കല്‍, ഉഷാ ജോര്‍ജ്, ജെസ്സി ജോഷി, പ്രീതി നായര്‍. ഗ്രാന്റ് ഫിനാലേയിലേക്കുള്ള മത്സരാർഥികളെ തിരഞ്ഞെടുക്കാന്‍ സഹായിച്ച എല്ലാ റീജിയനല്‍ വൈസ് പ്രസിഡന്റുമാര്‍ക്കും, ലോക്കല്‍ സംഘനടകള്‍ക്കും സുജാ ജോസ് നന്ദി പറഞ്ഞു.

അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിലുള്ള കലാപ്രതിഭകളെ ഒരു കുടക്കീഴില്‍ അണിനിരത്തി ഇങ്ങനെയൊരു മത്സരമൊരുക്കുന്നതില്‍ സന്തോഷമുണ്ടെന്നും 2018- 20 ലെ തിരഞ്ഞെടുപ്പിൽ ജോയിന്റ് സെക്രട്ടറിയായി മത്സരിക്കുന്ന വിവരവും സുജാ ജോസ് അറിയിച്ചു. ഫൊക്കാനയുടെ ദീര്‍ഘകാല പ്രവര്‍ത്തകയായ ലീലാ മാരേട്ടിനും കലാ-സാംസ്കാരിക സംഘടനകളിലും പ്രവര്‍ത്തനമണ്ഡലങ്ങളിലും ഉന്നതവിജയം നേടിയ ഒരുപറ്റം പ്രതിഭകളോടൊപ്പമാണ് ഈ മത്സരരംഗത്തേക്ക് കടന്നുവരുന്നതെന്നും ഡോ. സുജാ ജോസ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.